മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലൂടെ വീണ്ടും അഭിനേതാവിന്റെ വേഷം അണിയുകയാണ് ഫാസിൽ. 34 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീണ്ടും അഭിനയിക്കുന്നത്. മുമ്പ് അഭിനയിച്ചതും മോഹൻലാലിനൊപ്പം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിൽ.
വീണ്ടും അഭിനയിക്കാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ പൃഥ്വിരാജ് വന്നു പറഞ്ഞാൽ നോ പറയാൻ പറ്റില്ലെന്നും ഫാസിൽ പറഞ്ഞു.
ലൂസിഫറില്‍ ഒരു പുരോഹിതന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. അടുത്തിടെ ലൂസിഫറില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതിന് അന്നും ഇന്നും തനിക്ക് മടിയുണ്ടായിരുന്നില്ലെന്നും ഫാസില്‍ പറഞ്ഞു.
‘വളരെ ചെറിയ വേഷമാണ്. മൂന്നുദിവസം ഷൂട്ട് ഉണ്ടായിരുന്നു. മോഹൻലാലുമായി രണ്ട് സീൻ ആണ് എനിക്ക് ഉണ്ടായിരുന്നത്.’–ഫാസിൽ പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കുട്ടിക്കാനം ,വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരുമാസം നീളുന്ന ചിത്രീകരണം ഉണ്ടാവും. മോഹന്‍ലാലിന്റെയും പൃഥിയുടെയും ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.