ഇന്ദിരാ ഗാന്ധി വിളിച്ചിട്ടും മനസ്സു തുറന്നില്ല; പ്രേംനസീറിന്റെ രാഷ്ട്രീയം
തിരുവനന്തപുരം∙രാഷ്ട്രീയത്തോട് എന്നും ഇഷ്ടമായിരുന്നു മലയാളത്തിലെ നിത്യഹരിത നായകന്. കോളജിൽ പഠിക്കുമ്പോഴും അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടായിരുന്നു. സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കണമെന്നായിരുന്നു ഇൗ ചിറയൻകീഴുകാരന്റെ ഏറ്റവും വലിയ ആഗ്രഹം. പ്രായോഗികമല്ലെന്നു കണ്ടപ്പോൾ ആ ആഗ്രഹത്തിനു സ്വയം തിരശീലയിട്ടു.
തിരുവനന്തപുരം∙രാഷ്ട്രീയത്തോട് എന്നും ഇഷ്ടമായിരുന്നു മലയാളത്തിലെ നിത്യഹരിത നായകന്. കോളജിൽ പഠിക്കുമ്പോഴും അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടായിരുന്നു. സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കണമെന്നായിരുന്നു ഇൗ ചിറയൻകീഴുകാരന്റെ ഏറ്റവും വലിയ ആഗ്രഹം. പ്രായോഗികമല്ലെന്നു കണ്ടപ്പോൾ ആ ആഗ്രഹത്തിനു സ്വയം തിരശീലയിട്ടു.
തിരുവനന്തപുരം∙രാഷ്ട്രീയത്തോട് എന്നും ഇഷ്ടമായിരുന്നു മലയാളത്തിലെ നിത്യഹരിത നായകന്. കോളജിൽ പഠിക്കുമ്പോഴും അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടായിരുന്നു. സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കണമെന്നായിരുന്നു ഇൗ ചിറയൻകീഴുകാരന്റെ ഏറ്റവും വലിയ ആഗ്രഹം. പ്രായോഗികമല്ലെന്നു കണ്ടപ്പോൾ ആ ആഗ്രഹത്തിനു സ്വയം തിരശീലയിട്ടു.
തിരുവനന്തപുരം∙രാഷ്ട്രീയത്തോട് എന്നും ഇഷ്ടമായിരുന്നു മലയാളത്തിലെ നിത്യഹരിത നായകന്. കോളജിൽ പഠിക്കുമ്പോഴും അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടായിരുന്നു. സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കണമെന്നായിരുന്നു ഇൗ ചിറയൻകീഴുകാരന്റെ ഏറ്റവും വലിയ ആഗ്രഹം. പ്രായോഗികമല്ലെന്നു കണ്ടപ്പോൾ ആ ആഗ്രഹത്തിനു സ്വയം തിരശീലയിട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനും താൽപര്യമുണ്ടായിരുന്നില്ല. കേരള രാഷ്ട്രീയത്തിൽ വോട്ടഭ്യർഥിക്കാനിറങ്ങി നിശബ്‍ദമായി മടങ്ങിയ സൂപ്പർ താരമായിരുന്നു പ്രേംനസീർ. നിത്യഹരിത നായകന്റെ, തലസ്ഥാന ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ഓർമകൾക്ക് 34 വയസ്...
∙ രാഷ്ട്രീയത്തിലെ ‘ടേക്കും കട്ടും’
എന്തു കൊണ്ട് പ്രേംനസീർ രാഷ്ട്രീയത്തിലിറങ്ങിയത് എന്നത് ഇപ്പോഴും തിരശീലയ്ക്കു പിന്നിലെ ചോദ്യചിഹ്നമാണ്. കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു പ്രേംനസീറിന്റെ രാഷ്ട്രീയത്തിലെ ‘സീനും’ ‘ടേക്കും’. കേരളത്തിൽ രാഷ്ട്രീയ പ്രവേശം നടത്തിയ ആദ്യ സൂപ്പർ താരവും നസീർ തന്നെ. എംജിആർ തമിഴ്നാട് രാഷ്ട്രീയത്തിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു കേരള രാഷ്ട്രീയത്തിൽ പ്രേംനസീറിന്റെ രംഗപ്രവേശം.
