ഒന്നാം വിവാഹ വാര്‍ഷികത്തിന് 3 ദിവസം ബാക്കി; വിവാഹമോചനവുമായി നടി ശ്വേത ബസു
നടി ശ്വേത ബസു വിവാഹമോചിതയാകുന്നു. യുവ സംവിധായകനായ രോഹിത്ത് മിത്തലായിരുന്നു ശ്വേതയുടെ ഭര്‍ത്താവ്. വിവാഹിതരായി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് ഇരുവരും പിരിയുന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹമോചനം ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് ശ്വേത വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം

നടി ശ്വേത ബസു വിവാഹമോചിതയാകുന്നു. യുവ സംവിധായകനായ രോഹിത്ത് മിത്തലായിരുന്നു ശ്വേതയുടെ ഭര്‍ത്താവ്. വിവാഹിതരായി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് ഇരുവരും പിരിയുന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹമോചനം ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് ശ്വേത വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 നായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹവാർഷികത്തിന് മൂന്ന് ദിവസങ്ങൾക്കു മുമ്പെയാണ് വിവാഹമോചന വാർത്ത പുറത്തുവിട്ടത്.
‘ഞാനും രോഹിതും വേര്‍പിരിയാന്‍ തയ്യാറായിരിക്കുകയാണ്. പരസ്പരം രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അതില്‍ നിന്നും രണ്ട് പേരും വേറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് ശ്വേത പറയുന്നു.
'എല്ലാ പുസ്തകങ്ങളും പൂർണമായും വായിക്കാനാവണമെന്നില്ല, അതിനു കാരണം പുസ്തകം മോശമായതല്ല, വായിക്കാൻ കഴിയാത്തതാണ്, ചിലതെല്ലാം പൂർത്തിയാക്കാതെ അവസാനിപ്പിക്കുന്നതാണ് നല്ലത്, അതിന് പലകാരണങ്ങൾ ഉണ്ടാകും. പകരം വയ്ക്കാനില്ലാത്ത ഓര്‍മകള്‍ തന്നതിനും എല്ലായിപ്പോഴും എനിക്ക് പ്രചോദനം നല്‍കിയതിനും രോഹിതിന് ഞാന്‍ നന്ദി പറയുകയാണ്. തുടര്‍ന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതായിട്ടും ശ്വേത പറയുന്നു.
സെക്സ് റാക്കറ്റിന്റെ പേരില്‍ റെയ്‌ഡില്‍ പിടിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ നടിയാണ് ശ്വേത ബസു. മിനിസ്ക്രീനിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന താരം നിരവധി ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും അഭിനയിക്കുന്നുണ്ട്. ഡോക്യുമെന്ററി സംവിധായകനായ രോഹിത്തുമായി നാല് വർഷമായി ശ്വേത പ്രണയത്തിലായിരുന്നു. ഗോവയില്‍ വച്ച് രഹസ്യമായി ഇരുവരുടെയും വിവാഹനിശ്ചയവും നടത്തിയിരുന്നു. പിന്നീട് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വെച്ച് പൂനെയില്‍ വച്ചായിരുന്നു വിവാഹം.
മൂന്ന് വര്‍ഷം മുമ്പ് അനാശാസ്യക്കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ചർച്ചയായി. അറസ്റ്റ് ചെയ്ത് ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്നിരുന്നു.
മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി കൂടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയ്ക്ക് കേരളത്തിലും ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. ഈ ചിത്രം ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്തിരുന്നു.