എഫ്ബിഐ മോസ്‌റ്റ് വാണ്ടഡ്, തലയ്ക്ക് വില 42 കോടി; സർജറി നടത്തി മുഖം മാറ്റിയ ‘ക്രിപ്റ്റോ ക്വീൻ’; മാഫിയ തലവൻ വെട്ടിനുറുക്കി കടലിലെറിഞ്ഞോ?
ജൂൺ 2016. ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തോടു ചേർന്ന വിശാലമായ അറീന കാണികളെക്കൊണ്ടു നിറഞ്ഞൊഴുകിയ സായാഹ്‌നം. ആടയാഭരണങ്ങളുടെ ആർഭാടത്തോടെയും ആകർഷകമായ ആകാരസൗഷ്‌ഠവത്തോടെയും വേദിയിലേക്ക് അവൾ കടന്നുവരുമ്പോൾ അറീനയെ പ്രകമ്പനംകൊള്ളിച്ച് ആരാധകസഹസ്രത്തിന്റെ ഹർഷാരവം. അതു റൂജയായിരുന്നു. ഞൊടിയിടയിൽ കോടികൾ നേടിയും, കോടികൾ നേടാമെന്ന പ്രലോഭനത്തിലൂടെ ലോകമെങ്ങുമായി ലക്ഷങ്ങളെ ആരാധകരായും അനുയായികളായും മാറ്റുകയും ചെയ്‌ത ‘ക്രിപ്‌റ്റോകറൻസി ക്വീൻ’. റൂജ ഇഗ്നാതോവ സ്വന്തം നിലയിൽ വിളംബരം ചെയ്തതാണ് അതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞ ‘ക്രിപ്‌റ്റോ ക്വീൻ’ എന്ന വിശേഷണം. റൂജ ജന്മം നൽകിയ ‘വൺകോയിൻ’ എന്ന ക്രിപ്‌റ്റോകറൻസിയിൽ വിശ്വാസമർപ്പിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച സദസ്യർക്കു കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു അന്ന് അവരിൽനിന്നുണ്ടായ വാഗ്‌ദാനങ്ങൾ. ‘രണ്ടു വർഷത്തിനപ്പുറം ബിറ്റ്‌കോയിനെപ്പറ്റി സംസാരിക്കാൻ ആരുമുണ്ടാകില്ല’ എന്നുപോലും പ്രവചിച്ച റൂജ ‘ബിറ്റ്‌കോയിൻ കില്ലർ’ എന്നാണു വൺകോയിനെ വിശേഷിപ്പിച്ചത്.
ജൂൺ 2016. ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തോടു ചേർന്ന വിശാലമായ അറീന കാണികളെക്കൊണ്ടു നിറഞ്ഞൊഴുകിയ സായാഹ്‌നം. ആടയാഭരണങ്ങളുടെ ആർഭാടത്തോടെയും ആകർഷകമായ ആകാരസൗഷ്‌ഠവത്തോടെയും വേദിയിലേക്ക് അവൾ കടന്നുവരുമ്പോൾ അറീനയെ പ്രകമ്പനംകൊള്ളിച്ച് ആരാധകസഹസ്രത്തിന്റെ ഹർഷാരവം. അതു റൂജയായിരുന്നു. ഞൊടിയിടയിൽ കോടികൾ നേടിയും, കോടികൾ നേടാമെന്ന പ്രലോഭനത്തിലൂടെ ലോകമെങ്ങുമായി ലക്ഷങ്ങളെ ആരാധകരായും അനുയായികളായും മാറ്റുകയും ചെയ്‌ത ‘ക്രിപ്‌റ്റോകറൻസി ക്വീൻ’. റൂജ ഇഗ്നാതോവ സ്വന്തം നിലയിൽ വിളംബരം ചെയ്തതാണ് അതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞ ‘ക്രിപ്‌റ്റോ ക്വീൻ’ എന്ന വിശേഷണം. റൂജ ജന്മം നൽകിയ ‘വൺകോയിൻ’ എന്ന ക്രിപ്‌റ്റോകറൻസിയിൽ വിശ്വാസമർപ്പിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച സദസ്യർക്കു കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു അന്ന് അവരിൽനിന്നുണ്ടായ വാഗ്‌ദാനങ്ങൾ. ‘രണ്ടു വർഷത്തിനപ്പുറം ബിറ്റ്‌കോയിനെപ്പറ്റി സംസാരിക്കാൻ ആരുമുണ്ടാകില്ല’ എന്നുപോലും പ്രവചിച്ച റൂജ ‘ബിറ്റ്‌കോയിൻ കില്ലർ’ എന്നാണു വൺകോയിനെ വിശേഷിപ്പിച്ചത്.
