Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജോജു ഭായ് നിങ്ങളൊരു വിസ്മയം’

joju-midhun

പദ്മകുമാർ–ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ജോസഫിനെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും പ്രേക്ഷകരും. ജോജുവിന്റെ അഭിനയമികവും പദ്മകുമാറിന്റെ സംവിധാനവൈഭവവും ജോസഫിനെ നല്ലൊരു അനുഭവമാക്കി മാറ്റുന്നു.

ജോസഫ് കണ്ടിറങ്ങിയ താരങ്ങളുടെ പ്രതികരണങ്ങൾ താഴെ...

സാജിദ് യഹിയ(സംവിധായകൻ)

ജോസഫ്–ഒറ്റ വാക്കിൽ പറഞ്ഞാൽ "ജോസഫ് ഒരു കനലാണ്. മനസ്സെന്ന നീറുന്ന നെരിപ്പോടിനുള്ളിൽ വികാരങ്ങളുടെ തീവ്രത പേറുന്ന പൊള്ളുന്ന കനൽ അതിനു ദഹിപ്പിക്കാൻ കൂടി കഴിയും എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ജോസഫ്.

ഓർമിക്കാൻ ഇഷ്ടപ്പെടാത്ത സ്വപ്നങ്ങളിൽ കാണുന്ന പോലൊരു കഥ, ഉൾക്കാമ്പുള്ള കുറച്ചു കഥാപാത്രങ്ങൾ, പച്ചജീവൻ തുടിക്കുന്ന വരണ്ട കഥാസന്ദർഭങ്ങൾ,കണ്ണുനീരിന്റെ ഉപ്പുകുറുക്കിയ സംഭാഷണങ്ങൾ കനലെരിയുന്ന കഥാഗതി, ഇങ്ങനെ അറിയുമ്പോൾ പൊള്ളലേൽക്കുന്നൊരു ആലയാണ് ജോസഫ്. അതിതീക്ഷമായൊരു ചലച്ചിത്രാനുഭവം.

മുൻകാല പോലീസ് കഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സിനിമാ അനുഭവമാകുന്നതും അവിടെയാണ്. "ഒരു കഥാകാരൻ പരിചിതമായ ചുറ്റുപാടുകളിൽ നിന്നു കൊണ്ട് തന്റെ ചുറ്റിലുമുള്ള ജീവിതം കഥാരൂപേണെയെങ്കിലും സത്യസന്ധമായി പറയുമ്പോഴാണ് ജീവനുള്ള കഥാപാത്രങ്ങളെ അഭ്രപാളികളിൽ നാം പ്രേക്ഷകർ കണ്ടുമുട്ടിയിട്ടുള്ളത് തിരക്കഥാകൃത്ത് ഷാഹികബീർ എന്ന പോലീസുകാരൻ ഇവിടെ പ്രേക്ഷകർക്ക് പരിചയപെടുത്തുന്നതും അത് പോലൊരു ജോസഫ് എന്ന കഥാപാത്രത്തെയാണ്"

പതിഞ്ഞ താളത്തിൽ കഥ പറഞ്ഞു തുടങ്ങുന്ന ആഖ്യാനരീതി ഒട്ടും വൈകാതെ നമ്മൾ പ്രേക്ഷകരെ കഥയിലേക്കും കഥാപാത്രങ്ങൾക്കിടയിലേക്കും വലിച്ചിടുന്ന എന്തോ ഒരു ഇമോഷണൽ ഫീൽ,ആ ഫീൽ ജോസഫ് എന്ന കഥാപത്രവും പ്രേക്ഷകരും തമ്മിൽ സിങ്ക് ആവുന്നിടത്ത് സംവിധായകൻ പപ്പേട്ടനും -ഷാഹി കബീറും വിജയിച്ച നിമിഷങ്ങൾ നമ്മൾ പ്രേക്ഷകർ "ജോസഫ് " എന്ന കഥാപാത്രത്തോടൊപ്പം അവിടം മുതൽ അറിയാതെ യാത്ര ചെയ്ത് തുടങ്ങും.

കണ്ണിമ ചിമ്മാൻ നമ്മളെ അനുവദിക്കാതെ തുടരുന്ന നിലവാരമുള്ള സിനിമാസ്വാദനത്തിന്റെ യാത്ര,ഒടുവിൽ സാമൂഹിക പ്രസക്തിയുള്ള ഒരു സന്ദേശത്തോടെ മനോഹരമായ ക്‌ളൈമാക്സിൽ അവസാനിക്കുമ്പോൾ കിട്ടുന്ന കയ്യടികൾ തന്നെയാണ് സംവിധായകനും തിരക്കഥാകൃത്തിനും കിട്ടുന്ന ഏറ്റവുംവലിയ അംഗീകാരം

ജോജു ജോർജ്–നമ്മുടെ ഹൃദയത്തിലേക്ക് കുടിയേറിരിക്കുന്നു ജോജുവിലെ നടൻ"ജോസഫ് " എന്ന കഥാപാത്രമായി ജോജു ജോർജ് ജീവിക്കുകയായിരുന്നു. സിനിമ കഴിഞ്ഞും ഒരു മുറിവേറ്റ ഹൃദയത്തോടെ ജോസഫിന്റെ നരച്ച താടിയും വെള്ളാരം കണ്ണുകളും എന്നിലെ പ്രേക്ഷകനെ പിന്തുടരുന്നത് കൊണ്ട് ചോദിച്ചു പോവുകയാണ്. എജ്ജാതി വിസ്മയമാണ് ജോജു ഭായ് നിങ്ങൾ? നമിച്ചു.

