ഹൻസികയെ പ്രൊപ്പോസ് ചെയ്ത് ബിസിനസ്സ് പങ്കാളി; യെസ് പറഞ്ഞ് നടി
നടി ഹൻസിക മോത്‌വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ. ഈഫൽ ഗോപുരത്തിനു മുൻപിൽ വച്ച് സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഹൻസിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി

നടി ഹൻസിക മോത്‌വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ. ഈഫൽ ഗോപുരത്തിനു മുൻപിൽ വച്ച് സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഹൻസിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം.
ഡിസംബർ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം.
മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മിൽഗയയിൽ ഹൻസിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
അല്ലു അർജുൻ ചിത്രം ദേസമുരുഡുവിൽ നായികയായാണ് ഹൻസിക തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ധനുഷ് ചിത്രം മാപ്പിളൈയിലൂടെ തമിഴകത്ത് ചുവടുറപ്പിച്ചു. എങ്കെയും കാതൽ, വേലായുധം, സൈട്ടേ, സിങ്കം 2 എന്നിവയാണ് പ്രധാന തമിഴ് സിനിമകൾ. റൗഡി ബേബി, പാർട്ണർ ഉൾപ്പടെ അഞ്ച് സിനിമകളാണ് തമിഴിൽ ഹൻസികയുടേതായി റിലീസിനൊരുങ്ങുന്നത്.