ലൂസിഫറിനായി പൃഥ്വി ലക്ഷദ്വീപിൽ

ലൂസിഫർ ചിത്രീകരണത്തിനായി പൃഥ്വിരാജ് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.

ലൂസിഫറിന്റെ അ‌വസാനഘട്ട ചിത്രീകരണമായിരിക്കും ലക്ഷദ്വീപിലെന്ന് ചിത്രത്തിന്റെ അ‌ണിയറപ്രവർത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയിലെ ഫൈറ്റ് സീനാകും ലക്ഷദ്വീപിൽ ചിത്രീകരിക്കുക. തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷൻസ്.

അതേസമയം ലൂസിഫറിന്റെ ടീസറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പൃഥ്വിരാജ് അറിയിച്ചു. മോഹൻലാൽ ചിത്രം ഡ്രാമയുടെ റിലീസിനൊപ്പം ലൂസിഫർ ടീസർ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. . അ‌ടുത്ത വർഷം മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.