‘വാച്ച് കാർട്ടിയറാ’; നിമിഷ് രവിക്ക് ദുൽഖർ സൽമാന്റെ സമ്മാനം
ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് സമ്മാനം നൽകി ദുൽഖർ സൽമാൻ. ‘ലക്കി ഭാസ്കർ’ സിനിമയുടെ വിജയത്തോടനുബന്ധിച്ചാണ് കാർട്ടിയർ കമ്പനിയുടെ വാച്ച് നിമിഷ് രവിക്കു ലഭിച്ചത്. വാച്ചിന്റെ ചിത്രവും ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവച്ചു. എക്കാലവും തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന

ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് സമ്മാനം നൽകി ദുൽഖർ സൽമാൻ. ‘ലക്കി ഭാസ്കർ’ സിനിമയുടെ വിജയത്തോടനുബന്ധിച്ചാണ് കാർട്ടിയർ കമ്പനിയുടെ വാച്ച് നിമിഷ് രവിക്കു ലഭിച്ചത്. വാച്ചിന്റെ ചിത്രവും ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവച്ചു. എക്കാലവും തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന സമ്മാനത്തിന് ദുൽഖറിനോട് നന്ദിയുണ്ടെന്നും നിമിഷ് രവി പറയുന്നു.
‘‘ചില കാര്യങ്ങൾ നമുക്ക് ഒരുപാട് സ്പെഷലായിരിക്കും, പ്രത്യേകിച്ചും അതിനൊരു മനോഹരമായ ഓർമകളുണ്ടെങ്കിൽ. അതുപോലെയാണ് ദുൽഖർ സൽമാൻ സമ്മാനമായി നൽകിയ ഈ വാച്ചും.
എപ്പോഴൊക്കെ ഞാനിതു കാണുമ്പോഴും, കിങ് ഓഫ് കൊത്ത സിനിമയെക്കുറിച്ച് ഞാനോർക്കും. ഞങ്ങളുടെ ജീവിതത്തിലെ ഒരു താഴ്ന്ന അവസ്ഥയായിരുന്നു അത്. അവിടെ നിന്ന് എങ്ങനെ, ഞങ്ങളുടെ കഠിനാധ്വാനവും സ്നേഹവും ഞങ്ങൾ ഒരു സിനിമയിലേക്ക് മാറ്റിയെന്നും, അത് ഒടുവിൽ ഞങ്ങളുടെ ഏറ്റവും അവിസ്മരണീയമായ ചിത്രമായി മാറിയെന്നും ഞാൻ ചിന്തിക്കും.
അതിനാൽ, ഈ മനോഹരമായ വാച്ചിലേക്ക് നോക്കുമ്പോഴെല്ലാം, വെളിച്ചവും ഒരുപാട് പ്രതീക്ഷകളുമാകും ഞാന്‍ നോക്കി കാണുക. നന്ദി ദുൽഖർ, ഈ സമ്മാനം ഞാൻ എപ്പോഴും ഹൃദയത്തോട് ചേർത്തു പിടിക്കും.’’–നിമിഷ് രവിയുടെ വാക്കുകൾ.
ടൊവിനോ തോമസ് നായകനായ ‘ലൂക്ക’യാണ് നിമിഷ് രവി ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രം. സാറാസ്, കുറുപ്പ്, മമ്മൂട്ടിയുടെ റോഷാക്ക്, ദുൽഖർ നായകനായ കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ഇനി മലയാളത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്ക എന്നിവയാണ് നിമിഷ് ക്യാമറ ചലിപ്പിച്ച സിനിമകൾ.