സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനു പോയെങ്കിലും വധൂവരന്മാർക്കൊപ്പം ഫോട്ടോ എടുക്കാൻ കഴിയാത്ത ദുഃഖം പങ്കുവച്ച് നടി നവ്യ നായർ. വിവാഹ റിസപ്ഷനു ധരിച്ച വസ്ത്രത്തിന്റെ ലുക്ക് പുറത്തുവിട്ടുകൊണ്ടായിരുന്നു നവ്യ തന്റെ സങ്കടം പങ്കുവച്ചത്. ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആ തിരക്കിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനു പോയെങ്കിലും വധൂവരന്മാർക്കൊപ്പം ഫോട്ടോ എടുക്കാൻ കഴിയാത്ത ദുഃഖം പങ്കുവച്ച് നടി നവ്യ നായർ. വിവാഹ റിസപ്ഷനു ധരിച്ച വസ്ത്രത്തിന്റെ ലുക്ക് പുറത്തുവിട്ടുകൊണ്ടായിരുന്നു നവ്യ തന്റെ സങ്കടം പങ്കുവച്ചത്. ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ലെങ്കിലും തിരക്കിനിടയിലും ചടങ്ങിന് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

‘‘ഇതായിരുന്നു ഭാഗ്യയുടെ വിവാഹ റിസപ്ഷന് എന്റെ ലുക്ക്. തിരക്ക് കൂടുതലായിരുന്നു അതുകൊണ്ടുതന്നെ വധൂവരന്മാർക്കൊപ്പം ഒരു ചിത്രമെടുക്കാൻ കഴിഞ്ഞില്ല. വിവാഹ റിസപ്‌ഷന് വലിയ തിരക്കായിരുന്നു. പക്ഷേ ആ തിരക്കിനിടയിലും ഞങ്ങൾക്കെല്ലാം ഒത്തുചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവസാന നിമിഷം എന്നെ സഹായിച്ച ഷെറിൽ റെജിമോനും ലക്ഷ്മി പ്രേംകുമാറിനും നന്ദി.’’– നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

ADVERTISEMENT

ഗുരുയാവൂരില്‍ നടന്ന വിവാഹച്ചടങ്ങൾക്കും കൊച്ചിയിൽ ചലച്ചിത്രപ്രവർത്തകർക്കായുള്ള റിസപ്‍ഷനും ശേഷമായിരുന്നു തിരുവനന്തപുരത്ത് വിവാഹവിരുന്ന്. മോഹൻലാൽ, ടൊവിനോ തോമസ് അടക്കമുള്ള താരങ്ങളെത്തിയ വിവാഹ റിസപ്‌ഷന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. 

പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ വന്നിരുന്നു എന്ന് ഭാഗ്യ റിസപ്ഷനു ശേഷം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആ തിരക്കില്‍പെട്ട് നവ്യ നായർക്കു മാത്രമല്ല ഒട്ടനവധി താരങ്ങൾക്കും വധൂവരന്മാർക്കൊപ്പം ചിത്രമെടുക്കാൻ സാധിച്ചില്ല.

ADVERTISEMENT

വിവാഹാഘോഷത്തിൽ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങൾ പുറത്തു വന്നെങ്കിലും ചിത്രങ്ങളിലൊന്നും നവ്യയെ കണ്ടിരുന്നില്ല. വിവാഹ റിസപ്ഷന് താന്‍ ധരിച്ച വേഷം പരിചയപ്പെടുത്തുന്നതിനിടെയാണ് ഫോട്ടോ എടുക്കാൻ കഴിയാതിരുന്ന വിവരം നടി വെളിപ്പെടുത്തിയത്. 

നേവി ബ്ലൂ നിറത്തിലുള്ള ലഹങ്കയായിരുന്നു നവ്യയുടെ വേഷം. അവസാന നിമിഷം നവ്യയ്ക്ക് ഈ മനോഹരമായ ഡ്രസ് ഡിസൈന്‍ ചെയ്തു നല്‍കിയത് മേഡ് ബൈ മിലേന്‍ കൊച്ചി എന്ന ഡിസൈനിങ് കമ്പനിയാണ്. 

English Summary:

Navya Nair shines at Bhagya Suresh wedding reception