വീണ്ടും സ്റ്റൈൽ മന്നനായി രജനി; ‘തലൈവർ 170’ ലുക്ക് പുറത്ത്
‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് പുറത്ത്. കൂളിങ് ഗ്ലാസ് ധരിച്ച് ചെറുപ്പക്കാരനായ രജനിയെ ചിത്രത്തിൽ കാണാം. പൊലീസുകാരന്റെ വേഷത്തിലാകും രജനി പ്രത്യക്ഷപ്പെടുക. ഭാര്യയുടെ റോളിൽ മഞ്ജു വാരിയർ എത്തിേയക്കും. സിനിമയുടെ ചിത്രീകരണം

‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് പുറത്ത്. കൂളിങ് ഗ്ലാസ് ധരിച്ച് ചെറുപ്പക്കാരനായ രജനിയെ ചിത്രത്തിൽ കാണാം. പൊലീസുകാരന്റെ വേഷത്തിലാകും രജനി പ്രത്യക്ഷപ്പെടുക. ഭാര്യയുടെ റോളിൽ മഞ്ജു വാരിയർ എത്തിേയക്കും. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി രജനി കേരളത്തിൽ എത്തിക്കഴിഞ്ഞു. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.
സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് െചന്നൈയിൽ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാരിയർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.
തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.