Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ ഓരോ നടനും ഓരോ ലോബി: രഞ്ജിനി

dileep-ranjini

ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യുടെ നടപടിയില്‍ പ്രതിഷേധവുമായി നടി രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര് മാറ്റണമെന്നും ഇത് മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണതയുടെ തെളിവാണെന്നും പറയുന്നു രഞ്ജിനി. 

രഞ്ജിനിയുടെ പ്രതികരണം–അസോസിയേഷന്‍ ഓഫ് മലയാളം സിനിമാ ആര്‍ട്ടിസ്റ്റ്, 'അമ്മ' എന്ന ചുരുക്കപ്പേര് മാറ്റേണ്ട സമയമാണിത്. ഇത് സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിനുള്ള ഒരു തെളിവാണിത്. കേസ് നടന്നു കൊണ്ടിരിക്കെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന്? അമ്മയുടെ നിലപാട് കാണുമ്പോള്‍ അഭിനേതാക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിതെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സഹോദരിക്ക് നീതിയെവിടെ?.

ആൺമേധാവിത്വമാണ് മലയാളസിനിമാലോകത്ത് നടക്കുന്നത്. അതുകൊണ്ടാണ് ആ സംഘടനയുടെ പ്രധാന അംഗങ്ങളിൽ ആരും സ്ത്രീകളല്ലാത്തത്. പണ്ട് ഇങ്ങനെ അല്ലായിരുന്നു കൂട്ടായ്മയായിരുന്നു കുടുംബമായിരുന്നു. ഇപ്പോൾ ഓരോ നടനും ഓരോ ലോബിയാണ്. ആ നടന്റെ കൂടെ നിൽക്കുന്ന ആളുകൾ മാത്രമാണ് ആ സിനിമയിൽ അഭിനയിക്കൂ. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 

മലയാളത്തിൽ നിന്ന് ഒരിടവേളയ്ക്ക് ശേഷം വന്നപ്പോൾ ഇവിടെ വന്ന മാറ്റം കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. പല ഇൻഡസ്ട്രിയിലും ജോലി ചെയ്ത ആളാണ് ഞാൻ. അവിടെയൊക്കെ എത്ര വലിയ മാറ്റങ്ങളുണ്ടായി. ഇവിടെ ആളുകളുടെ ചിന്താരീതിക്ക് ഒരുമാറ്റവും വന്നിട്ടില്ല. എന്തുകൊണ്ട് ഇങ്ങനെ വരുന്നു.