ജൂൺ 2016. ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തോടു ചേർന്ന വിശാലമായ അറീന കാണികളെക്കൊണ്ടു നിറഞ്ഞൊഴുകിയ സായാഹ്‌നം. ആടയാഭരണങ്ങളുടെ ആർഭാടത്തോടെയും ആകർഷകമായ ആകാരസൗഷ്‌ഠവത്തോടെയും വേദിയിലേക്ക് അവൾ കടന്നുവരുമ്പോൾ അറീനയെ പ്രകമ്പനംകൊള്ളിച്ച് ആരാധകസഹസ്രത്തിന്റെ ഹർഷാരവം. അതു റൂജയായിരുന്നു. ഞൊടിയിടയിൽ കോടികൾ നേടിയും, കോടികൾ നേടാമെന്ന പ്രലോഭനത്തിലൂടെ ലോകമെങ്ങുമായി ലക്ഷങ്ങളെ ആരാധകരായും അനുയായികളായും മാറ്റുകയും ചെയ്‌ത ‘ക്രിപ്‌റ്റോകറൻസി ക്വീൻ’. റൂജ ഇഗ്നാതോവ സ്വന്തം നിലയിൽ വിളംബരം ചെയ്തതാണ് അതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞ ‘ക്രിപ്‌റ്റോ ക്വീൻ’ എന്ന വിശേഷണം. റൂജ ജന്മം നൽകിയ ‘വൺകോയിൻ’ എന്ന ക്രിപ്‌റ്റോകറൻസിയിൽ വിശ്വാസമർപ്പിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച സദസ്യർക്കു കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു അന്ന് അവരിൽനിന്നുണ്ടായ വാഗ്‌ദാനങ്ങൾ. ‘രണ്ടു വർഷത്തിനപ്പുറം ബിറ്റ്‌കോയിനെപ്പറ്റി സംസാരിക്കാൻ ആരുമുണ്ടാകില്ല’ എന്നുപോലും പ്രവചിച്ച റൂജ ‘ബിറ്റ്‌കോയിൻ കില്ലർ’ എന്നാണു വൺകോയിനെ വിശേഷിപ്പിച്ചത്.
ജൂൺ 2016. ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തോടു ചേർന്ന വിശാലമായ അറീന കാണികളെക്കൊണ്ടു നിറഞ്ഞൊഴുകിയ സായാഹ്‌നം. ആടയാഭരണങ്ങളുടെ ആർഭാടത്തോടെയും ആകർഷകമായ ആകാരസൗഷ്‌ഠവത്തോടെയും വേദിയിലേക്ക് അവൾ കടന്നുവരുമ്പോൾ അറീനയെ പ്രകമ്പനംകൊള്ളിച്ച് ആരാധകസഹസ്രത്തിന്റെ ഹർഷാരവം. അതു റൂജയായിരുന്നു. ഞൊടിയിടയിൽ കോടികൾ നേടിയും, കോടികൾ നേടാമെന്ന പ്രലോഭനത്തിലൂടെ ലോകമെങ്ങുമായി ലക്ഷങ്ങളെ ആരാധകരായും അനുയായികളായും മാറ്റുകയും ചെയ്‌ത ‘ക്രിപ്‌റ്റോകറൻസി ക്വീൻ’.
റൂജ ഇഗ്നാതോവ സ്വന്തം നിലയിൽ വിളംബരം ചെയ്തതാണ് അതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞ ‘ക്രിപ്‌റ്റോ ക്വീൻ’ എന്ന വിശേഷണം. റൂജ ജന്മം നൽകിയ ‘വൺകോയിൻ’ എന്ന ക്രിപ്‌റ്റോകറൻസിയിൽ വിശ്വാസമർപ്പിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച സദസ്യർക്കു കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു അന്ന് അവരിൽനിന്നുണ്ടായ വാഗ്‌ദാനങ്ങൾ. ‘രണ്ടു വർഷത്തിനപ്പുറം ബിറ്റ്‌കോയിനെപ്പറ്റി സംസാരിക്കാൻ ആരുമുണ്ടാകില്ല’ എന്നുപോലും പ്രവചിച്ച റൂജ ‘ബിറ്റ്‌കോയിൻ കില്ലർ’ എന്നാണു വൺകോയിനെ വിശേഷിപ്പിച്ചത്.
