വിമാനം, ആനന്ദം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് അനാർക്കലി മരിക്കാർ. മുടി ബോബ് ചെയ്ത് വേറിട്ട ലുക്കിലാണ് നടി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ അനാർക്കലിയുടെ പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പലരും ഓർത്തത് സായി പല്ലവിയോ നിമിഷയോ ആണെന്നാണ്. അനാർക്കലിയാണെന്ന് ആര്‍ക്കും തന്നെ മനസ്സിലായില്ല. മനോരമ ആരോഗ്യം മാസികയുടെ കവർപേജിലാണ് നടി പുതിയ ലുക്കിലെത്തുന്നത്.
ആസിഫ് നായകനാകുന്ന മന്ദാരം ആണ് അനാർക്കലിയുടെ പുതിയ ചിത്രം. സിനിമയിൽ നായികാവേഷത്തിലാണ് താരം എത്തുക.