തിരിച്ചുവരവുകള്‍ ഗംഭീരമാക്കിയ നായികമാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ ആക്ഷന്‍ ലേഡി വാണി വിശ്വനാഥ്. വാക്കിലും നോക്കിലും സ്‌ക്രീനിനെ ഭരിക്കുന്ന വാണി വിശ്വനാഥിനെ റൈഫിള്‍ ക്ലബില്‍ കാണാം. ഇട്ടിയാനം എന്ന പ്രധാന കഥാപാത്രങ്ങളിലൊരാളായി സീനുകളിലെല്ലാം സിനിമയെ അനായാസം അവര്‍ തന്റേതാക്കി മാറ്റുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രത്തിലെ സ്ലോ മോഷന്‍ ഇന്‍ട്രൊ സീന്‍ മുതല്‍ അവസാനത്തിലെ തകര്‍പ്പന്‍ രംഗങ്ങള്‍ വരെ, ഇട്ടിയാനം എത്തുന്ന ഓരോ സീനും കാണികളെ ആവേശഭരിതരാക്കുന്നുണ്ട്. വാണി വിശ്വനാഥിനെ ആദ്യമായി കാണിക്കുമ്പോള്‍ ഉയരുന്ന കയ്യടികളില്‍, തൊണ്ണൂറുകള്‍ മുതല്‍ 2011 വരെ അവര്‍ ചെയ്തുവെച്ച വേഷങ്ങളോടുള്ള മലയാളി പ്രേക്ഷകരുടെ ഇന്നും തുടരുന്ന ഇഷ്ടം വ്യക്തമായിരുന്നു. മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ നായിക എന്ന വാണിയുടെ സ്ഥാനത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ആരും ഇതുവരെ വന്നിട്ടില്ലെന്നതിന്റെ സൂചനകള്‍ കൂടിയായിരുന്നു ആ കയ്യടികള്‍. 

ADVERTISEMENT

എന്നാല്‍ റൈഫിള്‍ ക്ലബ് മുന്നോട്ടുപോകവേ മുന്‍ കഥാപാത്രങ്ങളുടെയൊന്നും ആവര്‍ത്തനമില്ലാതെ ഇട്ടിയാനം നമുക്ക് മുന്‍പിലെത്തും. 'ഇവിടെ ആണുങ്ങളാരുമില്ലേ' എന്ന ബീരയുടെ ചോദ്യത്തിന്റെ വായടപ്പിക്കാന്‍, ഇരുട്ടത്തില്‍ നിന്നും വെളിച്ചത്തിലേക്ക് കയറിനിന്നുകൊണ്ടുള്ള ഇട്ടിയാനത്തിന്റെ ഒരൊറ്റ നോട്ടം മതിയായിരുന്നു. പിന്നീട് ഇട്ടിയാനം പറയുന്ന ഒരു ചെറിയ വാചകവും ഒപ്പം ഒരു തോക്കും ആകുന്നതോടെ സീന്‍ വാണി വിശ്വനാഥിന് സ്വന്തം. സിനിമയിലെ ഷൂട്ടിങ് സീനുകളിലും അപാര സ്‌ക്രീന്‍ പ്രസന്‍സോടെയാണ് താരം എത്തുന്നത്. എല്ലാ കഥാപാത്രങ്ങള്‍ക്കും പഞ്ച് സീനുകള്‍ ഉണ്ടെങ്കിലും, ഇട്ടിയാനം വേറെ ലെവലാണ് എന്ന് തന്നെ പറയാം. 

അതേസമയം, തികച്ചും ഒരു റെട്രോ സ്റ്റൈല്‍ സിനിമയായി ആഷിഖ് അബു ഒരുക്കിയിരിക്കുന്ന റൈഫിള്‍ ക്ലബിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബോളിവുഡില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.

ADVERTISEMENT

ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്‍, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

English Summary:

Vani Vishwanath's Ittiyanam rules the screens