തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകള്‍. തമിഴ് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി വാർത്തകൾ വന്നത്. വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകള്‍. തമിഴ് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി വാർത്തകൾ വന്നത്. വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനെ തുടർന്നാണ് അഭ്യൂഹങ്ങള്‍ ഉയർന്നത്.

ജൂൺ 5നാണ് സുനൈന ഇൻസ്റ്റഗ്രാമിൽ വിവാഹനിശ്ചയ ചിത്രം പങ്കുവച്ചത്. എന്നാൽ പ്രതിശ്രുത വരനെക്കുറിച്ച് വെളിപ്പെടുത്തിയതുമില്ല. അതേസമയം, ജൂൺ 26ന് ഖാലിദ് അൽ അമേരി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സമാനമായ ഒരു ചിത്രം പങ്കിട്ടു. രണ്ട് കൈകൾ പരസ്പരം വച്ചിരിക്കുന്നു. വിരലില്‍ വിവാഹനിശ്ചയ മോതിരം കാണാം. അതിലും വധുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായിരുന്നില്ല. 

ADVERTISEMENT

സമൂഹ മാധ്യമങ്ങളിലെ സുനൈനയുടെ പല പോസ്റ്റുകളിലും ഖാലിദ് കമന്റ് ചെയ്യാറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇതോടെയാണ് ഇവർ വിവാഹിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

മലയാളികള്‍ക്കും സുപരിചിതനായ വ്ലോഗറാണ് ഖാലിദ് അല്‍ അമേരി. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ‘ടർബോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സിഇഒയായ സല്‍മ മുഹമ്മദ് ആയിരുന്നു ഖാലിദ് അല്‍ അമേരിയുടെ ആദ്യ ഭാര്യ. ആറുമാസം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്. 

ADVERTISEMENT

നാഗ്പൂര്‍ സ്വദേശിയായ സുനൈന, കുമാര്‍ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെ 2005-ലാണ് സിനിമയിലെത്തിയത്. ‘ബെസ്റ്റ് ഫ്രണ്ട്‌സ്’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

English Summary:

Sunaina Marrying Saudi YouTuber Khalid?