ധനുഷ് ചിത്രം മാരി 2 വിലെ ടൊവിനോയുടെ ലുക്ക് പുറത്തുവിട്ടു.ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജട കെട്ടിയ നീളന്‍ മുടിയും കയ്യില്‍ ടാറ്റുവുമായാണ് ടൊവീനോ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വില്ലൻ വേഷത്തിലാണ് താരം എത്തുക. ചിത്രത്തിലെ നായകനായ ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്.

2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ കുമാര്‍ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

ധനുഷ് ചിത്രം മാരി ടുവില്‍ നായികയായെത്തുന്നത് സായ് പല്ലവിയാണ്. അറാത്ത് ആനന്ദി എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായ് വേഷമിടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കാരക്ടര്‍ പോസ്റ്ററിന് വമ്പന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.