‘ജെല്ലിക്കെട്ട് ’ ചിത്രീകരണത്തിനിടെ ആന്റണി വർഗീസിന് പരുക്ക്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘ജെല്ലിക്കെട്ട് ’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന്  പരുക്കേറ്റു. കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയിൽ ശനി വൈകിട്ടാണ് സംഭവം. 

മേശയിൽ  ഇടിച്ച് ആന്റണിയുടെ മുഖത്ത് പരുക്കേൽക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.  ചുണ്ടിലും വായ്ക്കുള്ളിലുമായി 10 തുന്നിക്കെട്ടുള്ളതിനാൽ ഡോക്ടർമാർ വിശ്രമം നിർദേശിച്ചു. ഇതേതുടർന്ന് അദ്ദേഹം വീട്ടിലേയ്ക്ക് മടങ്ങി. സിനിമയുടെ ചിത്രീകരണം പിന്നീട് പുനരാരംഭിച്ചു. ലിജോയുടെ തന്നെ ‘അങ്കമാലി ഡയറീസിലെ’ നായക വേഷത്തിലൂടെയാണ് ആന്റണി ശ്രദ്ധേയനായത്.