മുകേഷിന്റെ നാടകം കുളമാക്കി മമ്മൂട്ടി; വിഡിയോ

പെണ്ണുങ്ങളൊക്കെ നമ്പര്‍ ചോദിക്കും, കൊടുത്തേക്കണം, ഡഗ്ലസ് അച്ചായനായി മമ്മൂട്ടി അരങ്ങിലെത്തിയപ്പോള്‍ നിര്‍ത്താത്ത കരാഘോഷം. കലാവൈവിധ്യം കൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ ഷോയാണ് അമ്മമഴവില്‍. 

രണ്ടാംഭാഗത്തിലെ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നായിരുന്നു മമ്മൂട്ടിയും മുകേഷും സൗബിനും അലന്‍സിയറും വിജയരാഘവനും ഇന്ദ്രന്‍സും മഞ്ജുപിള്ളയും ഒന്നിച്ച സ്കിറ്റ്. സ്കിറ്റ് സ്പോണ്‍സറായ ഡെക്ലസ് അച്ചായനായി മമ്മൂട്ടി വേദി കീഴടക്കിയപ്പോള്‍ പഴയ ഗോപാലകൃഷ്ണനായി മുകേഷും ഒപ്പം എത്തി. നാടകം കുളമാക്കുന്ന ഡഗ്ലസ് അച്ചായന്റെ തമാശകള്‍ പ്രേക്ഷകര്‍ക്ക് ചിരിവിരുന്നായിരുന്നു. 

സ്കിറ്റിനോടൊപ്പം വിവിധ നൃത്തപരിപാടികളും രണ്ടാംഭാഗത്തെ വര്‍ണ്ണാഭമാക്കി. അഭപ്രാളിയിലെ താരങ്ങൾ ഒന്നടങ്കം അരങ്ങിലെത്തിയ ആഘോഷരാവായിരുന്നു അമ്മമഴവില്‍ മെഗാഷോ. ഷോയെ പ്രിയങ്കരമാക്കിയ കലാപരിപാടികളില്‍ ഒന്നായിരുന്നു നാട്യപ്രതിഭകളായ ലക്ഷ്മി ഗോപാലസ്വാമിയും ആശാശരത്തും നവ്യാനായരും രചനനാരായണന്‍കുട്ടിയും ഒത്തുചേര്‍ന്ന സമിക്ലാസിക്കല്‍ നൃത്തം. വിനീതിന്റെ കൊറിയോഗ്രാഫിയില്‍ ഒരുങ്ങിയ നൃത്തം ഭാവചാതുര്യം കൊണ്ടും നൃത്തപാടവം കൊണ്ടും കണ്ണിന് വിരുന്നായുരന്നു.

നോക്കി നോക്കി കാത്തിരുന്നു എന്ന ഡാന്‍സിന് ദുല്‍ഖറിന്റെ ഡാന്‍സ്, ആസിഫ് അലിയും അപര്‍ണ്ണാമുരളിയും ഒന്നിച്ച കല്യാണപാട്ട്, അപര്‍ണ്ണയുടെ സോളോഗാനം, ജഗദീഷും അജുവും ബാബുരാജും ഒന്നിച്ച ഉത്സവപറമ്പിലെ കഥാപ്രസംഗവേദിപശ്ചാത്തലമായ സ്കിറ്റും കൈയടി നേടി. പ്രഗത്ഭരായ താരങ്ങളുടെ സംഗമവേദിയായിരുന്നു അമ്മ മഴവില്‍ ഷോ.