‘ഖുഷി’ സിനിമയുടെ വിജയച്ചതിന് പിന്നാലെ പുതിയൊരു പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട. ഖുഷിയുടെ ലാഭത്തിൽ നിന്നും തന്റെ പ്രതിഫലത്തിൽ നിന്നുമായി ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് വീതം വീതിച്ചു നല്‍കുമെന്നാണ് ദേവരകൊണ്ട അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാക്കൾക്കൊപ്പം വിശാഖപ്പട്ടണത്ത് ഒരു വലിയ വിജയ സംഗമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഖുഷി’ സിനിമയുടെ വിജയച്ചതിന് പിന്നാലെ പുതിയൊരു പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട. ഖുഷിയുടെ ലാഭത്തിൽ നിന്നും തന്റെ പ്രതിഫലത്തിൽ നിന്നുമായി ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് വീതം വീതിച്ചു നല്‍കുമെന്നാണ് ദേവരകൊണ്ട അറിയിച്ചിരിക്കുന്നത്.  സിനിമയുടെ നിർമാതാക്കൾക്കൊപ്പം വിശാഖപ്പട്ടണത്ത് ഒരു വലിയ വിജയ സംഗമം ആരാധകർക്കായി സംഘടിപ്പിച്ചാണ് വിജയ് ദേവരകൊണ്ട ഈ പ്രഖ്യാപനം നടത്തിയത്. തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന് താരം പറഞ്ഞു.  ആരാധകരെ അനുമോദിക്കുന്നതിനൊപ്പം താരം വ്യാജ അക്കൗണ്ടുകൾ വഴി വ്യാജ റേറ്റിങ്, യൂട്യൂബ് നെഗറ്റിവ് റിവ്യു ചെയ്യുന്നവരെ വിമർശിക്കുകയും ചെയ്തു. 

ADVERTISEMENT

‘‘നിങ്ങൾ എല്ലാവരും ഞാൻ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു, എന്റെ സിനിമകൾ വിജയിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. എന്റെ സിനിമകൾ പരാജയപ്പെടുമ്പോൾ നിങ്ങൾ സങ്കടപ്പെടുന്നു, അവ ഹിറ്റാകുമ്പോൾ നിങ്ങൾ സന്തോഷിക്കുന്നു.  ഈ വേദിയിൽ ഞാൻ ഒരു പ്രതിജ്ഞ ചെയ്യാൻ ആഗ്രഹിക്കുകയാണ്. ഇനി മുതൽ എന്റെ കുടുംബത്തോടൊപ്പം നിങ്ങൾക്കും നിങ്ങളുടെ സന്തോഷത്തിനും വേണ്ടി ഞാൻ എന്നെ പൂർണമായും സമർപ്പിക്കും. നിങ്ങളെല്ലാവരും പുഞ്ചിരിക്കുന്നത് എനിക്ക് കാണണം. എനിക്ക് ഓരോരുത്തരെയും കാണാൻ കഴിയില്ലെങ്കിലും വ്യക്തിപരമായി എല്ലാവരുമായും 'ഖുഷി' പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.  

ADVERTISEMENT

അതുകൊണ്ടു എന്റെ സന്തോഷം പങ്കിടാൻ എന്റെ പ്രതിഫലത്തിൽ നിന്ന് ഒരു കോടി രൂപ എന്റെ കുടുംബാംഗങ്ങളായ നിങ്ങൾക്ക് ഞാൻ സംഭാവന ചെയ്യുകയാണ്. നിങ്ങളിൽ നിന്ന് നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഓരോരുത്തർക്കും ഒരു ലക്ഷം വീതം ഞാൻ നൽകും. എന്റെ സമ്പാദ്യവും സന്തോഷവും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എല്ലാവരും ദേവര കുടുംബത്തിന്റെ ഭാഗമാണ്. എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞാൻ 'സ്‌പ്രെഡിങ് ഖുഷി' ഫോം പങ്കുവക്കുന്നതാണ്. ഞാൻ നൽകുന്ന പണം നിങ്ങളുടെ കുടുംബത്തിന് ഉപകാരപ്രദമായാൽ എനിക്ക് സന്തോഷമാകും.’’– വിജയ് ദേവരകൊണ്ട പറഞ്ഞു.

ADVERTISEMENT

ശിവ നിർവാണ സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ റൊമാന്റിക് ഡ്രാമയായ ഖുഷി സെപ്റ്റംബർ 1നാണ് തിയറ്ററുകളിലെത്തിയത്. വിജയ് ദേവരകൊണ്ടയും സമാന്തയും പ്രധാന കഥാപത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  താരത്തിന്റെ ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT