ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും റൊമാന്റിക് ഹീറോസില്‍ പ്രഥമ ഗണനീയനായിരുന്നു കമല്‍ഹാസൻ. മൂന്നാംപിറയിലും മദനോത്സവത്തിലുമൊക്കെ ജീവിതത്തിലെന്ന പോലെ എത്ര തന്മയത്വമായാണ് കമല്‍ എന്ന പ്രണയനായകന്‍ അഭിനയിച്ചത്. കമലിന്റെ മനസില്‍ എന്നും പ്രണയമുണ്ടായിരുന്നു.

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും റൊമാന്റിക് ഹീറോസില്‍ പ്രഥമ ഗണനീയനായിരുന്നു കമല്‍ഹാസൻ. മൂന്നാംപിറയിലും മദനോത്സവത്തിലുമൊക്കെ ജീവിതത്തിലെന്ന പോലെ എത്ര തന്മയത്വമായാണ് കമല്‍ എന്ന പ്രണയനായകന്‍ അഭിനയിച്ചത്. കമലിന്റെ മനസില്‍ എന്നും പ്രണയമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും റൊമാന്റിക് ഹീറോസില്‍ പ്രഥമ ഗണനീയനായിരുന്നു കമല്‍ഹാസൻ. മൂന്നാംപിറയിലും മദനോത്സവത്തിലുമൊക്കെ ജീവിതത്തിലെന്ന പോലെ എത്ര തന്മയത്വമായാണ് കമല്‍ എന്ന പ്രണയനായകന്‍ അഭിനയിച്ചത്. കമലിന്റെ മനസില്‍ എന്നും പ്രണയമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും റൊമാന്റിക് ഹീറോസില്‍ പ്രഥമ ഗണനീയനായിരുന്നു കമല്‍ഹാസൻ. മൂന്നാംപിറയിലും മദനോത്സവത്തിലുമൊക്കെ ജീവിതത്തിലെന്ന പോലെ എത്ര തന്മയത്വമായാണ് കമല്‍ എന്ന പ്രണയനായകന്‍ അഭിനയിച്ചത്. കമലിന്റെ മനസില്‍ എന്നും പ്രണയമുണ്ടായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ രണ്ട് പ്രേമലേഖനങ്ങള്‍ ആനന്ദവികടനില്‍ പ്രസിദ്ധീകരിച്ചിരുന്നു. രാവണന്റെ പ്രേമലേഖനം എന്ന രീതിയിലാണ് കമല്‍ അത് എഴുതിയത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇതായിരുന്നു. അശോകവനത്തില്‍ വച്ച് രാവണന് വേണമെങ്കില്‍ സീതയെ ഉപദ്രവിക്കാമായിരുന്നു. പക്ഷെ ചെയ്തില്ല. അവള്‍ തന്നെ പ്രണയിക്കും വരെ കാത്തിരിക്കാനാണ്  രാവണന്‍ ആഗ്രഹിച്ചത്. ആ മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് രാവണന്‍ എഴുതിയ പ്രണയലേഖനം എന്ന മട്ടിലാണ് കമല്‍ എഴുതിയത്. മരിക്കുന്ന സമയത്തും രാവണന് സീതയോട് സ്‌നേഹമുണ്ടായിരുന്നു എന്നാണ് കമലിന്റെ ഭാവന. രാവണനെ പോലെ നെഗറ്റീവ് ടച്ചുളള ഒരാളില്‍ പോലും കമല്‍ പ്രണയം തിരയുന്നു. പ്രണയനിര്‍ഭരമായ മനസുളള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ സങ്കല്‍പ്പിക്കാന്‍ കഴിയൂ.

