Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരനല്ലാത്തതുകൊണ്ട് പലരും എന്റെ സിനിമ കാണുന്നില്ല: സന്തോഷ് പണ്ഡിറ്റ്

santhosh-pandit-urukku-satheeshan

തന്റെ ഏറ്റവും പുതിയ റിലീസ് ആയ ഉരുക്ക് സതീശൻ ശരാശരി വിജയം മാത്രമാണ് നേടിയതെന്ന് സന്തോഷ് പണ്ഡിറ്റ്. താൻ കോടീശ്വരനും സുന്ദരനുമല്ലാത്തതിനാൽ ഒരു വിഭാഗം മലയാളികൾ സിനിമ കാണാൻ എത്തുന്നില്ലെന്നും ഉരുക്ക് സതീശൻ മികച്ചൊരു എന്റർടെയ്നർ ആയിരുന്നെന്നും പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം–

ഞാൻ വെറും 5 ലക്ഷം ബജറ്റില്‍ ചെയ്തിരുന്ന സിനിമ ആയിരുന്ന "ഉരുക്ക് സതീശൻ"..കഴിഞ്ഞ ജൂണില്‍ റിലീസായ്. ആവറേജില്‍ ഒതുങ്ങി..

വലിയ ബജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വരൻ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള്‍ എന്റെ സിനിമ കാണുന്നില്ല..യഥാ൪ത്ഥത്തില്‍ നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു.." "ഉരുക്ക് സതീശൻ’...

കേരളത്തോടൊപ്പം ബെംഗലൂരു, മൈസൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഷൂട്ടിങ്..ഭൂരിഭാഗം ജോലിയും ഞാൻ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും അസൂയകൊണ്ടും പല വിമ൪ശകരും ഞാൻ ചെയ്തതെന്ത് എന്നുകാണാറില്ല..എന്നാലോ കാണാത്ത സിനിമയെകുറിച്ച് കണ്ണു പൊട്ടൻ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..

എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല...എല്ലാം ഭാവിയില്‍ ശരിയാകും എന്നും വിശ്വസിക്കുന്നു..എങ്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാൻ കഴിഞ്ഞു...

സന്തോഷം....ഗാനങ്ങള്‍ക്കും സിനിമയ്ക്കും നല്ല അഭിപ്രായം നേടി..ചെറിയ ബജറ്റില്‍ നി൪മിക്കുന്നതിനാല്‍ ഇന്നേവരെ എന്റെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..

അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..എന്റെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ...