വി.കെ.പി. ചിത്രത്തിൽ നായകന്മാരായി അനൂപ് മേനോനും രഞ്ജിത്തും

ട്രിവാൻഡ്രം ലോജ്ഡ്, ബ്യൂട്ടിഫുൾ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം വി.കെ. പ്രകാശും അനൂപ് േമനോനും ഒന്നിക്കുന്നു. കിങ് ഫിഷ് എന്നാണ് സിനിമയുടെ പേര്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ഇരുവരുടെയും മുൻചിത്രങ്ങൾ പോലെ മികച്ചൊരു എന്റർടെയ്നറാകും കിങ് ഫിഷ്.

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ബ്യൂട്ടിഫുളിന് വേണ്ടി മനോഹരഗാനങ്ങൾ ഒരുക്കിയ രതീഷ് വേഗയാണ് ഈ ചിത്രത്തിന്റെയും സംഗീതം.

‘ബ്യൂട്ടിഫുൾ എന്ന ചിത്രം എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. വി.കെ.പി, അനൂപ് മേനോൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ചലച്ചിത്രകാവ്യം. ആ ചിത്രത്തിന്റെ സംഗീതത്തിനായി ചിലവിട്ട നാളുകൾ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.’

‘വീണ്ടും ഏഴു വർഷങ്ങൾക്കുശേഷം ആ കൂട്ടുകെട്ടിൽ ഒരു ചിത്രം. ‘കിങ് ഫിഷ്’. പ്രണയത്തിന്റെ ആർദ്രതതയുടെ പുതുമയുള്ള പാട്ടുകളുമായി വീണ്ടുമെത്താൻ പ്രാർഥനയും സപ്പോർട്ടുമായി നിങ്ങളും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–രതീഷ് വേഗ പറഞ്ഞു.

സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും.