പഴയകാല നായകന്മാരായ പ്രേം നസീർ, ജയൻ, ഉമ്മർ, ജോസ്പ്രകാശ് എന്നിവരെ പുനരവതരിപ്പിച്ച് ജയറാമും സംഘവും. അമ്മ മഴവിൽ മെഗാ ഷോയിലെ സ്കിറ്റിലാണ് രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്.
അമ്മ മഴവില്ല് I മെഗാ ഇവൻറ് - ഭാഗം 3 I മഴവിൽ മനോരമ
പ്രേം നസീറായി ജയറാം എത്തിയപ്പോൾ ജയനായി സുരാജും ഉമ്മറായി സിദ്ദിഖും പ്രേക്ഷകരെ കയ്യിലെടുത്തു. അനു സിത്താര, ചെമ്പൻ, സുധീർ കരമന എന്നിവരായിരുന്നു സ്കിറ്റിലെ മറ്റുതാരങ്ങൾ.