∙ ക്രിപ്‌റ്റോ ക്വീനിന്റെ തിരോധാനം
ക്രിപ്‌റ്റോകറൻസികളിൽ ഏറ്റവും പ്രചാരമുള്ള ബിറ്റ്‌കോയിനാകട്ടെ റൂജയുടെ പ്രവചനം കഴിഞ്ഞു രണ്ടു വർഷമല്ല, എട്ടു വർഷത്തോളമായിട്ടും ജൈത്രയാത്ര തുടരുകയാണ്. ഒരു ലക്ഷം ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്കു വില ഉയർന്നിരിക്കെ ലോകമെങ്ങും ഉയരുന്നതു ‘റൂജ എവിടെ’ എന്ന ചോദ്യമാണ്. ഏഴു വർഷമായിട്ടും ഉത്തരം കിട്ടാത്ത ചോദ്യം. പ്രശസ്തിയുടെ പാരമ്യത്തിലെത്തിനിൽക്കെയാണു റൂജ അപ്രത്യക്ഷയായത്. അവരെ കണ്ടെത്താൻ ലോകമെങ്ങുമുള്ള കുറ്റാന്വേഷകർ നടത്തുന്ന ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല. വൺകോയിൻ സമ്മാനിക്കുമെന്നു കരുതിയ സൗഭാഗ്യങ്ങൾ സ്വപ്‌നംകണ്ടു ലക്ഷങ്ങൾ മുടക്കിയവരാകട്ടെ ദൗർഭാഗ്യത്തെ പഴിച്ചു ജീവിക്കുന്നു. പാപ്പരായവരും പട്ടിണിയിലായവരും വരെ അക്കൂട്ടത്തിലുണ്ട്.
റൂജയുടെ വൺകോയിൻ നിക്ഷേപ സമാഹരണം തട്ടിപ്പായിരുന്നു എന്ന വാർത്ത പരന്നതോടെ അവർ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കഥാപാത്രമായി മാറിയതു സ്വാഭാവികം. ‘ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന്’ എന്നാണു ബ്രിട്ടനിലെ ‘ബിഗ് ത്രീ’ പത്രങ്ങളിലൊന്നായ ‘ദ് ടൈംസ്’ വൺകോയിനെ വിേശഷിപ്പിച്ചത്. 2019ൽ ബിബിസി ‘ദ് മിസ്സിങ് ക്രിപ്‌റ്റോ ക്വീൻ’ എന്ന പേരിൽ പോഡ്‌കാസ്‌റ്റ് പരമ്പരതന്നെ പ്രക്ഷേപണം ചെയ്‌തു. 2022ൽ അതേ പേരിലൊരു പുസ്‌തകം പുറത്തുവരുകയുമുണ്ടായി.
∙ വിമാനം കയറിയത് ഏതൻസിലേക്ക്
2017 ഒക്‌ടോബർ 25ന് റിയാൻഎയർ വിമാനത്തിൽ ബൾഗേറിയയിലെ സോഫിയയിൽനിന്ന് ഏതൻസിലേക്കു പറന്ന റൂജ അതോടെ കാണാമറയത്ത് ഒളിക്കുകയായിരുന്നു. ഗ്രീസിൽനിന്നു ദക്ഷിണാഫ്രിക്കയിലേക്കു കടന്നിരിക്കാനാണു സാധ്യത എന്ന നിഗമനത്തിന്റെ അടിസ്‌ഥാനത്തിൽ അങ്ങോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ ജർമനിയിലായി അന്വേഷണം. റഷ്യയിലുണ്ടാകുമെന്ന സംശയത്തിൽ അങ്ങോട്ടും അന്വേഷണം നീണ്ടെങ്കിലും നിരാശയായിരുന്നു ഫലം. പ്ലാസ്‌റ്റിക് സർജറിയിലൂടെ മുഖച്‌ഛായ മാറ്റി റൂജ ഗ്രീസിൽത്തന്നെ കഴിയുന്നുണ്ടാകുമെന്നു കരുതുന്ന അന്വേഷകരുമുണ്ട്.