കമലിന്റെ പ്രണയങ്ങളോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ബന്ധങ്ങളും ഇന്ത്യന്‍ സിനിമയില്‍ ഇല്ല. ശ്രീദേവിയും ശ്രീവിദ്യയുമായുളള പ്രണയം ഒരു വശത്ത് ആഘോഷിക്കപ്പെട്ടപ്പോള്‍ മറുവശത്ത് വാണി ഗണപതിയും സരികയും ഗൗതമിയുമായുളള അടുപ്പവും വിവാഹവുമെല്ലാം ചര്‍ച്ചയായി. സിമ്രാന്‍ അടക്കമുളള പലരുടെയും പേരുകള്‍ ഒരു കാലത്ത് കമലുമായി ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. എന്നാല്‍ അതിനൊന്നും സ്ഥിരീകരണമുണ്ടായില്ല. എല്ലാം കഥകള്‍ മാത്രമായി വായുവില്‍ അലിഞ്ഞു.

ADVERTISEMENT

ആദ്യപ്രണയത്തിന്റെ മധുരം

അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു. ആരെയാവും കമല്‍ ആദ്യമായി പ്രണയിച്ചിട്ടുണ്ടാവുക? വാണിയുടെ പേരാണ് പലപ്പോഴും പുറത്ത് പറഞ്ഞു കേട്ടത്. എന്നാല്‍ പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ കമല്‍ തന്റെ ആദ്യ പ്രണയിനിയെക്കുറിച്ച് പറഞ്ഞു. മുംബൈയില്‍ കമല്‍ അന്ന് നൃത്തം പഠിക്കുകയാണ്. മഹാരാഷ്ട്രക്കാരന്‍ കുല്‍ക്കര്‍ണിയാണ് ട്രെയിനര്‍. കമലിന് 14 വയസ്സുളളപ്പോഴാണ് സംഭവം. അദ്ദേഹത്തേക്കാള്‍ സീനിയറും കഥക് നർത്തകിയുമായ കൃഷ്ണകുമാരിയും അന്ന് നൃത്തം പഠിക്കാന്‍ കമലിനൊപ്പം ചേര്‍ന്നു. അന്ന് എട്ടും പൊട്ടും തിരിയാത്ത കമല്‍ അവരോട് പറഞ്ഞു.

‘കുറച്ച് കൂടി പ്രായമാകുമ്പോള്‍ നമുക്ക് കല്യാണം കഴിക്കാം.’

അവര്‍ സമ്മതഭാവത്തില്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു. ‘ചിലപ്പോള്‍ നീ മറന്നു പോകാം’

ADVERTISEMENT

അത് പറയുമ്പോള്‍ അവര്‍ ഒരു യാത്രയിലായിരുന്നു. കൃഷ്ണ പെട്ടെന്ന് നാലഞ്ച് മുടിയിഴകള്‍ പൊട്ടിച്ചെടുത്ത് അതുകൊണ്ട് മനോഹരമായ ഒരു മോതിരവളയം ഉണ്ടാക്കി. വീണ്ടും അതുപോലെ മുടികൊണ്ട് മറ്റൊരു മോതിരം കൂടിയുണ്ടാക്കി. അവര്‍ അത് പരസ്പരം വിരലില്‍ അണിയിച്ചു.  ബോംബെയില്‍ നിന്ന് മടങ്ങിയെത്തിയ കമലിന് കാലില്‍ പരിക്ക് പറ്റി കുറെ നാള്‍ കിടപ്പിയായി. പിന്നീട് കൃഷ്ണയെ കാണാൻ അവസരം ലഭിച്ചില്ല. അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ല. അസുഖം ഭേദമായ ശേഷം ജീവിക്കാനായി പല ജോലികള്‍ ചെയ്യുന്ന തിരക്കിലായി. ഒരു വര്‍ഷം കഴിഞ്ഞ് മുംബൈയില്‍ മടങ്ങിയെത്തിയ കമല്‍ ട്രെയിനറോട് കൃഷ്ണകുമാരിയെക്കുറിച്ച് തിരക്കി. അദ്ദേഹം ഒന്നും പറഞ്ഞില്ല. മുറിയില്‍ മറ്റ് പലരുമുണ്ടായിരുന്നതു കൊണ്ടാവാമെന്ന് കരുതി കൂടുതല്‍ ചോദിക്കാന്‍ നിന്നില്ല കമല്‍.

