ആദ്യമായി ‘അമ്മ’യുടെ ഓഫിസിൽ ബേസിൽ; ‘ബല’ത്തിന് ഒപ്പം മമ്മൂട്ടിയും; വിഡിയോ
രണ്ട് ദിവസമായി ‘അമ്മ’ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച നൃത്ത ശിൽപശാലയുടെ സമാപന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് മമ്മൂട്ടിയും ബേസിലും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ‘അമ്മ’ അംഗങ്ങളും

രണ്ട് ദിവസമായി ‘അമ്മ’ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച നൃത്ത ശിൽപശാലയുടെ സമാപന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് മമ്മൂട്ടിയും ബേസിലും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ‘അമ്മ’ അംഗങ്ങളും ചടങ്ങിൽ എത്തിയിരുന്നു. സദസ്സിനെയും ക്ലാസിൽ പങ്കെടുത്തവരെയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം.
‘‘ഇതൊരു നൃത്തപരിശീലന ക്ലാസ് ആയിരുന്നതുകൊണ്ട് തന്നെ എനിക്ക് വളരെ താൽപര്യമുണ്ട്. കാരണം ഞാൻ പരിശീലിച്ചിരുന്ന കാലത്ത് ഇതുപോലുള്ള അവസരങ്ങൾ ഞങ്ങൾക്കു കിട്ടിയിരുന്നില്ല. രചന നാരായണൻകുട്ടിയെപ്പോലുള്ള ഗുരുക്കന്മാരൊക്കെ ഡാൻസ് കളിക്കുന്ന സമയത്ത് ആരും കാണാതെ ഒളിച്ചിരുന്ന് കണ്ട് പഠിച്ച ഡാൻസ് ആണ് ഞാനൊക്കെ കളിച്ചത്.
പുതുതലമുറയ്ക്ക് എല്ലാക്കാര്യങ്ങൾക്കും അവസരമുണ്ട്, വേദികളുണ്ട്. നമുക്ക് അത് കിട്ടിയിട്ടില്ല. അതിന്റെയൊരു ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ട്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മറ്റുള്ളവർക്ക് ഇങ്ങനെയൊരു അനുഭവമുണ്ടാകരുതെന്ന് ആഗ്രഹിച്ച് ഇങ്ങനെയുള്ള പരിശീലനങ്ങൾക്ക് വേദിയൊരുക്കുന്നത്. നമുക്കൊക്കെ പറ്റിയതുപോലെ ഇവർക്ക് പറ്റാതിരിക്കട്ടെ.
‘അമ്മ’യുടെ പുതിയ ഭരണസമിതിയുടെ പരിഷ്കാരങ്ങളാണിത്. നമ്മുടെ പിന്നാലെ വരുന്നവര്‍ക്ക് നമ്മൾ തന്നെ വഴിയൊരുക്കി കൊടുക്കണം. അതാണ് ‘അമ്മ’യുടെ ഈ പരിപാടിയിൽ കൂടി ഉദ്ദേശിക്കുന്നത്.’’–മമ്മൂട്ടിയുടെ വാക്കുകൾ.
ചടങ്ങില്‍ മമ്മൂട്ടി പങ്കെടുക്കുന്നുവെന്നത് അറിയാതെയാണ് ബേസിൽ ജോസഫ് എത്തിയത്. ആ ഞെട്ടൽ ബേസിലിന്റെ മുഖത്തും പ്രകടമായിരുന്നു. തുടർന്ന് ബേസിൽ നടത്തിയ പ്രസംഗത്തിലും ഇക്കാര്യം താരം തുറന്നു പറയുകയുണ്ടായി.
‘‘ഞാൻ ആദ്യമായാണ് ‘അമ്മ’യുടെ ഓഫിസിലേക്കുവരുന്നത്. ഇപ്പോഴാണ് മെംബർഷിപ്പ് എടുക്കുന്നത്. ഇവിടെ വന്ന് ഇരിക്കുമ്പോൾ മമ്മൂക്ക വരുന്നു. എന്നോട് അക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയൊരു സമാപനച്ചടങ്ങ് ഉണ്ടെന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഓഫിസിൽ വന്നപ്പോഴാണ് സിദ്ദിഖ് ഇക്ക പറയുന്നത്, ‘മമ്മുക്കയും വരുന്നുണ്ട് ഒരു ബലത്തിനെന്ന്’. അതിച്ചിരി കൂടുതൽ ബലമായി പോയി.’’–ബേസിൽ ജോസഫിന്റെ വാക്കുകൾ.
നടി സരയു കോ-ഓർഡിനേറ്റ് ചെയ്ത നൃത്ത ശില്പശാലയിൽ, രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ആദ്യമായി ‘അമ്മ’ സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ, ലഭിച്ച അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയൊന്നു പേർ പങ്കെടുത്തു. പന്ത്രണ്ടു വയസ് മുതൽ ഉള്ളവർ പങ്കെടുത്ത ഈ ക്യാമ്പിൽ ലണ്ടൻ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു.
കലാ സിനിമാ സ്നേഹികളായ പൊതു ജനങ്ങളെ ചേർത്തു നിർത്തി താര സംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ഈ നൃത്ത ശില്പശാല ശനിയാഴ്ച ‘അമ്മ’ പ്രസിഡന്റ് മോഹൻലാലാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.