Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിബിന്‍റ കല്ല്യാണത്തില്‍ താരമായി ദിലീപും ‘പോർഷേ’യും: വിഡിയോ

bibin-wedding-dileep

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്ജിന്റെ വിവാഹം താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന് ജീവിതസഖിയാക്കിയത്. കറുത്തേടം സെന്റ് ജോർജ് പള്ളിയിൽവെച്ചായിരുന്നു മിന്നുകെട്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച തിരക്കഥാകൃത്തുകളാണ് ബിബിനും വിഷ്ണുവും. ബിബിന്റെ വിവാഹത്തിന് ദിലീപ്, പ്രയാഗമാർട്ടിൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. 

നടനും തിരക്കഥകൃത്തുമായ ബിബിന്‍ ജോര്‍ജ് വിവാഹിതനായി

എന്നാൽ താരങ്ങളെക്കാൾ താരമായത് ദിലീപിന്റെ പോർഷേ കാറായിരുന്നു. തൂവെള്ള നിറത്തിലുള്ള കാറിൽ വെള്ള ഷർട്ടും മുണ്ടുമണിഞ്ഞ് താരമെത്തിയപ്പോൾ ആരാധകരും ചുറ്റുംകൂടി. പോർഷ്യയുടെ അടുത്തു നിന്ന് താരത്തിനൊപ്പം സെൽഫി എടുക്കാൻ തിരക്കായിരുന്നു. എല്ലാവർക്കുമൊപ്പം സെൽഫിയെടുത്ത്, വധൂവരന്മാർക്ക് ആശംസകളും നേർന്നാണ് ദിലീപ് യാത്രയായത്.

ദിലീപേട്ടനും പ്രയാഗയും പിഷാരടിയുമെല്ലാം തകര്‍ത്ത ബിബിന്‍റെ കിടിലന്‍ കല്യാണ വീഡിയോ

ദിലീപിന്റെ ഉറ്റസുഹൃത്ത് നാദിർഷയാണ് അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഋത്വിക്ക് റോഷനും സംവിധാനം ചെയ്തത്. കട്ടപ്പനയിലെ ഋത്വിക്ക് റോഷനിൽ തിരക്കഥാകൃത്ത് കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു നായകൻ. ഷാഫി സംവിധാനം ചെയ്യുന്ന ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ ബിബിനും അരങ്ങിലേക്ക് എത്തുകയാണ്. 

ബിബിന്റെ കല്യാണക്കുറിയും ഫുൾ കോമഡിയാണ്