അതിശയന്‍, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ താരമാണ് ദേവദാസ്. അന്നത്തെ ബാലതാരം ഇന്ന് വളര്‍ന്ന് വലിയ യുവാവായി.
ദേവദാസ് മലയാളസിനിമയിൽ നായകനായി എത്തുകയാണ്. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന കളിക്കൂട്ടുകാര്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
ഈ ചിത്രത്തിലേയ്ക്ക് അണിയറപ്രവർത്തകർ നായികയെ തേടുകയാണ്. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിലുള്ള കുട്ടികളെയാണ് പരിഗണിക്കുന്നത്.
തിരക്കഥ: പടിക്കൽ ഭാസി (രാമു), ഛായാഗ്രഹണം: പ്രദീപ് നായർ, പ്രൊഡക്ഷൻ കൺട്രോൾ: ഷാജി പട്ടിക്കര.