ഓണത്തിന് ചിരിയുടെ അമിട്ടുമായെത്തുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ ട്രെയിലർ എത്തി. ആസിഫ് അലി, മഞ്ജു വാര്യർ, മിയ ജോർജ് എന്നിവർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. ബിജു മേനോന്റെ മാസ് ലുക്ക് ആണ് പ്രധാനആകർഷണം. ചെങ്കൽ രഘു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.
Padayottam - Official Trailer | Biju Menon, Anu Sithara, Dileesh P, Saiju K, Basil J & Sudhi K
നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ഹരീഷ് കണാരന്‍,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ എ ആര്‍,അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ എന്ന മെഗാഹിറ്റുകൾ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് നിർമാണം.