ആള്‍ത്തിരക്കൊഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ ചോദിച്ചു, ‘നീയെന്തിനാണ് കുമാരിയെക്കുറിച്ച് തിരക്കിയത്?’

‘പണ്ട് ഞങ്ങള്‍ തമാശ പറയുമായിരുന്നു. നമുക്ക് വിവാഹം കഴിക്കാമെന്ന്. ഇപ്പോള്‍ തോന്നുന്നു. അത് തമാശയായിരുന്നില്ലെന്ന്. ശരിക്കും എനിക്ക് അവളെ വിവാഹം കഴിച്ചാല്‍ കൊളളാമെന്നുണ്ട്.’

മാസ്റ്റര്‍ കമലിനെ തന്നെ തുറിച്ചു നോക്കി നിന്നു. താന്‍ പറഞ്ഞത് തെറ്റായി പോയോ എന്ന കുറ്റബോധം കമലിനെ അലട്ടി. കുറച്ചു സമയം മാസ്റ്റര്‍ മിണ്ടാതെ അകലേക്ക് നോക്കിയിരുന്നു. മൗനം അസഹ്യമായപ്പോള്‍ കമല്‍ ചോദിച്ചു.

ADVERTISEMENT

‘എന്താ മാസ്റ്ററേ..?’

പെട്ടെന്ന് ശബ്ദം താഴ്ത്തി അദ്ദേഹം പറഞ്ഞു. ‘അവള്‍ മരിച്ചുപോയി,  കാന്‍സറായിരുന്നു.’

ആദ്യ പ്രണയിനിയെ നഷ്ടമായ ഒരുവന്റെ അസഹ്യവേദനയില്‍ നിന്നാണോ എന്നറിയില്ല കമല്‍ ഒരുപാട് പെണ്‍കുട്ടികളെ ഭ്രാന്തമായി തന്നെ പ്രണയിച്ച് സ്വയം പകരം വീട്ടി. അതില്‍ കാമക്കണ്ണുകള്‍ ആരോപിക്കുന്നവരോട് അദ്ദേഹം പറഞ്ഞു. 'ശാരീരിക കാമനകള്‍ ഇല്ലാതെയും നമുക്ക് ഒരാളെ ആത്മാര്‍ഥമായി പ്രണയിക്കാം. ഗൗതമിയും ഞാനും തമ്മിലുളള ബന്ധം അത്തരത്തിലൊന്നായിരുന്നു. കാന്‍സര്‍ രോഗിയായി ഒരു കുട്ടിയുടെ അമ്മയായി നിസഹായയായി ജീവിതം വഴിമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഗൗതമിയെ ഞാന്‍ ഒപ്പം കൂട്ടുന്നത്. സൗഹൃദത്തിന്റെ സഹജീവിതം എന്നാണ് ആ ബന്ധത്തെ ഞാന്‍ വിശേഷിപ്പിക്കുന്നത്.

സരികയുമായുളള ബന്ധം തകര്‍ന്ന് ഞാന്‍ മാനസികമായി ആകെ വിഷമിച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് തുല്യദുഃഖിതരായ ഞാനും ഗൗതമിയും തമ്മില്‍ അടുക്കുന്നത്. ഞങ്ങള്‍ പരസ്പരം സാന്ത്വനമാവുകയായിരുന്നു. ശാരീരികമായ ആകര്‍ഷണമോ അത്തരം മോഹങ്ങളോ ആയിരുന്നു ലക്ഷ്യമെങ്കില്‍ വേറെ ഏതൊക്കെ സ്ത്രീകളെ തേടി പോകാമായിരുന്നു. അര്‍ബുദം ബാധിച്ച് ബ്രസ്റ്റ് റിമൂവ് ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു ഗൗതമി അന്ന്. പ്രണയത്തിന്റെ മറ്റൊരു തലമായിരുന്നു ഞങ്ങളുടെ ബന്ധം. മാനസികമായും ശാരീരികമായും ഗൗതമി ആ ഘട്ടത്തില്‍ ഒരുപാട് മെച്ചപ്പെട്ടു’.

