രണ്ടാം ദിനവും മികച്ച ബുക്കിങുമായി പടവെട്ട്; പ്രി ബിസിനസ്സിലും കോടികൾ
നിവിൻ പോളി നായകനായ പടവെട്ട് രണ്ടാം ദിനം മികച്ച കലക്‌ഷനോടെ മുന്നേറുന്നു. ആദ്യ ദിനത്തേക്കാൾ കൂടുതൽ ബുക്കിങ് ആണ് ശനിയാഴ്ച ചിത്രത്തിന് ലഭിച്ചത്. 20 കോടിക്ക് മുകളിൽ പ്രീ റിലീസ് ബിസിനസ്സ് കൂടി നടന്ന ചിത്രം രണ്ടാം ദിവസം തന്നെ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ഓവർസീസ് അവകാശവും വലിയ തുകയ്ക്കാണ് വിറ്റു പോയത്. 12 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

ആദ്യ ദിവസത്തെ അപേക്ഷിച്ച് ഇരട്ടിയോളം ഹൗസ്ഫുൾ ഷോകൾ രണ്ടാം ദിവസം ചിത്രത്തിനുണ്ട്. ശക്തമായ കഥ പറയുന്ന ചിത്രത്തിൽ നിവിൻ പോളി, ഷമ്മി തിലകൻ എന്നിവരുടെ പെർഫോമൻസ് ആണ് ഹൈലൈറ്റ്. ഞായർ, തിങ്കൾ എന്നീ അവധി ദിനങ്ങൾ കൂടി കിട്ടുന്നതോടെ ചിത്രം നിർമാതാവിന് വൻ ലാഭം നേടിക്കൊടുക്കും.
വെള്ളിയാഴ്ച റിലീസായ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായവും ലഭിക്കുന്നുണ്ട്. മേക്കിങിലും അഭിനേതാക്കളുടെ പ്രകടനത്തിലും നിരൂപകരും ചിത്രത്തിന് മികച്ച റേറ്റിങാണ് നൽകുന്നത്. നിവിൻ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലൻ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
നിവിൻ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. ഗോവിന്ദ് വസന്തയുടെ സംഗീതവും ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ സഹകരണത്തിൽ സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ നിർവഹിക്കുന്നു. എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്, ആർട് സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവീ, ലിറിക്സ് അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ.