ഇളയദളപതിയുടെ ദീപാവലി ചിത്രം സർക്കാര്‍ ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. കേരളത്തിൽ 408 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സർക്കാർ, രാജമൗലി ചിത്രം ബാഹുബലി 2വിന്റെ ആദ്യദിന കലക്‌ഷൻ തകർത്തുവെന്നാണ് കേള്‍ക്കുന്നത്. 5.45 കോടിയായിരുന്നു ബാഹുബലി 2 ആദ്യദിനം കേരളത്തിൽ നിന്നും വാരിയത്.
സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. ഏകദേശം ആറുകോടിക്ക് മുകളിലാണ് കേരള കലക്ഷനെന്നും റിപ്പോർട്ട് ഉണ്ട്. ഇതിന് മുമ്പിറങ്ങിയ വിജയ് ചിത്രം മെർസൽ കേരളത്തിൽ നിന്നും ആദ്യദിനം വാരിയത് 4.5 കോടിയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും 32 കോടിയാണ് ചിത്രം റിലീസ് ദിനം വാരിയത്. തമിഴ് സിനിമാചരിത്രത്തിൽ ഇത് റെക്കോർഡ് ആണ്. ചെന്നൈ പട്ടണത്തിൽ നിന്നുള്ള കലക്‌ഷൻ 2.37 കോടി. തമിഴ്നാട്ടിൽ 650 സ്ക്രീനുകളിലാണ് സർക്കാർ റിലീസ് ചെയ്തത്.