ആദ്യത്തെ കൺമണി; നടൻ ജിനു ജോസഫ് അച്ഛനായി
ജീവിതത്തിലേയ്ക്ക് ആദ്യ കൺമണി കടന്നു വന്നതിന്റെ സന്തോഷത്തിലാണ് നടൻ ജിനു ജോസഫ്. കടിഞ്ഞൂൽ കൺമണിയുടെ ചിത്രം ജിനു ജോസഫ് തന്നെ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കുമായി പങ്കുവച്ചു. സിനിമാലോകത്തെ നിരവധി സുഹൃത്തുക്കൾ ആശംസയുമായെത്തി. മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്. ലിയാ

ജീവിതത്തിലേയ്ക്ക് ആദ്യ കൺമണി കടന്നു വന്നതിന്റെ സന്തോഷത്തിലാണ് നടൻ ജിനു ജോസഫ്. കടിഞ്ഞൂൽ കൺമണിയുടെ ചിത്രം ജിനു ജോസഫ് തന്നെ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കുമായി പങ്കുവച്ചു. സിനിമാലോകത്തെ നിരവധി സുഹൃത്തുക്കൾ ആശംസയുമായെത്തി.
മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്. ലിയാ സാമുവല്‍ എന്നാണ് ജിനു ജോസഫിന്റ ഭാര്യയുടെ പേര്.
മിഥുൻ മാനുവൽ ചിത്രം അഞ്ചാം പാതിരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരമാണ് ജിനു ജോസഫ്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അമല്‍ നീരദ് സംവിധാനം ചെയ്ത മിക്ക സിനിമകളിലും ജിനു ജോസഫും അഭിനയിച്ചിരുന്നു.
ബിഗ്ബി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തുടര്‍ന്ന് അമല്‍ നീരദിന്റെ തന്നെ അന്‍വര്‍, സാഗര്‍ എലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തന്‍ തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. ഇയ്യോബിന്റെ പുസ്‌കത്തിലെ ഇവാന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.