വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്‌ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെ. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്‌തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്‌മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്‌സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്‌ഥാപനമായ മോർഗൻ സ്‌റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്‌സ് കുതിക്കുമെന്നു കരുതാം. നിഫ്‌റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്‌ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെയാണ്. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്‌തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്‌മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു.

∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ

ADVERTISEMENT

മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്‌സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്‌ഥാപനമായ മോർഗൻ സ്‌റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്‌സ് കുതിക്കുമെന്നു കരുതാം. നിഫ്‌റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.

(Representative image by Khaosai Wongnatthakan/istockphoto)

∙ ഏറ്റവും വലിയ നേട്ടം എന്ന ലക്ഷ്യം

സ്വർണത്തെ പിന്നിലാക്കി 2025ലെ ഏറ്റവും മികച്ച ആസ്‌തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്ന പ്രതീക്ഷ വിപണിയിൽ വ്യാപകമാണ്. എന്നാൽ വിപണിയിൽനിന്നുള്ള നേട്ടം10 ശതമാനത്തിലൊതുങ്ങുമെന്നു മുന്നറിയിപ്പു നൽകുന്നവരുമുണ്ട്. അങ്ങനെയാണു സംഭവിക്കുന്നതെങ്കിൽ 2025ലും സ്വർണത്തിനു തന്നെയായിരിക്കും കൂടുതൽ തിളക്കം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെടുന്ന കേന്ദ്ര ബജറ്റിലെ നിർദേശങ്ങളിൽ വിപണിക്കു വലിയ പ്രതീക്ഷയാണുള്ളത്.  ആദായ നികുതി ഇളവു പരിധി 15 ലക്ഷത്തിലേക്ക് ഉയർത്തിയേക്കുമെന്ന അഭ്യൂഹം ഫലിച്ചാൽ അതു വിപണിയിലേക്കുള്ള പണപ്രവാഹത്തിന്റെ തോത് ഉയർത്തും.

∙ മെച്ചപ്പെട്ട പ്രവർത്തന ഫലങ്ങൾ

കോർപറേറ്റ് മേഖലയിൽനിന്നുള്ള പ്രവർത്തന ഫലങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ബാങ്കുകൾ ഉൾപ്പെടെ ധനസേവന രംഗത്തു പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾ, പ്രതിരോധ മേഖലയിൽനിന്നുള്ള സംരംഭങ്ങൾ, ഔഷധ നിർമാണ കമ്പനികൾ, ആശുപത്രികൾ തുടങ്ങിയവയിൽനിന്നുള്ള വരുമാനക്കണക്കുകളിലാണു കൂടുതൽ പ്രതീക്ഷ. ഐടി വ്യവസായത്തിനുംമെച്ചപ്പെട്ട കാലയളവായിരിക്കുമെന്ന് അനുമാനിക്കുന്നു.

∙ നിക്ഷേപകരുടെ പ്രവാഹം

ADVERTISEMENT

കോവിഡ് കാലത്തോടെയാണു യുവതലമുറയിൽപ്പെട്ടവർ വലിയ തോതിൽ ഓഹരി വിപണിയിലെത്താൻ തുടങ്ങിയത്. ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ളവ അനാകർഷകമായി മാറുകയും ചെയ്‌തതോടെ വിപണിയിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കു വർധിച്ചു. വർഷം ശരാശരി മൂന്നു കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് ആരംഭിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് അക്കൗണ്ടുകളുടെ എണ്ണം17.76 കോടിയാണ്.

(Representative image by EvgeniyShkolenko/istockphoto)

2025ൽ ഇത് 22–23 കോടിയിലെത്തുമെന്നു കണക്കാക്കുന്നു. അടുത്ത കാലത്തായി വനിതകളുടെ സാന്നിധ്യവും വർധിച്ചുവരുന്നുണ്ട്. ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നവരിൽ നാലിലൊന്നു വനിതകളാണെന്ന് എസ്‌ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

∙ അൽഗോ ട്രേഡിങ് എല്ലാവർക്കും

വിപണിയിൽ വലിയൊരു പരിഷ്‌കാരത്തിനു 2025ൽ തുടക്കം കുറിച്ചേക്കും. മ്യൂച്വൽ ഫണ്ടുകളും വിദേശ ധനസ്‌ഥാപനങ്ങളും മറ്റും ആശ്രയിക്കുന്ന‘അൽഗോരിത്‌മിക് ട്രേഡിങ്’ സൗകര്യം ചില്ലറ നിക്ഷേപകർക്കും അനുവദിക്കാൻ സെബിക്ക് ഉദ്ദേശ്യമുണ്ട്. ‘അൽഗോ ട്രേഡിങ്’എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംവിധാനം മനുഷ്യസാധ്യമല്ലാത്ത വേഗത്തിൽ ഓഹരികളുടെ ക്രയവിക്രയം സാധ്യമാക്കും. വില, അളവ്, സമയം എന്നിവയുമായി ബന്ധപ്പെട്ട ‘ഓട്ടമേറ്റഡ് പ്രീ പ്രോഗ്രാംഡ്’ നിർദേശങ്ങളിലൂടെ ഓർഡറുകൾ നടപ്പാക്കുന്ന സംവിധാനമാണിത്.

(Representative image by Shutthiphong Chandaeng/istockphoto)
ADVERTISEMENT

∙ വിദേശ നിക്ഷേപത്തിന്റെ പിന്തുണ

സെപ്‌റ്റംബർ അവസാനത്തോടെ സെൻസെക്സും നിഫ്‌റ്റിയും റെക്കോർഡ് രേഖപ്പെടുത്തിയതിനു പിന്നിൽ എല്ലാ വിഭാഗം നിക്ഷേപകരുടെയും പിന്തുണയുണ്ടായിരുന്നു. അതിവേഗത്തിലും അസാധാരണ തോതിലുമായിരുന്നു മുന്നേറ്റം എന്നതിനാൽ പല ഓഹരികളുടെയും വില ഉയർന്നത് അർഹമായതിനേക്കാൾ കൂടിയ നിലവാരത്തിലേക്കാണ്.

അതുകൊണ്ടുതന്നെ തിരുത്തൽ സ്വാഭാവികമായിരുന്നെങ്കിലും വിദേശ നിക്ഷേപകർ വലിയ തോതിൽ വിൽപന ആരംഭിച്ചതു വിപണിക്കു കനത്ത തിരിച്ചടിയാകുകയാണുണ്ടായത്. ഇപ്പോഴും തുടരുന്ന വിൽപനയെ പ്രതിരോധിക്കാൻ ആഭ്യന്തര ധനസ്‌ഥാപനങ്ങൾക്കും ചില്ലറ നിക്ഷേപകർക്കും ഒരു പരിധിവരെ സാധ്യമാകുന്നുണ്ടെങ്കിലും പുതിയ ഉയരങ്ങൾ കൈവരിക്കാൻ വിദേശ നിക്ഷേപത്തിന്റെ പിന്തുണ കൂടി ആവശ്യമാണ്. ഓഹരി വിലകൾ അർഹമായതിലും കുറഞ്ഞ നിലവാരത്തിലേക്കു താഴ്‌ന്നിരിക്കെ ഏറ്റവും പ്രധാന പുതുവർഷ പ്രതീക്ഷ വിദേശ നിക്ഷേപത്തിന്റെ തിരിച്ചുവരവാണ്.

English Summary:

Foreign Investment Crucial for Indian Stock Market's Continued Growth, Stock Market's Bullish Prediction for 2025