'പ്രതീക്ഷിക്കുന്നത് ഒറ്റ ടേക്കിൽ തരുന്ന അപൂർവ സിദ്ധി'; കോട്ടയം പ്രദീപിനെ ഓർത്ത് ലാൽ ജോസ്
സംവിധായകൻ മനസിൽ പ്രതീക്ഷിക്കുന്നത് ഒറ്റ ടേക്കിൽ തരുന്ന അപൂർവ സിദ്ധിയുള്ള കലാകാരനായിരുന്നു കോട്ടയം പ്രദീപെന്ന് സംവിധായകൻ ലാൽ ജോസ്. ബിജു മേനോൻ നായകനായെത്തിയ നാൽപ്പത്തിയൊന്ന് എന്ന ലാൽ ജോസ് ചിത്രത്തിൽ ഡോ.കൊച്ചനിയന്റെ വേഷത്തിൽ ചിരി പടർത്തിയത് കോട്ടയം പ്രദീപായിരുന്നു. ലാൽ ജോസിന്റെ വാക്കുകൾ: നല്ല

സംവിധായകൻ മനസിൽ പ്രതീക്ഷിക്കുന്നത് ഒറ്റ ടേക്കിൽ തരുന്ന അപൂർവ സിദ്ധിയുള്ള കലാകാരനായിരുന്നു കോട്ടയം പ്രദീപെന്ന് സംവിധായകൻ ലാൽ ജോസ്. ബിജു മേനോൻ നായകനായെത്തിയ നാൽപ്പത്തിയൊന്ന് എന്ന ലാൽ ജോസ് ചിത്രത്തിൽ ഡോ.കൊച്ചനിയന്റെ വേഷത്തിൽ ചിരി പടർത്തിയത് കോട്ടയം പ്രദീപായിരുന്നു.
ലാൽ ജോസിന്റെ വാക്കുകൾ: നല്ല നടനായിരുന്നു. നാൽപ്പത്തിയൊന്നിൽ ഒരു വേഷം ചെയ്യാനെത്തിയപ്പോൾ പ്രദീപിന്റെ രസികത്വം നേരിട്ട് അനുഭവിച്ചതാണ്. തന്നിൽ നിന്ന് പ്രേക്ഷകനും സംവിധായകനും പ്രതീക്ഷിക്കുന്നതെന്തോ അത് അളവ് തൂക്കം തെറ്റാതെ ഒറ്റടേക്കിൽ തരുന്ന അപൂർവ്വ സിദ്ധി… ഇനിയും എത്രയോ അവസരങ്ങൾ കാത്ത് നിൽക്കുമ്പോഴാണ് ഈ യാത്ര! പ്രിയ സുഹൃത്തേ, ആദരാഞ്ജലികൾ.
നാൽപ്പത്തിയൊന്നിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിക്കൊണ്ടാണ് രസികനായ ഡോ.കൊച്ചനിയന്റെ എൻട്രി. മദ്യപാനം നിറുത്താൻ സഹായിക്കുന്ന 'അലമ്പ് നോ' എന്ന മരുന്ന് പരിചയപ്പെടുത്തിക്കൊണ്ട് കോട്ടയം പ്രദീപ് പറയുന്ന ഡയലോഗ് ഉണ്ട്. 'ഇതില് നിൽക്കും... സ്വിച്ചിട്ടതു പോലെ നിൽക്കും... ഉറപ്പാ.. അതാണ് ഈ അലമ്പ് നോ'. ചെറുതെങ്കിലും കോട്ടയം പ്രദീപിന്റെ അഭിനയശൈലി കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്.