ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവയാണ് ലൊക്കേഷൻ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിന്റെ കാലിനു പരുക്കു പറ്റുകയും ചിത്രം ഇടയ്ക്കുവച്ച് ബ്രേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവയാണ് ലൊക്കേഷൻ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിന്റെ കാലിനു പരുക്കു പറ്റുകയും ചിത്രം ഇടയ്ക്കുവച്ച് ബ്രേക്ക് ചെയ്യുകയും െചയ്തിരുന്നു. അമ്പതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ഇനിയുള്ളത്. എമ്പുരാൻ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

വിലായത്ത് ബുദ്ധയിലെ നിർണായകമായ രംഗങ്ങളും, ആക്‌ഷനുകളുമൊക്കെ ഈ ഷെഡ്യൂളിലാണ് ചിത്രീകരിക്കുന്നതെന്ന് നിർമാതാവ് സന്ദീപ് സേനൻ പറഞ്ഞു. മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്.

ADVERTISEMENT

രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം. ഷമ്മി തിലകനാണ് ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്

അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു നായിക.

ADVERTISEMENT

ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവ്. എഡിറ്റിങ് ശ്രീജിത്ത് ശ്രീരംഗ്. കലാസംവിധാനം ബംഗ്ളാൻ. മേക്കപ്പ് മനുമോഹൻ. കോസ്റ്റ്യം ഡിസൈൻ സുജിത് സുധാകർ. ചീഫ്അസ്സോ. ഡയറക്ടർ കിരൺ റാഫേൽ, അസ്സോ. ഡയറക്ടേർസ് വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ. പ്രൊഡക്‌ഷൻ എക്സിക്യട്ടീവ്സ് രാജേഷ് മേനോൻ നോബിൾ ജേക്കബ്.

പ്രൊഡക്‌ഷൻ കൺട്രോളർ അലക്സ് ഇ. കുര്യൻ. ചിത്രം ഉർവ്വശി പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്. ഫോട്ടോ സിനറ്റ് സേവ്യർ.

English Summary:

Vilayath Buddha Final Schedule Shoot Started