ജോണ്വിക്ക് താരം ലാൻസ് റെഡിക് അന്തരിച്ചു
ഹോളിവുഡ് നടൻ ലാൻസ് സോളമൻ റെഡിക് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ജോൺ വിക്ക് സിനിമയിലെ കാരോൺ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധേയനാണ് ലാൻസ്. ജോൺവിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്പോഴാണ് റെഡിക്കിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. 1998ൽ ഗ്രേറ്റ് എക്സപെക്റ്റേഷൻസ് എന്ന ചിത്രത്തിലൂടെയാണ്

ഹോളിവുഡ് നടൻ ലാൻസ് സോളമൻ റെഡിക് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ജോൺ വിക്ക് സിനിമയിലെ കാരോൺ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധേയനാണ് ലാൻസ്. ജോൺവിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്പോഴാണ് റെഡിക്കിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. 1998ൽ ഗ്രേറ്റ് എക്സപെക്റ്റേഷൻസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. സിനിമയിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. 2002ൽ റിലീസ് ചെയ്ത ദ് വയർ എന്ന പ്രശസ്ത സീരിസിൽ കെഡ്രിക് ഡാനിയൽസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റെഡിക് ആണ്. ലോസ്റ്റ് എന്ന സീരിസിൽ മാത്യു അബാഡൻ ആയി എത്തി.
2014ൽ ജോൺ വിക്ക് സിനിമയിൽ കാരോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ജോൺവിക്ക് നാലാം ഭാഗത്തിലും ഇതേ കഥാപാത്രമായി റെഡിക് എത്തുന്നുണ്ട്. വൈറ്റ് മെൻ കാന്റ് ജംപ്, ഷേർലി, ബല്ലെറിന, ദ് കെയ്ൻ മ്യൂടിനി കോർട്ട മാർഷൽ എന്നീ സിനിമകളിലാണ് റെഡിക് അവസാനം അഭിനയിച്ചത്. വിഡിയോ ഗെയിമുകളിലും റെഡിക്കിന്റെ ശബ്ദസാന്നിധ്യം ഉണ്ടായിട്ടുണ്ട്.
സ്റ്റെഫാനി ഡെ ആണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളാണ്.