∙ കണ്ടെത്തുന്നവർക്കു 42 കോടി രൂപ
റൂജയ്‌ക്കെതിരെ വിവിധ രാജ്യങ്ങളിൽ കേസുള്ളതിനാൽ ആ രാജ്യങ്ങളിലെയൊക്കെ ഏജൻസികൾ നിരന്തരമായ അന്വേഷണത്തിലാണ്. യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (എഫ്‌ബിഐ) ‘മോസ്‌റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 10 പേരിൽ റൂജയുമുണ്ട്. 42 കോടി രൂപയാണു റൂജയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എഫ്‌ബിഐ വാഗ്‌ദാനം ചെയ്യുന്നത്. ജർമനിയുടെ അഭ്യർഥന പ്രകാരം ഇന്റർപോളും അന്വേഷണരംഗത്തുണ്ട്. ബ്രിട്ടിഷ് കോടതികളിലൊന്ന് റൂജയുടെ ആഗോള ആസ്‌തികൾ മരവിപ്പിച്ചുകൊണ്ട് നാലു മാസം മുൻപ് ഉത്തരവിട്ടിരുന്നു. അതിനിടെ, യൂറോപോൾ ‘മോസ്‌റ്റ് വാണ്ടഡ്’ പട്ടികയിൽ നിന്നു റൂജയെ നീക്കം ചെയ്‌തതിന്റെ രഹസ്യം ദുരൂഹമായി തുടരുകയും ചെയ്യുന്നു.
∙ ഉല്ലാസ നൗകയിൽ കൊലപാതകം?
അതിനിടെ, റൂജ 2018 നവംബറിൽ കൊല്ലപ്പെട്ടതായി ബൾഗേറിയൻ പൊലീസിനു ഫോണിൽ വിവരം ലഭിച്ചിരുന്നു. ഒരിക്കൽ റൂജയ്‌ക്ക് അഭയം നൽകിയ വ്യക്‌തിയും ബൾഗേറിയൻ ലഹരി മാഫിയയുടെ നായകനുമായ താക്കി റിസ്‌റ്റോഫൊറോസിന്റെ ആജ്‌ഞാനുവർത്തിയായ റിസ്‌റ്റോവാണു കൊല നടത്തിയതെന്നു പൊലീസിൽ വിളിച്ചറിയിച്ചതു താക്കിയുടെ സഹോദരീഭർത്താവ് ജോർജി വസിലേവാണ്.
മെഡിറ്ററേനിയൻ സമുദ്രത്തിന്റെ ഭാഗമായ അയോണിയൻ ഉൾക്കടലിലൂടെ ഉല്ലാസനൗകയിൽ യാത്രചെയ്യുകയായിരുന്ന റൂജയെ റിസ്‌റ്റോ കൊലപ്പെടുത്തുകയും മൃതദേഹം തിരിച്ചറിയാനാവാത്തവിധം വെട്ടിനുറുക്കി കടലിലെറിയുകയും ചെയ്‌തതായാണു പൊലീസിനു ലഭിച്ച വിവരം. വൺകോയിൻ തട്ടിപ്പിൽ താക്കിക്കുള്ള പങ്കു മൂടിവയ്‌ക്കാനായിരുന്നത്രേ കൊലപാതകം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ പൊലീസിനു പക്ഷേ കൊലപാതകം സ്‌ഥിരീകരിക്കാനായിട്ടില്ല. റൂജ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുതന്നെയാണ് അന്വേഷകരുടെ അനുമാനം.
