Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി മുറിച്ചപ്പോൾ കരഞ്ഞ് രജിഷ; ജൂൺ മേക്കിങ് വിഡിയോ

rajisha-june-makeover

രജീഷയുടെ ഗംഭീര മേക്കോവറിലൂടെയാണ് ‘ജൂൺ’ സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. പല്ലിൽ കമ്പിയിട്ട് പതിനേഴുകാരിയായാണ് രജിഷ എത്തിയത്. ഇപ്പോഴിതാ ഈ കഥാപാത്രത്തിനു വേണ്ടി രജിഷ നടത്തിയ മേക്കോവറിന്റെ വിഡിയോ നിർമാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് റിലീസ് ചെയ്തു.

June Makeover Video | Rajisha Vijayan |

ഏകദേശം ഒൻപതു കിലോ ഭാരം കുറച്ച രജിഷ വളരെയേറെ കഷ്ടപ്പെട്ടാണ് കഥാപാത്രത്തിലേക്ക് എത്തിയത്. തന്റെ ഏറ്റവും പ്രിയപ്പെട്ട നീളൻ മുടി വരെ സിനിമയ്ക്കായി രജിഷ മുറിച്ചു.

‘ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഓക്കെ പറയുകയായിരുന്നു. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ് ജൂൺ.’–രജിഷ പറയുന്നു.

‘എനിക്ക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു മുടി. മുറിക്കില്ലെന്നു ഞാൻ നിർബന്ധം പിടിച്ചു. പിന്നെ വിജയ് സാര്‍ ആണ് പറഞ്ഞു മനസ്സിലാക്കിയത്. സത്യത്തിൽ മുടി മുറിച്ചപ്പോഴാണ് ആ കഥാപാത്രത്തിന് കൂടുതൽ സത്യസന്ധത വന്നതെന്ന് തോന്നി. മുടി മുറിക്കുന്ന സമയത്ത് കുറച്ച് വിഷമം ഉണ്ടായിരുന്നു.’–രജിഷ പറഞ്ഞു.

‘അങ്കമാലി ഡയറീസിനും ആട് 2 നും േശഷം ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. ക്യാമറയുടെ മുന്നിലും പിന്നിലും പുതുമുഖങ്ങളാണ്. അഹമ്മദ് കബീർ എന്ന നവാഗതനാണ് സംവിധായകൻ.’– വിജയ് ബാബു പറഞ്ഞു.

‘ജൂൺ എന്ന പെൺകുട്ടിയുടെ പതിനേഴുവയസ്സു മുതൽ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ സിനിമ. ഈ കഥാപാത്രം ചെയ്യുന്ന നായികയ്ക്ക് രണ്ട് ലുക്കും ആവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായി തോന്നിയത് രജിഷയെ ആയിരുന്നു.’–വിജയ് പറഞ്ഞു