ഈസ്റ്റർ റിലീസ് ആയി പ്രേക്ഷകർക്കു മുന്നിലെത്തിയ ഫാന്റസി ചിത്രമാണ് ഗോഡ്ഫി സേവിയർ ബാബു ഒരുക്കിയ ‘എന്താടാ സജി’. ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണെന്നു ഒരിക്കലും തോന്നാത്ത തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിൽ കാണാനാകുക. സജി എന്ന ടൈറ്റിൽ കഥാപാത്രമായി നിവേദ തോമസ് അഭിനയിക്കുമ്പോൾ വിശുദ്ധ റോക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റർ റിലീസ് ആയി പ്രേക്ഷകർക്കു മുന്നിലെത്തിയ ഫാന്റസി ചിത്രമാണ് ഗോഡ്ഫി സേവിയർ ബാബു ഒരുക്കിയ ‘എന്താടാ സജി’. ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണെന്നു ഒരിക്കലും തോന്നാത്ത തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിൽ കാണാനാകുക. സജി എന്ന ടൈറ്റിൽ കഥാപാത്രമായി നിവേദ തോമസ് അഭിനയിക്കുമ്പോൾ വിശുദ്ധ റോക്കി പുണ്യാളനായി കുഞ്ചാക്കോ ബോബൻ എത്തുന്നു. പുണ്യാളന്റെയും സജിമോളുടേയും ആത്മീയ ബന്ധവും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. ഇവരുടെ കഥാപാത്രങ്ങൾ പോലെ പ്രധാനപ്പെട്ടതായിരുന്നു അവിടെയുള്ള പള്ളിയും. യഥാർഥ ദേവാലയത്തോട് കിടപിടിക്കുന്ന തരത്തിൽ ആ പള്ളി നിർമിച്ചിരിക്കുന്നത് കലാ സംവിധായകൻ ഷിജി പട്ടണത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ADVERTISEMENT

സിനിമയിലെ പള്ളിക്കവലയും കുരിശു തറയുമെല്ലാം തൊടുപുഴയ്ക്കടുത്തുള്ള വെട്ടിമറ്റം എന്ന ഗ്രാമത്തിൽ സെറ്റ് ഇട്ട് ചെയ്തിരിക്കുന്നതാണ്. നാട്ടിൻ പുറങ്ങളിൽ കണ്ടുവരുന്ന പള്ളികളുടെ അതേ മാതൃകയിൽ തന്നെയാണ് ഈ പള്ളിയും ഷിജി തയാറാക്കിയത്.  ചെറിയൊരു കവലയും അവിടെ അതിനോടു ചേർന്നുള്ള പള്ളിയും, കുരിശുതറയും, നേർച്ചപ്പെട്ടിയുമൊക്കെ അതിമനോഹരമായി നിര്‍മിക്കാൻ ഷിജിക്കും കൂട്ടർക്കും സാധിച്ചു. പളളിക്കുള്ളിലെ ഡിസൈനും വാതിലുകളും ജനലുകളിലെ വർക്കുകളുമൊക്കെ അതീവ സൂക്ഷമതയോടെയാണ് ചെയ്തിരിക്കുന്നത്. റോക്കി പുണ്യാളന്റെ പിൻവശത്തിരിക്കുന്ന രൂപങ്ങളെ ആ നാട്ടിലുള്ള വൈദികരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തയാറാക്കിയത്. 

ADVERTISEMENT

ചിത്രീകരണത്തിനിടെ പലരും ഇത് യഥാർഥ പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് എത്തുകയുണ്ടായി. ഷൂട്ട് കഴിഞ്ഞ ശേഷം ഈ പള്ളി പൊളിച്ചു മാറ്റുവാനും നാട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. അണിയറ പ്രവർത്തകർക്കും തൊടുപുഴയുള്ള വെട്ടിമറ്റത്തെ ആളുകളുടെയും ഹൃദയത്തോടു ചേർന്നു നിന്നിരുന്നു ഈ ‘ദേവാലയം’. 

ADVERTISEMENT

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമയുടെ നിർമാണം.ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജയിക്സ് ബിജോയ്‌, കോസ്റ്റ്യൂം സമീറ സനീഷ്, എഡിറ്റിങ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി. തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷ‌ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ.