Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാങ്സ്റ്ററായി പൃഥ്വി; രണം ട്രെയിലർ

ranam-movie

പൃഥ്വിരാജിന്റെ ആക്​ഷൻ ചിത്രം ‘രണം’ ട്രെയിലർ പുറത്തിറങ്ങി. റഹ്മാന്റെ വില്ലൻ ഗെറ്റപ്പും പൃഥ്വിയുടെ ആക്​ഷനുമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. പശ്ചാത്തലസംഗീതവും മികച്ചുനിൽക്കുന്നു.

Ranam Trailer

ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. ഈ സിനിമയുടെ തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചരിക്കുന്നത്. ഇഷ തല്‍വാറാണ് നായിക. നന്ദു, അശ്വിൻ കുമാർ‍, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റുതാരങ്ങൾ.

ജേക്ക്സ് ബിജോയ് സംഗീതം, ശ്രീജിത്ത് സരങ് ചിത്രസംയോജനം. സിനിമ സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തും.