Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരികൾ കണ്ടിരിക്കേണ്ട ചിത്രം; അദ്വൈതിന്റെ ഹ്രസ്വചിത്രം വൈറലാകുന്നു

നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത്  ജയസൂര്യ സംവിധാനം ചെയ്ത അടുത്ത ഹ്രസ്വ ചിത്രം പുറത്തിറങ്ങിരിക്കുന്നു. സമകാലിക വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇൗ ചിത്രം ആരുടെയും കണ്ണുതുറപ്പിക്കുന്നതാണ്. ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലികാവകാശമാണ്.

jayasurya-son-shortfilim

ജീവിക്കാന്‍ ഉള്ള അവകാശമെന്നാല്‍ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണര്‍ത്ഥം. ശുചിത്വമില്ലായ്മകൊണ്ട്  പകര്‍ച്ചവ്യാധികള്‍ വർദ്ധിക്കുന്നതുകൊണ്ട്  മനുഷ്യന്റെ ആയൂസ്സ് ദൈർഘ്യവും കുറഞ്ഞു.

jayasurya-son-shortfilim1

ശുചിത്വമില്ലായ്മ കൊണ്ട് പകർച്ചവ്യാധി പിടിപ്പെട്ട് ജീവൻ പൊലിഞ്ഞ കുട്ടിയുെട കഥയാണ് ഹ്രസ്വ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 

jayasurya-son-shortfilim3

നടനായും സംവിധായകനായും എ‍‍ഡിറ്ററായും ഒരേ പോലെ വേഷമണിഞ്ഞ അദ്വൈത്  ജയസൂര്യയുെട മികച്ച ഹ്രസ്വ ചിത്രമാണിത്. ഫാദേഴ്സ് ഡേയിൽ തന്നെ ഇൗ ചിത്രം സമൂഹത്തിലെത്തിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പും  ജയസൂര്യ തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പങ്കുവച്ചിരുന്നു.

jayasurya-son-shortfilim4

ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം പുറത്തിറക്കിയത്.