∙ ബൾഗേറിയയിൽനിന്നു തുടക്കം
കശ്‌മീരിൽനിന്നു യൂറോപ്പിലേക്കു കുടിയേറിയതെന്നു കരുതപ്പെടുന്ന റൊമാനി വംശപരമ്പരയിലെ ദമ്പതികളുടെ മകളായി ബൾഗേറിയയിലെ റൂസ് നഗരത്തിലാണ് 1980 മേയ് 30നു റൂജ പ്‌ലാമനോവ ഇഗ്‌നത്തോവയുടെ ജനനം. ഇടത്തരം കുടുംബത്തിന്റെ ഓമനപ്പുത്രിക്കു പ്രായത്തിൽ കവിഞ്ഞ സാമർഥ്യമുണ്ടായിരുന്നു. റൂജയ്‌ക്കു 10 വയസ്സുള്ളപ്പോൾ കുടുംബം ജർമനിയിലേക്കു കുടിയേറി. കൗമാര, യൗവന കാലങ്ങളിൽ പ്രണയാഭ്യർഥനകളുടെ പ്രലോഭന പ്രവാഹമുണ്ടായെങ്കിലും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച റൂജ 25 വയസ്സായപ്പോഴേക്കും ജർമനിയിലെ കൊൺസ്‌റ്റാൻസ് സർവകലാശാലയിൽനിന്നു രാജ്യാന്തര നിയമത്തിൽ ഡോക്‌ടറേറ്റ് നേടി. വിവിധ രാജ്യങ്ങളിലെ നിയമങ്ങളിലുള്ള വൈരുധ്യമായിരുന്നു റൂജയുടെ ഗവേഷണ വിഷയം. പിന്നീടു ബ്രിട്ടനിലേക്കു പോയ റൂജ ഓക്‌സ്‌ഫെഡ് സർവകലാശാലയിൽ ഏതോ കോഴ്‌സിനു ചേർന്നതായും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം യുഎസിലെത്തി പ്രശസ്‌ത ബഹുരാഷ്‌ട്ര കൺസൽട്ടൻസി സ്‌ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു.
തിരോധാനത്തിനു വളരെ മുൻപുതന്നെ റൂജ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നതാണു യാഥാർഥ്യം. റൂജയുടെ പിതാവ് പ്‌ലാമെൻ ഇഗ്‌നത്തോവ ഏറ്റെടുത്ത ഒരു കമ്പനി ദുരൂഹ സാഹചര്യത്തിൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ റൂജ പ്രതിയായിരുന്നു. 14 മാസത്തെ തടവിനു വിധിക്കപ്പെട്ടങ്കിലും സ്റ്റേ സമ്പാദിച്ചു പുറംലോകത്തു വിലസിയ റൂജ അടുത്ത വർഷം ബിഗ്കോയിൻ എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു തട്ടിപ്പിന്റെ കൂടുതൽ തന്ത്രങ്ങളിൽ പ്രാവീണ്യം സമ്പാദിച്ചു. പിരമിഡ് സ്കീമായിരുന്ന ബിഗ്കോയിനിൽനിന്നു പ്രചോദനമുൾക്കൊണ്ടായിരുന്നു 2014ൽ വൺകോയിനു ജന്മം നൽകിയത്.
പ്രമോട്ടർമാരുടെ വിശാലമായ ശൃംഖല രൂപീകരിച്ചായിരുന്നു വൺകോയിനിലേക്കു ലോകമെങ്ങുനിന്നുമുള്ള നിക്ഷേപ സമാഹരണം. ക്രിപ്റ്റോ കറൻസി എന്ന ആശയത്തിന്റെ പുതുമയിൽ ഭ്രമിച്ചവർ ‘ക്വിക്ക് മണി’യുടെ കമിതാക്കളായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. റൂജയുടെ പദ്ധതിയിലേക്ക് അവർ നിർലോഭം പണം ഒഴുക്കി. പദ്ധതി ആരംഭിച്ച് ആറു മാസത്തിനകം ബ്രിട്ടനിൽനിന്നു മാത്രം 30 ലക്ഷം പൗണ്ട് സമാഹരിക്കപ്പെട്ടു. വെംബ്ലി സമ്മേളനത്തിനു ശേഷം അതിലേറെ തുക സമാഹരിക്കാൻ കഴിഞ്ഞതായാണു കണക്കാക്കുന്നത്. 2014നും 2017നും ഇടയിലായി 50,000 കോടി രൂപയ്ക്കു തുല്യമായ തുകയെങ്കിലും വിവിധ രാജ്യങ്ങളിൽനിന്നായി റൂജയുടെ കൈകളിലെത്തി. ചൈനയിൽനിന്നാണ് ഏറ്റവും കൂടുതൽ തുക സമാഹരിക്കപ്പെട്ടത്. പലസ്തീനിൽനിന്നുപോലും വൺകോയിനിലേക്കു പണമൊഴുകി.