ഭാഗ്യം കൊണ്ടു വന്ന വാണി

എന്നാല്‍ വാണിയും കമലും തമ്മിലുണ്ടായ അടുപ്പം രണ്ട് മനസുകള്‍ തമ്മിലുളള ഒരുമയില്‍ നിന്നുണ്ടായതാണ്. ഒരു പടത്തിന്റെ സെറ്റില്‍ വച്ചാണ് വാണിയെ ആദ്യമായി കമൽ കണ്ടുമുട്ടുന്നത്. പാതി മലയാളിയായിരുന്നു വാണി. മലയാളികളോട് പൊതുവെ കമലിനുള്ള മമതയും ആ അടുപ്പത്തില്‍ ഒരു കാരണമാവാം. ആദ്യകാഴ്ചയില്‍ തന്നെ അവര്‍ തമ്മില്‍ ഇഷ്ടത്തിലായി. വാണി അന്ന് മുംബൈയിലായിരുന്നു താമസം. നന്നായി നൃത്തം ചെയ്യും. മോഡല്‍, ഡിസൈനര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന കലാകാരി. മേല്‍നാട്ടു മരുമകള്‍ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ പടത്തിലെ നൃത്തരംഗത്തിലും  ഒരുമിച്ച് അഭിനയിച്ച്  കയ്യടി നേടി. വാണി അവസാനമായിഅഭിനയിച്ച പടവും അതായിരുന്നു. കമലിനേക്കാള്‍ 4 വയസ്സ് കൂടുതലുണ്ടായിരുന്നു വാണിക്ക് . പ്രണയത്തിന് അതൊന്നും തടസമായില്ല. 

പ്രേമം പാരമ്യതയിലെത്തിയപ്പോള്‍ കമല്‍ ഒരു വ്യവസ്ഥ മുന്നോട്ട് വച്ചു. തന്റെ ഭാവി വധു ഇനി സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല. കമലിനോടുളള ഇഷ്ടത്തേക്കാള്‍ വലുതായി മറ്റൊന്നുമുണ്ടായിരുന്നില്ല വാണിക്ക്. അഞ്ചു വര്‍ഷം പിന്നിട്ടപ്പോഴും ആദ്യം തോന്നിയ ഇഷ്ടം അങ്ങനെ തന്നെ നിന്നപ്പോള്‍ ഇനി വിവാഹം എന്ന തീരുമാനത്തിലെത്തി. 1978 മെയ് 5 ന് മുംബൈയില്‍ വച്ച് വിവാഹം ആര്‍ഭാടമായി നടന്നു. അതേ ദിവസം തന്നെ കമലിന് മികച്ച നടനുളള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. അതൊരു ശുഭലക്ഷണമായി അദ്ദേഹത്തിന് തോന്നി. വാണി വന്നു കയറിയതോടെ സമയം നന്നായി എന്ന് കുടുംബാംഗങ്ങള്‍ പോലും പറഞ്ഞു തുടങ്ങി. വാണിയെയും കൂട്ടിയാണ് അവാര്‍ഡ് വാങ്ങാന്‍ പോയത്. പിന്നീടങ്ങോട്ട് ഉയര്‍ച്ചയുടെ കാലമായിരുന്നു. അനുദിനം പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്നു.  

