സംവിധായകൻ ആഷിഖ് അബുവിന്റെ ഫെഫ്കയിൽ നിന്നുള്ള രാജി ആശയപരമല്ലെന്നും തികച്ചും വ്യക്തിപരമായ ലക്ഷ്യങ്ങളോടെയാണെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആരോപിച്ചു. 2018 ൽ ഉന്നയിച്ച കള്ള ആരോപണങ്ങളുമായി ആഷിഖ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.സംഘടന അന്നേ നിർവീര്യമാക്കിയ ആരോപണങ്ങളാണിതെന്ന് ഡയറക്ടേഴ്സ് യൂണിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ ആഷിഖ് അബുവിന്റെ ഫെഫ്കയിൽ നിന്നുള്ള രാജി ആശയപരമല്ലെന്നും തികച്ചും വ്യക്തിപരമായ ലക്ഷ്യങ്ങളോടെയാണെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആരോപിച്ചു. 2018 ൽ ഉന്നയിച്ച കള്ള ആരോപണങ്ങളുമായി ആഷിഖ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.സംഘടന അന്നേ നിർവീര്യമാക്കിയ ആരോപണങ്ങളാണിതെന്ന് ഡയറക്ടേഴ്സ് യൂണിയൻ ഭാരവാഹികളായ രൺജിപണിക്കരും ജി.എസ്.വിജയനും ചൂണ്ടിക്കാട്ടി.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വിശദീകരണം :

ADVERTISEMENT

ആഷിഖ് അബു ഫെഫ്ക ‍ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിൽ നിന്നറിയുന്നു. ആഷിഖ് അബുവിന് നിർമാതാവിൽ നിന്ന് കിട്ടാനുള്ള പ്രതിഫല തുക വാങ്ങിക്കൊടുത്തതിന്, അദ്ദേഹത്തോട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ജന:സെക്രട്ടറിയായിരുന്ന സിബി മലയിൽ 20% കമ്മീഷൻ ആവശ്യപ്പെട്ടു എന്നൊരു വ്യാജ ആരോപണം 2018 ൽ ആഷിഖ് അബു  നടത്തിയിരുന്നു. ഫെഫ്കക്കെതിരെ മീഡിയയിലൂടെ നടത്തിയ ഈ നുണ പ്രചാരണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിർവ്വീര്യമാക്കിയതാണ്. 

എന്നോ പൊളിഞ്ഞു പോയ ആ നുണയാണ് ഇന്നും അദ്ദേഹം ആവർത്തിക്കുന്നത്. അതിൽ നിന്ന് തന്നെ, സംഘടനയുമായുള്ള അദ്ദേഹത്തിന്റെ  വിയോജിപ്പ് ആശയപരമല്ലെന്നും, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണ്.

ADVERTISEMENT

ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും വലിയ സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ ആയതിന്റെ  10%, അംഗങ്ങൾ പ്രവർത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നൽകുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകൾ അനുവർത്തിച്ചു പോരുന്ന ട്രേഡ് യൂണിയൻ രീതി ഫെഫ്കയും അവലംബിച്ചിരുന്നു . അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവർത്തിക്കുന്ന ഈ രീതി അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത് .

എന്നാൽ തർക്കം പരിഹരിക്കപ്പെട്ടതിനു ശേഷം ആഷിഖ് അബു സിബി മലയിലിനെ ഫോണിൽ വിളിച്ച്‌‌ അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഈ ഇനത്തിൽ കൊടുക്കുന്ന സംഭാവന യൂണിയൻ ചിലവഴിക്കുന്നത്‌ തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട്‌ വാങ്ങിക്കൊടുത്ത തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ മനസ്സോടെ സംഭാവന ചെയ്യാൻ അദ്ദേഹം തയ്യാറായില്ല അതുകൊണ്ട്‌ തന്നെ, ആഷിഖ് അബു മനസില്ലാമനസ്സോടെഅയച്ചു തന്ന ചെക്ക് യാതൊരു പരിഭവുമില്ലാതെ യൂണിയൻ അദ്ദേഹത്തിന് തിരിച്ചയച്ചു കൊടുത്തു.

ADVERTISEMENT

ഈ വിഷയത്തിൽ, 2018-ൽ തന്നെ അദ്ദേഹത്തിന് ഒരു കാരണം കാണിക്കൽ നോട്ടിസ് കൊടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം നാളിതുവരെ പ്രതികരിച്ചിട്ടില്ല. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ വാർഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വർഷമായി ആഷിഖ് അബു അടച്ചിട്ടില്ല. 2024 ലെ നിയമാവലി ഭേദഗതി പ്രകാരം 6 വർഷത്തിൽ കൂടുതൽ വരിസംഖ്യ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കാനാവാത്ത വിധം സംഘടനയിൽ നിന്ന് പുറത്താകും . അത്തരം ആളുകൾക്ക്‌ കുടിശിക അടക്കാൻ ഒരവസരം കൂടി നൽകണമെന്ന ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്റെ സമീപനമറിഞ്ഞ  ആഷിഖ് അബു കുടിശിക തുക  അടച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ  അംഗത്വം പുതുക്കൽ, യൂണിയന്റെ  അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെയാണ്, ഇന്ന്,  ആഷിഖ് അബുവിൻ്റെ രാജിവാർത്ത മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ  അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അദ്ദേഹത്തിനയച്ചു കൊടുക്കുവാനും തീരുമാനിച്ചിരിക്കുന്നു.

English Summary:

Aashiq Abu's FEFKA Exit Not Ideological, Driven by Personal Goals: Directors' Union