സഹപ്രവര്‍ത്തകരായ എല്ലാ നടിമാര്‍ക്കും ഒരുപദേശം നൽകി വിജയരാഘവൻ. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് വിജയരാഘവന്റെ സ്നേഹോപദേശം.
വിവാഹശേഷം അഭിനയം നിർത്തുന്നുവെന്ന് ദയവു ചെയ്ത് പറയരുതെന്നായിരുന്നു വിജയരാഘവൻ പറഞ്ഞു. സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി ചെയ്തപോലെ അഭിനയം നിർത്തുന്നുവെന്ന് പറയുന്നതിന്റെ ഒൗചിത്യം മനസിലാകുന്നില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. സിനിമയിലുള്ളവരെല്ലാം മോശക്കാരാണെന്നും വിവാഹശേഷം വരാൻപറ്റാത്ത സ്ഥലമാണെന്നും പറയുന്നപോലെയാണ് വിവാഹശേഷം അഭിനയം നിർത്തുന്നുവെന്ന് പറയുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കുന്നു.
തനിക്ക് ഒരു പത്ത് ജന്മമുണ്ടായാലും നടനായി തന്നെ ജനിക്കണമെന്നാണാഗ്രമെന്നും വിജയരാഘവൻ വ്യക്തമാക്കി. ജീവിതത്തിൽ ആരാകണമോ എന്തൊക്കെ ചെയ്യണമെന്നോ എന്നതെല്ലാം നടനിലൂടെ തനിക്ക് സാധിക്കപ്പെട്ടിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. നക്ഷത്രത്തിളക്കം എല്ലാ ശനിയാഴ്ചയും രാത്രി 10 മണിക്ക് മഴവില് മനോരമയിൽ കാണാം.