ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ വിവാഹനിശ്ചയ വിഡിയോ പുറത്തിറങ്ങി. ഒരു പ്രണയസിനിമ പോലെ മനോഹരമായ വിഡിയോ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിത.
ഹരിശ്രീ അശോകന്റെ മകന്റെ വിവാഹ നിശ്ചയം താരങ്ങൾ വന്നു ആഘോഷമാക്കി. Arjun Ashokan Engagement
സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം.
മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. ബിടെക്കിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്.