ഗാഢമായ പ്രണയത്താല്‍ പുഷ്പിതമായിരുന്നു അവരുടെ ദാമ്പത്യം. വാണി ജീവിക്കുന്നതു പോലും എനിക്കു വേണ്ടിയാണോ എന്ന്  സംശയിച്ചിരുന്നതായി പിന്നീട് കമല്‍ ആ ബന്ധത്തെ വിലയിരുത്തി. അത്ര തീവ്രമായ ആത്മബന്ധം. ഊണിലും ഉറക്കത്തിലും ഒരു നിഴല്‍ പോലെ വാണി ഒപ്പം നിന്നു. അക്കാലത്ത് കമല്‍ സിനിമകളൂടെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരുന്നത് വാണിയായിരുന്നു. ആ സന്തോഷം ഏറെക്കാലം തുടര്‍ന്നില്ല. കമലിനെക്കുറിച്ച് പല അപവാദങ്ങളും പ്രചരിച്ചപ്പോള്‍ വാണിക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ല. 

ആദ്യവിവാഹം  ഉലയുന്നു

‘മീണ്ടും കോകില’ എന്ന പടത്തിന്റെ സെറ്റില്‍ വച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. ശ്രീദേവിയും രേഖയുമായിരുന്നു നായികമാര്‍. കമലിന്റെ ശുപാര്‍ശ പ്രകാരമാണ് രേഖയെ ആ പടത്തില്‍ ഉള്‍പ്പെടുത്തിയത് എന്നൊരു വിവരം ആരോ പറഞ്ഞ് വാണി അറിയാനിടയായി. എന്നാല്‍ ഷൂട്ടിങ് തുടങ്ങി ഒരാഴ്ചക്കുളളില്‍ രേഖ അഭിനയം മതിയാക്കി ചെന്നെയില്‍ നിന്നും മുംബൈയ്ക്ക് മടങ്ങി. രേഖയും കമലും തമ്മിലുളള അടുപ്പത്തെക്കുറിച്ചുളള കഥകള്‍ വാണിയുടെ കാതിലെത്തി. അതിന്റെ സത്യമെന്തന്ന് ഇനിയും ആര്‍ക്കും അറിയില്ല. എന്തായാലും രേഖയുടെ റോള്‍ പിന്നീട് ഉണ്ണിമേരി അഭിനയിക്കുകയുണ്ടായി. 

വാണി പൊതുവെ ഹൈപ്പര്‍ സെന്‍സിറ്റീവായിരുന്നു. ഏത് കാര്യവും വികാരതീവ്രതയോടെ നോക്കി കാണുന്ന പ്രകൃതം. അങ്ങനെയുളള ഒരാള്‍ക്ക് കമലിനെക്കുറിച്ചുളള ഗോസിപ്പുകള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. ചെറിയ കാര്യങ്ങളില്‍ പോലും വാണി പ്രതികരിച്ചിരുന്ന രീതി കമല്‍ പിന്നീട് അഭിമുഖങ്ങളില്‍ വിവരിച്ചിരുന്നു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ കമല്‍ വാണിയോട് പറഞ്ഞു. 'നീ എന്റെ രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യ സിനിമയാണ്'! കമല്‍ ആലങ്കാരികയായാണ് പറഞ്ഞതെങ്കിലും വാണിക്കത് തീരെ പിടിച്ചില്ല. അവര്‍ അതേച്ചൊല്ലി ഇടഞ്ഞു.

പിന്നീട് ഇലക്ട്രിക്ക് ഹീറ്ററില്‍ നിന്നും ഷോക്കേറ്റ് വാണി താഴെ വീണു. വിവരമറിഞ്ഞ് കമല്‍ സ്റ്റുഡിയോയില്‍ നിന്നും ഓടിയെത്തുമ്പോഴേക്കും അപകടഘട്ടം തരണം ചെയ്തിരുന്നു. കണ്ടയുടന്‍ വാണി ചോദിച്ചു.

'നിങ്ങള്‍ ഇവിടെയില്ലാതിരുന്ന സമയത്ത് ഷോക്കടിച്ച് ഞാന്‍ മരിച്ചു പോയിരുന്നതെങ്കില്‍..?'

