മാധ്യമ പ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകരുടെ പരാതിയിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സുരേഷ് ഗോപിയെപ്പോലെ ഒരാൾക്ക് ചേർന്ന പ്രവൃത്തിയായിരുന്നില്ല അതെന്നും വിഷയത്തിൽ ശരിയെന്ന് തോന്നുന്നത് അദ്ദേഹം ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഹരീഷ് പേരടി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സുരേഷ് ഗോപി ചേട്ടാ...അറിയാതെയാണെങ്കിൽ..ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു. വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല. അപ്പോളും ആ പെൺകുട്ടി കൈ തട്ടിമാറ്റി. മകളെപോലെയാണെങ്കിൽ, മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്...ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ.’’–ഹരീഷ് പേരടി കുറിച്ചു.

ADVERTISEMENT

സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നും മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ പറഞ്ഞു. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പു പറയണമെന്നു സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും ആവശ്യപ്പെട്ടു. 

ADVERTISEMENT

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുമ്പോൾ തന്നെ അവർ അതു തട്ടിമാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ഇന്നലെ കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു സംഭവം. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമപ്രവർത്തകയും അറിയിച്ചു. 

English Summary:

Hareesh Peradi's response on Suresh Gopi issue