മീ ടു ഫാഷനായി മാറിയിരിക്കുകയാണെന്ന ചില സിനിമാ പ്രവർത്തകരുടെ പരാമർശത്തിന് മറുപടിയുമായി രേവതി. ‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്നു വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്നു പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററിൽ കുറിച്ചു.
ആരുടെയും പേര് എടുത്തുപറയാതെ നടത്തിയ പരാമർശം സോഷ്യൽ ലോകത്തും വൈറലായിരിക്കുകയാണ്. ഇന്ത്യൻ സിനിമാ രാഷ്ട്രീയമേഖലയെ പിടിച്ചുലയ്ക്കുന്ന മീടു ക്യാംപെയ്ൻ കൂടുതൽ സജീവമാകുകയാണ്.