∙ യോട്ട്, റിസോർട്ട്, സൽക്കാര സായാഹ്‌നങ്ങൾ
നിക്ഷേപ സമാഹരണത്തിന്റെ വൻ സാധ്യതകൾ ബോധ്യപ്പെട്ടതോടെ ന്യൂയോർക്ക്, ദുബായ്, സിംഗപ്പൂർ തുടങ്ങി പലയിടങ്ങളിലേക്കും റൂജ പറന്നു. അവിടങ്ങളിലൊക്കെ പ്രമോട്ടർമാരുടെ സഹായത്തോടെ വിളിച്ചുകൂട്ടിയ സമ്മേളനങ്ങളിൽ ആയിരങ്ങളാണു പങ്കെടുത്തത്. അവരെയെല്ലാം അസൂയാവഹമായ വാക്‌ചാതുരിയിലൂടെ വശത്താക്കാൻ റൂജയ്‌ക്കു സാധ്യമായി. കണക്കില്ലാതെ പണം സ്വന്തമായപ്പോൾ ആസ്‌തികൾക്കും ആർഭാടങ്ങൾക്കുമായി അതു ചെലവിടാൻ തുടങ്ങിയ റൂജ ബൾഗേറിയയുടെ തലസ്‌ഥാനമായ സോഫിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടി.
ബൾഗേറിയയിലെതന്നെ സോസോപോൾ പട്ടണത്തിൽ കരിങ്കടലിന്റെ തീരത്തെ അത്യാകർഷകമായൊരു സുഖവാസകേന്ദ്രവും സ്വന്തമാക്കി. പല സായാഹ്‌നങ്ങളിലും സുഹൃത്തുക്കൾക്കായി സൽക്കാരമൊരുക്കിയതു ഡാവിന എന്ന സ്വന്തം ഉല്ലാസനൗകയിലാണ്. ഒരിക്കൽ അതിഥികൾക്കുവേണ്ടി ഒരുക്കിയത് അമേരിക്കൻ പോപ് സ്‌റ്റാർ ബീബി റെക്‌സയുടെ ഗാനസന്ധ്യയായിരുന്നു. ആർഭാട ജീവിതത്തിനിടയിലായിരുന്നു ജർമനിയിൽ അഭിഭാഷകനായ ജോം സ്‌ട്രേലുമായുള്ള റൂജയുടെ വിവാഹം. 2016ൽ ഒരു പെൺകുഞ്ഞിന്റെ അമ്മയാകുമ്പോൾ റൂജയ്‌ക്കു വയസ്സ് 36.
∙ സംശയം വളർത്തിയതു ലിസ്‌ബണിലെ അഭാവം
ബ്ലോക്‌ചെയിൻ എന്ന പ്രത്യേക തരം ഡേറ്റബേസിൽ അധിഷ്‌ഠിതമായ ഡിജിറ്റൽ കറൻസികളാണു ബിറ്റ്‌കോയിൻ, ഡോജികോയിൻ, എഥേറിയം, സൊലാന തുടങ്ങിയ ക്രിപ്‌റ്റോകൾ. എന്നാൽ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയൊന്നും വൺകോയിന്റെ പിന്നിലുണ്ടായിരുന്നില്ല. പണാപഹരണ സൂത്രവിദ്യയിലധിഷ്‌ഠിതമായിരുന്ന അതു യഥാർഥത്തിൽ ക്രിപ്‌റ്റോകറൻസി പോലുമായിരുന്നില്ല. തട്ടിപ്പിനുള്ള ഉപാധി മാത്രമായിരുന്നു വൺകോയിൻ. ഇക്കാര്യം മനസ്സിലാക്കാൻ നിക്ഷേപകർ വളരെ വൈകിപ്പോയി. അപ്പോഴേക്കു റൂജ അപ്രത്യക്ഷയാകുകയും ചെയ്‌തിരുന്നു.
വൺകോയിനിലെ നിക്ഷേപം വൻ വർധനയോടെ പണമാക്കി മാറ്റാൻ എക്‌സ്‌ചേഞ്ച് സംവിധാനം സജ്ജമാക്കുമെന്ന റൂജയുടെ വാഗ്‌ദാനം പാലിക്കപ്പെടാതെ നീണ്ടുപോയപ്പോഴാണു നിക്ഷേപകരിൽ സംശയം ജനിക്കാൻ തുടങ്ങിയത്. അവർ പരാതികളുമായി സമീപിച്ചപ്പോൾ വ്യക്‌തമായ മറുപടി നൽകാൻ പ്രമോട്ടർമാർക്കു കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിൽ യൂറോപ്പിലെ വൺകോയിൻ പ്രമോട്ടർമാർ പോർച്ചുഗലിലെ ലിസ്‌ബണിൽ 2017 ഒക്‌ടോബറിൽ സമ്മേളനം വിളിച്ചുകൂട്ടാൻ തീരുമാനിക്കുകയും എക്‌സ്‌ചേഞ്ച് സംവിധാനം സജ്‌ജമാക്കുന്നതു സംബന്ധിച്ച നടപടികളുടെ പുരോഗതി തങ്ങളെ അറിയിക്കാൻ റൂജ എത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തു.
