Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈവ് വിഡിയോയിൽ ദുൽഖറിന് ഹായ് പറഞ്ഞ് അമാൽ

dulquer-amal

ഇൻസ്റ്റഗ്രാമിൽ ആദ്യ ലൈവിൽ എത്തിയ ദുൽഖറിന് അതിഥികളായി എത്തിയത് പ്രിയപ്പെട്ടവർ തന്നെ. കര്‍വാന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദുൽഖർ ലൈവിൽ എത്തിയത്.

ദുൽഖുറിന്റെ ആദ്യത്തെ ലൈവ് അമാൽ ചോദിച്ചത് | Mariyam says hai papa

ഇൻസ്റ്റഗ്രാമിൽ ആദ്യമായാണ് ലൈവ് ചെയ്യുന്നതെന്നും സിനിമയുടെ പിആർ ടീമുകൾ നിർബന്ധിച്ചതുകൊണ്ടാണ് വന്നതെന്നും ദുൽഖർ പറഞ്ഞു. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നിന്നായിരുന്നു താരത്തിന്റെ ലൈവ് വിഡിയോ. 

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയ്ക്ക് ഒരാള്‍ ഹായ് പറഞ്ഞെത്തി. ദുൽഖറിന്റെ ഭാര്യ അമാലാണ് മറിയം പപ്പയ്ക്ക് ഹായ് പറയുന്നുണ്ടെന്ന് കുറിച്ചത്. മെസേജ് വായിച്ച ദുല്‍ഖര്‍ സന്തോഷം പുഞ്ചിരിച്ചുകൊണ്ട് ഹായ് പറഞ്ഞു. പിന്നീട് വന്ന കുറേ മെസേജുകള്‍ തന്റെ കുടുംബത്തില്‍ നിന്നുള്ളവരുടേതാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.

വിക്രം പ്രഭു, ഗ്രിഗറി എന്നിവരും ദുൽഖറിന് ആശംസകളുമായി എത്തിയിരുന്നു.

related stories