കമല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'എങ്കില്‍ ഞാന്‍ ഹീറ്റര്‍ മാറ്റുമായിരുന്നു'

കേട്ടു നിന്നവരെല്ലാം ചിരിച്ചു. വാണിക്ക് അത് സഹിച്ചില്ല. അവര്‍ ചാരുഹാസന്റെ നേര്‍ക്ക് തിരിഞ്ഞു.

'നിങ്ങളുടെ അനുജന്‍ പറഞ്ഞത് കേട്ടില്ലേ?'

ചാരുഹാസനും അത് തമാശയായെടുത്ത് മറ്റൊരു തമാശ പൊട്ടിച്ചു. 'അവനെന്തറിയാം. ഞാനായിരുന്നെങ്കില്‍ ഹീറ്റര്‍ മാത്രമല്ല ഭാര്യയെക്കൂടി മാറ്റുമായിരുന്നു'!

വാണിക്ക് വീണ്ടും ദേഷ്യം വന്നു. അവര്‍ ചന്ദ്രഹാസന്റെ നേര്‍ക്ക് തിരിഞ്ഞു. 

'ചേട്ടനും അനുജനും പറയുന്നത് കേട്ടില്ലേ?'

അദ്ദേഹം അതിലും വലിയ കുസൃതി പൊട്ടിച്ചു. 'ഞാനായിരുന്നെങ്കില്‍ മാറ്റുന്നത് ഹീറ്ററായിരിക്കില്ല. ഭാര്യയെ ആവുമായിരുന്നു'

ഇതെല്ലാം കേട്ട് ചുറ്റും പൊട്ടിച്ചിരി ഉയരുമ്പോള്‍ വാണിയുടെ കണ്ണുകള്‍ നിറഞ്ഞു. വാണി അത്രയ്ക്ക് ശുദ്ധഗതിക്കാരിയായിരുന്നു.

സരികയും ഗൗതമിയും പിന്നെ

ഗൗതമി, മകൾ അക്ഷരയ്ക്കൊപ്പം സരിക (Instagram: @gautamitads, @aksharaa.haasan)

നൃത്തം കൊണ്ട് സമാനതലത്തില്‍ നില്‍ക്കുമ്പോഴും രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉളള അവര്‍ തമ്മില്‍ പൊരുത്തപ്പെട്ടു പോകാന്‍ കഴിഞ്ഞില്ല. കമലും വാണിയും വിവാഹമോചിതരായി. വാണി പിന്നീട് വിവാഹമൊന്നും കഴിച്ചില്ല. ഇന്നും അവര്‍ ഒരു നഷ്ടപ്രണയത്തെക്കുറിച്ചുളള ഓര്‍മകളുമായി കഴിയുന്നു. ഒരിടത്തും അവര്‍ കമലിനെ കുറ്റപ്പെടുത്തിയില്ല. വിമര്‍ശിച്ചതുമില്ല. ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങളില്‍ നാം ഒരു തീരുമാനമെടുക്കുന്നു. ചിലത് വിജയിക്കാം. ചിലത് പരാജയപ്പെടാം. നമ്മുടെ അപക്വതയും സാഹചര്യങ്ങളുമാണ് അതിന് കാരണം. അതിന് മറ്റൊരാളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ വിശ്വസിച്ചു. വാണി നഷ്ടപ്പെട്ട ശേഷം കമല്‍ സരികയെ വിവാഹം കഴിച്ചു. 

സരികയുമായുളള ബന്ധമാണ് ദീര്‍ഘകാലം നീണ്ടു നിന്നത്. രണ്ട് കുട്ടികള്‍ ജനിച്ച് അവര്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷമാണ് സരികയുമായി അകലുന്നത്. അപ്പോഴേക്കും ഗൗതമി ജീവിതത്തിന്റെ ഭാഗമായി. പിന്നീട് അവരും അകന്നതോടെ കമല്‍ സ്വകാര്യ ജീവിതത്തില്‍ തനിച്ചായി. 

English Summary:

This article delves into the lesser-known love stories of Kamal Haasan—an exploration of the personal connections that have shaped him as a person and an artist.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT