അക്കിനേനി കുടുംബത്തെ അപമാനിച്ചു; ബാലയ്യയ്ക്കെതിരെ നാഗചൈതന്യ
നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് സിനിമാ ഇതിഹാസവുമായ അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ച് തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ നടത്തിയ പരാമർശം വിവാദമാകുന്നു.

നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് സിനിമാ ഇതിഹാസവുമായ അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ച് തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ നടത്തിയ പരാമർശം വിവാദമാകുന്നു. വീരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് അക്കിനേനി കുടുംബത്തെ ബാലകൃഷ്ണ പരിഹസിച്ചത്. ബാലകൃഷ്ണയുടെ വാക്കുകളെ അപലപിച്ച് നാഗാർജുനയുടെ മക്കളും അഭിനേതാക്കളുമായ നാഗചൈതന്യയും അഖിൽ അക്കിനേനിയും ട്വിറ്ററിൽ എത്തി.
എൻ.ടി. രാമറാവു, അക്കിനേനി നാഗേശ്വര റാവു, എസ്.വി. രംഗറാവു എന്നിവർ തെലുങ്ക് സിനിമയുടെ നെടുംതൂണുകളാണെന്നും അവരെ അവഹേളിക്കുന്നത് സ്വയം അപമാനിതനാകുന്നതിന് തുല്യമാണെന്നും ഇരുവരും ട്വീറ്റ് ചെയ്തു.
‘‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി.രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ ” എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്.
ബാലകൃഷ്ണയുടെ പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍നിന്നു എതിര്‍പ്പുയരുന്നുണ്ട്. അന്തരിച്ച അക്കിനേനി നാഗേശ്വര റാവുവിനെപ്പോലെയുള്ള ഒരു ഇതിഹാസത്തെ അപകീര്‍ത്തിപ്പെടുത്തിയത് തെറ്റായിപ്പോയെന്നാണ് വിമർശനം. എന്നാല്‍ ചിലര്‍ ബാലകൃഷ്ണയ്ക്കു സംഭവിച്ചത് നാവുപിഴയാണെന്നും മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ചില ആരാധകര്‍ പറയുന്നു.