മലയാളസിനിമയിലെ പുതിയ മുഖങ്ങളെ തേടി മഴവിൽ മനോരമ ഒരുക്കുന്ന പുതിയ റിയാലിറ്റി ഷോയാണ് നായികാ നായകൻ. ലാൽ ജോസ് ആണ് പരിപാടിയുടെ വിധികർത്താവ്. പതിനായിരത്തിൽപരം അപേക്ഷകളിൽ നിന്നും മൂന്നു ഘട്ട ഓഡിഷനിൽ ഏറ്റവും മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കളാണ് 'നായികാ നായകൻ' വേദിയിൽ മാറ്റുരയ്ക്കാൻ പോകുന്നത്. ഇതിലെ വിജയിയെ കാത്തിരിക്കുന്നത് ലാൽ ജോസ് ചിത്രത്തിലെ നായികാ നായകൻ വേഷമാണ്.
നായികാ നായകൻ l എപ്പി - 02 യാത്ര തുടരും 'നായികാ നായകൻ' മാർ..! l മഴവിൽ മനോരമ
പുതുമയാർന്ന മത്സരവിഭാഗങ്ങളാണ് പരിപാടിയെ വ്യത്യസ്തമാക്കുന്നത്. അതിലൊരു റൗണ്ടാണ് യഥാർഥ ജീവിതത്തിലെ ആരെെയങ്കിലും പുനവതരിപ്പിക്കുക എന്നത്. മത്സരാർഥിയായ ആമിന തിരഞ്ഞെടുത്തത് മറൈൻ ഡ്രൈവിൽ ആളുകളുടെ കൈ നോക്കി ലക്ഷണം പറയുന്ന മീന ചേച്ചിയെയാണ്.
പരിപാടിയിൽ മീന ചേച്ചിയും അതിഥിയായി എത്തിയിരുന്നു. അതിനിടെ വിധികർത്താവായ ലാൽ ജോസിന്റെയും മെന്റേർസ് ആയ സംവൃതയുടെയും ചാക്കോച്ചന്റെയും കൈ നോക്കി മീന ചേച്ചി ഭാവി പറഞ്ഞു.
സംവൃതയുടെ കൈ നോക്കി മീന ചേച്ചി പറഞ്ഞത്–‘ജാതിയും മതവും ഇല്ല. എല്ലാ ദൈവങ്ങളെയും സ്നേഹിക്കും. ഏത് കാര്യമുണ്ടെങ്കിലും തുറന്നുപറയും, ഇടപെടും, ആരുടെയും ഉപദേശം കേൾക്കുന്ന ആളല്ല. അവസാനം കുറ്റക്കാരിയാകും.’
അടുത്തത് ലാൽജോസ്– ‘സാർ ദൈവാനുഗ്രഹം ഉളളവനാ, അച്ഛന്റെയും അമ്മയുടെയും പൊന്നുമകൻ. ആയുസ്സ്് നൂറുവരെയുണ്ട്. അന്നും ഇന്നും ചെറുപ്പക്കാരന്റെ ലുക്ക്. മൂക്കിന്റെ തുമ്പത്താ ദേഷ്യവുംസങ്കടവും. നെറ്റി ഉയർന്നതാ, എവിടെ ചെന്നാലും സ്ഥാനവും അതുപോലെ. ദൈവത്തെപ്പോലെ എല്ലാവരും സാറിനെ സ്നേഹിക്കുന്നുണ്ട്.’
അവസാനം ചാക്കോച്ചൻ–‘ആയുസ്സ് 89 വരെ കിടപ്പുണ്ട്. ഇനിയും അഭിനയിക്കും. ഏതൊരു കാര്യവും വെട്ടിത്തുറന്ന് പറയും. ആരും കണ്ടാൽ ആഗ്രഹിക്കും. പഠിത്തത്തിൽ വിജയിച്ചിട്ടൊന്നുമില്ല. ഈ കണ്ണുകൊണ്ട് ആരെയും നോക്കരുത് വീണുപോകും’.