പദ്മകുമാർ–പ്രിയ പപ്പേട്ടാ വാസ്തവത്തിൽ തന്നെ അറിഞ്ഞതാണ് നിങ്ങളുടെ സിനിമയുടെ തീക്ഷണത അതിന്റെ ഏറ്റവും പൊള്ളുന്ന വേർഷൻ കൂടിയാണ് ജോസഫ്,കൃത്യമായ സംവിധാന മികവിലൂടെയും ഒതുക്കമുള്ള കഥ പറച്ചിലിലൂടെയും നിങ്ങൾ വരച്ചിട്ട മികച്ചൊരു ചിത്രമായി ജോസഫ് മാറിയതും ഇനിയും ഒരുപാട് ഉണ്ട് കൈയ്യിൽ എന്നതിന്റെ തെളിവാണ്. മനസ്സ് നിറഞ്ഞൊരു കയ്യടി ജോസഫിനെ നൽകിയതിന്. സംഗീതം ദൃശ്യങ്ങൾ ആർട്ട്‌ തുടങ്ങി എല്ലാ മേഖലകളുടെയും സമ്പൂർണ്ണ വിജയം കൂടിയായിരുന്നു ജോസഫ്. ടീം ജോസഫിന് എല്ലാവിധ ആശംസകളും.

സുഹൃത്തുക്കളെ,ഒരുപാട് അന്യഭാഷാ സിനിമകളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന നമ്മൾ ഒരിക്കലും നമ്മുടെ ആലയിൽ വിരിഞ്ഞ കാമ്പുള്ള കനലിനെ കാണാതെ പോകരുത് ജോസഫിനെ വാഴ്ത്താൻ വാഴ്ത്താൻ ടൊറന്റ് റിലീസ് വരെ കാത്തിരിക്കരുത് എന്നു കൂടി ഓർമപ്പെടുത്തുന്നു..

മിഥുൻ മാനുവൽ തോമസ്

അധികം നീട്ടി എഴുതുന്നില്ല ..! ജോസഫ്..!! ഒരു ധൈര്യത്തിന്റെ പേരാണ് ..!! നിലവാരമുള്ള പരീക്ഷണത്തിന്റെ, അവതരണത്തിന്റെ പേരാണ്..!! കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമ

ഹരിനാരായണന്‍(ഗാനരചയിതാവ്)

Cinema should make you forget you are sitting in a theater-Roman Polanski

കടവന്ത്രയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് ,ജോസഫിനെ ,തൊട്ടടുത്ത്, ഒരു മിന്നായം പോലെ കാണുന്നത്. പാട്ടിന്റെ സിറ്റ്വേഷനെ കുറിച്ച് സംസാരിക്കുന്നതിനിടെ ,ജോജു ഭായ് ഒരു നിമിഷത്തേക്ക് ജോസഫായി മാറുകയായിരുന്നു .. ആ കണ്ണിൽ ഉരുണ്ടുകൂടിയ നനവിൽ നിന്നാണ് " കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം എന്ന വരി രഞ്ജിനും എനിക്കും കിട്ടുന്നത് . അതിന്റെ തുടർച്ചയാണ് സ്ക്രീനിൽ കണ്ടത് .എം പത്മകുമാർ എന്ന കൃതഹസ്തനായ സംവിധായകന്റെ കയ്യടക്കത്തിൽ ജോസഫ് ജീവിക്കുകയായിരുന്നു. എനിക്കറിയാവുന്ന ഏതോ പരിസരത്ത് ,എനിക്കറിയാവുന്ന ഏതോ ഒരാളായി .. അടുത്തകാലത്ത് മറന്നിരുന്ന കണ്ട അപൂർവ്വം സിനിമകളിലൊന്ന്👌😘

പപ്പേട്ടന്റെ കയ്യടക്കത്തിന് ,ഒരോ ഇഞ്ചും ജോസഫായി മാറിയ ജോജുവിന് ,കഥയുടെ കനലൊളിപ്പിച്ച് കൃത്യമായി ,സ്വാഭാവികമായി തുന്നിചേർത്ത ഷാഹികബീറിന്റെ തിരക്കഥക്ക് ,മനേഷ് മാധവന്റെ ക്യാമറകണ്ണുകൾക്ക് ,അനിലേട്ടന്റെ പശ്ചാത്തലത്തസംഗീതത്തിന് ,ഒരു മുറിപ്പാടുപോലെ ജോസഫിന്റെ മുഖം നമ്മളിൽ കൊത്തിവക്കുന്ന റോഷന്റെ മേക്കപ്പിന് ,പ്രിയപ്പെട്ട രഞ്ജിന് ...ഈ സിനിമയുടെ പിന്നിലും മുന്നിലും പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദന കെട്ടിപ്പിടുത്തംസ്...