സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്, കിട്ടുമോ എന്നറിയില്ല: ജയറാമിന്റെ ആദ്യ അഭിമുഖം
ജയറാമിന്റെ പിറന്നാള്‍ ദിനത്തില്‍ വൈറലായി പഴയൊരു അഭിമുഖ വിഡിയോ. 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ജയറാം ഖത്തറിൽ എത്തിയപ്പോൾ എടുത്തൊരു അഭിമുഖമാണിത്. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം

ജയറാമിന്റെ പിറന്നാള്‍ ദിനത്തില്‍ വൈറലായി പഴയൊരു അഭിമുഖ വിഡിയോ. 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ജയറാം ഖത്തറിൽ എത്തിയപ്പോൾ എടുത്തൊരു അഭിമുഖമാണിത്. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.
സിനിമയിലേക്ക് കടക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, മിമിക്രിയിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ചും അഭിനയ മോഹത്തെക്കുറിച്ചും ജയറാം അഭിമുഖത്തില്‍ വാചാലനാകുന്നുണ്ട്. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് കലാഭവനിലെ പരിശീലനമെന്നും ജയറാം പറയുന്നു.
അഞ്ച് വയസ്സ് ഉള്ളപ്പോൾ മുതൽ മറ്റുള്ളവരെ അനുകരിച്ച് തുടങ്ങിയിരുന്നുവെന്ന് താരം പറഞ്ഞു. ‘വീട്ടിൽ ബന്ധുക്കളെപ്പോലും അനുകരിക്കുമായിരുന്നു. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും. അവിടെയാണ് തുടക്കം.’–ജയറാം പറയുന്നു.
‘സ്‌റ്റേജിലാണെങ്കിലും പുറത്താണെങ്കിലും ഏതൊരു കലാകാരന്റെയും അവസാനത്തെ ലക്ഷ്യം സിനിമയായിരിക്കും. എല്ലാവരുടെയും മനസില്‍ ആഗ്രഹമുണ്ടാകും, നടക്കണമെന്നില്ല. ട്രൈ ചെയ്യണമെന്നുണ്ട്. സിനിമാ ഫീല്‍ഡ് ആയത് കൊണ്ട് ഒന്നും പറയാനാകില്ല. ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ചെന്നുകഴിയുമ്പോള്‍ ‘ഏത് ജയറാം അറിയില്ല’ എന്നു പറയും. അത് കൊണ്ട് ഇപ്പോള്‍ ഞാന്‍ എനിക്കൊരു ചാന്‍സ് കിട്ടി എന്ന് പറഞ്ഞുനടക്കുന്നതിനെക്കാള്‍ കിട്ടിക്കഴിഞ്ഞാല്‍ പറയാം.’–ജയറാം പറഞ്ഞു.
1988ൽ പത്മരാജൻ ഒരുക്കിയ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം അഭിനയരംഗത്തെത്തുന്നത്. അതേവർഷം അഞ്ച് സിനിമകളിൽ അഭിനയിച്ച് ജയറാം തന്റെ സ്ഥാനം മലയാളസിനിമയിൽ ഉറപ്പിച്ചു.
അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണി ഇതിനോടകം നിരവധി സിനിമാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ അഭിമുഖങ്ങള്‍ നടത്തി ശ്രദ്ധേയനാണ്. ഹോം സിനിമകളിലൂടെ പ്രശസ്തനായ സലാം കൊടിയത്തൂരിന്‍റെ 'പരേതന്‍ തിരിച്ചുവരുന്നു' എന്ന ചിത്രത്തിലും ഏ.വി.എം ഉണ്ണി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.