∙ ഇന്ദിരാ ഗാന്ധി വിളിച്ചിട്ടും മനസ്സു തുറന്നില്ല
ഇന്ദിരാഗാന്ധിയുടെ നിർബന്ധ പ്രകാരമാണ് നസീർ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. നസീറിനെ കേരള രാഷ്ട്രീയത്തിൽ ഇറക്കാൻ 80 കളുടെ തുടക്കത്തിൽ പല ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായിരുന്നു. 83 ൽ, കെ.കരുണാകരന്റെ നിർദേശ പ്രകാരം ഇന്ദിരാഗാന്ധി, നസീറിനെ നേരിട്ടു വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ നസീർ അന്ന് മനസു തുറന്നില്ല. 87 ഫെബ്രുവരി 19ന് ഡെൽഹിയിൽ വച്ച്, അന്ന് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധിയെ കണ്ട ശേഷമാണ് കോൺഗ്രസിൽ ചേരുന്ന വിവരം പ്രേംനസീർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്കു വേണ്ടി പ്രചാരണം നടത്തും, പക്ഷേ സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും നസീർ തീർത്തു പറഞ്ഞിരുന്നു. കെ.കരുണാകരനെ കണ്ട് തന്റെ നിലപാടും നസീർ വ്യക്തമാക്കി.
∙ ആദ്യ വോട്ടഭ്യർഥന ശ്രീകാര്യത്ത്
87 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്കു വേണ്ടി പ്രചാരണത്തിനായി നസീറിനെ നിയോഗിച്ചു. കെപിസിസി നിർദേശ പ്രകാരം അതേ വർഷം മാർച്ച് 10 നാണ് ഔദ്യോഗികമായി രാഷ്ട്രീയ പ്രചാരണ ദൗത്യത്തിനിറങ്ങിയത് തിരുവനന്തപുരം ജില്ലയിലായിരുന്നു. ശ്രീകാര്യം ജംഗ്ഷനിലായിരുന്നു ആദ്യ പ്രചാരണം. പിന്നീട് കഴക്കൂട്ടം, തിരുവനന്തപുരം നോർത്ത് മണ്ഡലങ്ങളുടെ അതിർത്തിയായ ചെമ്പഴന്തിയിലേക്ക്. അവിടെ പ്രസംഗിക്കുകയായിരുന്ന അന്നത്തെ എംഎൽഎ ജി.കാർത്തികേയൻ, കറുത്ത കരയുള്ള ഖദർ ഷാൾ അണിയിച്ചാണ് സൂപ്പർ താരത്തെ വരവേറ്റത്.
∙ നല്ലവരായ നാട്ടുകാരെ, കൊച്ചനുജൻമാരെ..
കണ്ഠശുദ്ധി വരുത്തി പ്രേംനസീർ മൈക്ക് കയ്യിലെടുത്തു: ‘‘നല്ലവരായ നാട്ടുകാരേ, കൊച്ചനുജൻമാരെ, അനുജത്തിമാരേ, നമ്മൾ തമ്മിൽ പലപ്പോഴും കണ്ടിട്ടുണ്ട്. ഇരുട്ടത്ത്, സിനിമാ തിയറ്ററിൽ.. നിങ്ങളെ വെട്ടത്തു കണ്ടു നേരിൽ സംസാരിക്കാനാണ് ഞാൻ വന്നത്....’’ മലയാളക്കരയിലെ സിനിമാശാലകളിൽ നാലു പതിറ്റാണ്ടായി മുഴങ്ങുന്ന ആഴമുള്ള ശബ്ദം തൊട്ടടുത്ത് കേട്ടതിന്റെയും, താരത്തെ നേരിൽ കണ്ടതിന്റെയും അത്ഭുതത്തിലായിരുന്നു ജനം. എല്ലായിടത്തും വൻ ജനക്കൂട്ടം. മോഹൻലാൽ നായകനായ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വച്ചാണ് 11 ദിവസത്തേക്ക് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഐക്യ മുന്നണി പ്രചാരണത്തിന് മേക്കപ്പില്ലാതെ പ്രേംനസീർ ഇറങ്ങിയത്.
