നീലക്കുയിലേ ചൊല്ലൂ, മാരിക്കിളിയെ ചൊല്ലൂ... നീയെന്റെ മാരനെ കണ്ടോ..? ഈ പാട്ടുകേൾക്കുമ്പോൾ ചിത്രയെന്ന നടിയെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ല. ഇതടക്കം ഒരുപാട് സിനിമകളില്‍ പാട്ടുകളില്‍ നിറചിരിയുടെ മുഖവുമായി മലയാളികളുടെ പ്രിയനായികയായിരുന്നു ചിത്ര.
ഒരുകാലത്ത് മലയാളത്തിലും അന്യഭാഷകളിലും തിളങ്ങിനിന്നിരുന്ന താരം. എന്നാൽ പെട്ടന്നാണ് ആരോടും പറയാതെ ചിത്ര സിനിമ ഉപേക്ഷിച്ച് പോയത്. 20 വർഷത്തിന് ശേഷം സനിമ വിടാനുണ്ടായ കാരണം ചിത്ര വ്യക്തമാക്കുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ചിത്രയുടെ വാക്കുകള്‍
സിനിമയിൽ നല്ല അവസരങ്ങൾ കിട്ടിക്കോണ്ടിരുന്ന സമയത്താണ് അച്ഛന് വൃക്കരോഗം മൂർച്ഛിക്കുന്നത്. ഇരുവൃക്കകളും പ്രവർത്തനരഹിതമായതോടെ അച്ഛന് പേടിയായി. അച്ഛൻ മരിച്ചുകഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് ആകരുതെന്ന് കരുതി വേഗം വിവാഹം നടത്തി.
അമ്മ(ദേവി) നേരത്തെ മരിച്ചിരുന്നു. അമ്മ മരിക്കുന്ന സമയത്ത് സംവിധായകന്‍ ശശികുമാര്‍ ഒരുക്കിയ രാജവാഴ്ച എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമ്മയുടെ മരണസമയത്ത് അമ്മയോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചില്ല. അതുപോലെ എന്റെ അസാന്നിദ്ധ്യത്തില്‍ അച്ഛന്‍ യാത്രയാകരുതെന്ന വാശിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ സ്വയം സിനിമ ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കുകയായിരുന്നു.
ഭർത്താവ് ബിസിനസുകാരനാണ്. വിജയരാഘവനെന്നാണ് പേര്. യാഥാസ്ഥിതിക കുടുംബമാണ് അദ്ദേഹത്തിന്റേത്. ഭർത്താവിനും കുടുംബത്തിനും ഇഷ്ടമാകില്ല എന്നുകരുതിയാണ് പല നല്ല ഓഫറുകളും ഞാൻ തന്നെ വേണ്ടെന്നുവച്ചത്.
എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ്. എന്നും അതുകൊണ്ട് നിന്റെ ജോലി നീ ചെയ്യാതിരിയിരിക്കേണ്ട’ എന്നും പറഞ്ഞു ഭര്‍ത്താവ് നല്‍കിയ ധൈര്യത്തിലാണ് കല്യാണശേഷം മഴവില്ല്, സൂത്രധാരന്‍ എന്നീ രണ്ടു ചിത്രങ്ങള്‍ ചെയ്തതെന്നും ചിത്ര പറയുന്നു. ഇനി അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചിത്ര വ്യക്തമാക്കുന്നു