എന്നാൽ സമ്മേളനദിനത്തിൽ റൂജ ലിസ്‌ബണിൽ എത്തിയില്ല. സമയനിഷ്‌ഠ പാലിക്കുന്നതിൽ കണിശക്കാരിയായിരുന്ന റൂജയുടെ അഭാവം പ്രമോട്ടർമാരെയും സംശയാലുക്കളാക്കി. സോഫിയയിലെ ഹെഡ് ഓഫിസിലേക്കു സന്ദേശം പോയെങ്കിലും അവിടെയുണ്ടായിരുന്നവർക്കു റൂജ എവിടെ എന്ന് അറിയുമായിരുന്നില്ല.
പരിഭ്രാന്തരായ പ്രമോട്ടർമാരും നിക്ഷേപകരും റൂജയെ അന്വേഷിക്കാത്ത സ്‌ഥലങ്ങളില്ല. റൂജ ഒളിവിൽ പോയതായി രണ്ടാഴ്‌ചത്തെ അന്വേഷണത്തിൽനിന്ന് അവർക്കു ബോധ്യമായി. റൂജ വിദേശത്തേക്കു കടന്നിരിക്കാമെന്ന സംശയത്തിൽ ചില നിക്ഷേപകർ സോഫിയ വിമാനത്താവളത്തിലെത്തി. അവർ മുൻ ദിവസങ്ങളിലെ യാത്രക്കാരുടെ പട്ടിക പരിശോധിച്ചപ്പോൾ റൂജ ഒക്‌ടോബർ 25ന് ഏlൻസിലേക്കു പറന്നതായി കണ്ടെത്തി. ആ വാർത്ത ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനു നിക്ഷേപകർക്ക് ഇടിത്തീയായി. ആരോടു പരാതിപ്പെടാൻ? ആരോടു സങ്കടം പറയാൻ? പണം നഷ്‌ടപ്പെട്ടതിനു സ്വയം പഴിക്കുകയല്ലാതെ എന്തു ചെയ്യാൻ?
∙ തട്ടിപ്പിൽ പങ്ക് സഹോദരനും
വൺകോയിൻ തട്ടിപ്പ് റൂജയുടെ മാത്രം സംവിധാനത്തിൽ നടന്നതായിരുന്നില്ല എന്നതിനു കുറ്റാന്വഷകർക്കു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബൾഗേറിയൻ ലഹരി മാഫിയയുടെ നായകൻ താക്കി റിസ്‌റ്റോഫൊറോസിനും കിഴക്കൻ യൂറോപ്പിലെ ചില അധോലോക സംഘങ്ങൾക്കും തട്ടിപ്പിൽ പങ്കുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണു ലഭിച്ചിട്ടുള്ളത്.
റൂജയുടെ സഹോദരൻ കോൺസ്‌റ്റാന്റിനും തട്ടിപ്പിൽ റൂജയ്‌ക്കു തുല്യമായ പങ്കുണ്ടായിരുന്നതായി എഫ്‌ബിഐക്കു വിവരം ലഭിച്ചിരുന്നു. തുടർന്നാണു ബൾഗേറിയയിലേക്കു പറക്കാൻ 2019 മാർച്ച് ആറിനു ലൊസാഞ്ചലസ് വിമാനത്താവളത്തിലെത്തിയ കോൺസ്‌റ്റാന്റിനെ എഫ്‌ബിഐ പിടികൂടിയത്. റൂജയ്‌ക്ക് ഏതൻസിലേക്കു കടക്കാൻ വിമാന ടിക്കറ്റ് ശരിയാക്കിക്കൊടുത്തതു താനായിരുന്നുവെന്നു കോൺസ്‌റ്റാന്റിൻ വെളിപ്പെടുത്തിയെങ്കിലും റൂജയുടെ പിന്നീടുള്ള ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലെന്നാണുമൊഴി നൽകിയത്.