∙ ഒരു ദിവസം 42 വേദികളിൽ
വോട്ടർമാരുടെ മനസ്സു തൊട്ടറിഞ്ഞാണ് പ്രേംനസീറിന്റെ പ്രസംഗം. ജില്ലയിൽ ഒരു ദിവസം 42 വേദികളിൽ വരെ അദ്ദേഹം പ്രസംഗിച്ചു. കഴക്കൂട്ടം മണ്ഡലത്തിൽ ഐക്യ മുന്നണിയുടെ നാവായിക്കുളം റഷീദിന് വേണ്ടി ശ്രീകാര്യം ജംഗ്ഷനിൽ നസീർ വോട്ടഭ്യർഥിച്ചു. പിന്നെ ആലുംമൂട്ടിൽ, പോത്തൻകോട്, കാരേറ്റ് ജംഗ്ഷൻ.... ജനക്കൂട്ടത്തെ കയ്യിലെടുത്ത് നസീർ മുന്നേറി. ‘‘ മുന്നണിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ കലഹിച്ചാലും കുട്ടികൾ ഉണ്ടാകുന്നില്ലേ? അവർ വളരുന്നില്ലേ?’’– പ്രേംനസീറിന്റെ ഡയലോഗ്.
മടവൂരിലെത്തിയപ്പോൾ ഐക്യ മുന്നണിയുടെ പ്രചാരണ വാഹനം ഇടിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടി ഇളകിയപ്പോൾ പ്രശ്‍നങ്ങളുണ്ടായി. സംഘർഷത്തിലേക്ക് നീങ്ങുമെന്നു കണ്ടപ്പോൾ നസീർ ശാന്തമായി മൈക്ക് കൈയിലെടുത്തു. ‘‘കൊടി ഒരു വികാരമാണ്. അറിയാതെ വാഹനം തട്ടി അതു വീണതിൽ ഞാൻ പരസ്യമായി ക്ഷമ ചോദിക്കുന്നു. എതിർപ്പുമായി വന്ന എതിർ പാർട്ടിക്കാർ ശാന്തരായി മടങ്ങി. ജൻമ നാടായ ചിറയിൻകീഴിലെത്തിയപ്പോൾ പ്രസംഗം കത്തിക്കയറി. ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, കഴക്കൂട്ടം, മണ്ഡലങ്ങളിലെ യോഗങ്ങളിലും നസീർ പ്രസംഗിച്ചു.
∙ ആലപ്പുഴയിലെ ‘കരിക്ക്’ അഭിഷേകം
ആലപ്പുഴ ഉദയാ സ്‌റ്റുഡിയോയിൽ പ്രേംനസീർ ഷൂട്ടിംഗിനെത്തിയപ്പോൾ കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് പ്രചാരണത്തിനിറക്കി. 87ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലം. ചേർത്തലയിൽ വയലാർ രവിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും അരൂരിൽ പി.ജെ. ഫ്രാൻസിസും ആലപ്പുഴയിൽ എൻഡിപിയിലെ കളർകോട് നാരായണൻ നായരും അമ്പലപ്പുഴയിൽ വി. ദിനകരനുമൊക്കെ മത്സരിക്കുന്ന സമയത്തായിരുന്നു ഇത്. കായംകുളത്തു നിന്നായിരുന്നു പ്രചാരണത്തിന്റെ തുടക്കം. നൂറനാട്ടെ സ്വീകരണ സ്‌ഥലത്തു ചെന്നപ്പോൾ നസീറിനു കരിക്കു കൊണ്ട് അഭിഷേകമായിരുന്നു. ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള സ്‌മരണകളിൽ പലപ്പോഴും നസീറിന്റെ വാക്കു മുറിഞ്ഞു.
89 ജനുവരി16 നായിരുന്നു നിത്യഹരിത നായകന്റെ മരണം. ചിറയിൻകീഴ് കോരാണി റോഡിൽ കൂന്തള്ളൂരിൽ റോഡിനിരുവശത്ത് മഞ്ഞച്ചായമടിച്ച ഇരുനില മന്ദിരത്തിൽ ‘പ്രേം നസീർ’ എന്നു കൊത്തി വച്ച ഇംഗ്ലിഷ് വാക്കുകളിൽ കാലം മങ്ങലേൽപ്പിച്ചെങ്കിലും ഓർമകളുടെ ആർക്ക് ലൈറ്റുകൾ ഇപ്പോഴും അണഞ്ഞിട്ടില്ല.