‘ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി’; നയൻതാരയെ പ്രണയിച്ചതിനു വിക്കി കേട്ട അവഹേളനം
നയൻതാരയാണ് ആദ്യം ഇഷ്ടം വെളിപ്പെടുത്തിയതെന്ന് വിഘ്‌നേശ് ശിവൻ. അതുവരെ ‘മാഡം’ എന്ന് വിളിച്ചുകൊണ്ടിരുന്ന ആളെ പെട്ടെന്നു പേരെടുത്തു വിളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രണയത്തിന്റെ പേരിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നത് തനിക്കാണെന്നും വിഘ്നേശ് പറയുന്നു.നയൻതാരയുടെ ജീവിതവും പ്രണയവും ആസ്പദമാക്കി
നയൻതാരയാണ് ആദ്യം ഇഷ്ടം വെളിപ്പെടുത്തിയതെന്ന് വിഘ്‌നേശ് ശിവൻ. അതുവരെ ‘മാഡം’ എന്ന് വിളിച്ചുകൊണ്ടിരുന്ന ആളെ പെട്ടെന്നു പേരെടുത്തു വിളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രണയത്തിന്റെ പേരിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നത് തനിക്കാണെന്നും വിഘ്നേശ് പറയുന്നു.നയൻതാരയുടെ ജീവിതവും പ്രണയവും ആസ്പദമാക്കി
നയൻതാരയാണ് ആദ്യം ഇഷ്ടം വെളിപ്പെടുത്തിയതെന്ന് വിഘ്‌നേശ് ശിവൻ. അതുവരെ ‘മാഡം’ എന്ന് വിളിച്ചുകൊണ്ടിരുന്ന ആളെ പെട്ടെന്നു പേരെടുത്തു വിളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രണയത്തിന്റെ പേരിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നത് തനിക്കാണെന്നും വിഘ്നേശ് പറയുന്നു.നയൻതാരയുടെ ജീവിതവും പ്രണയവും ആസ്പദമാക്കി
നയൻതാരയാണ് ആദ്യം ഇഷ്ടം വെളിപ്പെടുത്തിയതെന്ന് വിഘ്‌നേശ് ശിവൻ. അതുവരെ ‘മാഡം’ എന്ന് വിളിച്ചുകൊണ്ടിരുന്ന ആളെ പെട്ടെന്നു പേരെടുത്തു വിളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രണയത്തിന്റെ പേരിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നത് തനിക്കാണെന്നും വിഘ്നേശ് പറയുന്നു.നയൻതാരയുടെ ജീവിതവും പ്രണയവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്‌ലി’ലാണ് തങ്ങളുടെ പ്രണയത്തെപ്പറ്റി വിഘ്‌നേശ് ശിവൻ വാചാലനായത്. ‘ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി’ എന്നായിരുന്നു ലോകം തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചതെന്നും തനിക്ക് എന്തുകൊണ്ട് നയൻതാരയെ പ്രണയിച്ചുകൂടാ എന്നും വിഘ്‌നേശ് ചോദിക്കുന്നു.
വിഘ്നേശിന്റെ വാക്കുകൾ: ‘‘പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് എന്റെ അച്ഛനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തിലെ ഒരേയൊരു ആൺതരിയായിരുന്നു ഞാൻ. ഒരു ഫാമിലി ഡ്രാമ പടത്തിലെന്നോണം ഒരു ജോലി കണ്ടെത്തി അനിയത്തിയെ പഠിപ്പിച്ച് അമ്മയെ സംരക്ഷിച്ച് കുടുംബം നോക്കണം എന്ന അവസ്ഥയായിരുന്നു. എന്നാൽ, എന്നെക്കൊണ്ട് കുടുംബഭാരം ചുമപ്പിക്കുന്നതിനു പകരം എന്റെ അമ്മ എക്കാലത്തെയും എന്റെ സ്വപ്നമായ സിനിമയുടെ പിന്നാലെ പോകാൻ പറയുകയായിരുന്നു ഉണ്ടായത്.
ആദ്യം മുതലേ തന്നെ ഒരു ഫിലിംമേക്കർ ആകണം എന്നായിരുന്നു എന്റെ അമ്മയ്ക്ക് അറിയാം. അമ്മയുടെ അനുഭവങ്ങൾ ഞാൻ നാനും റൗഡി താൻ എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മയും അച്ഛനും പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി നോക്കിയിരുന്നവരാണ്. ഒടുവിൽ ഞാൻ എന്റെ സ്വപ്നത്തിനു പിന്നാലെ പോയപ്പോൾ അവിടെ നിന്ന് എനിക്ക് ഏറ്റവും പ്രിയങ്കരിയായ നയൻതാരയെയും കിട്ടി.
നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എല്ലാവരും എങ്ങനെയായിരിക്കും കാണുന്നത് എന്നായിരുന്നു ചിന്ത. ഞാൻ അന്ന് നയൻതാരയെ ‘മാഡം’ എന്നാണ് വിളിച്ചിരുന്നത്. ‘മാഡം’ എന്നോട് വന്നു പറഞ്ഞു, ‘വിക്കി ഇവിടെ നിങ്ങളാണ് ഡയറക്ടർ. നിങ്ങൾ പറയുന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്. ചെയ്യുന്നത് ശരിയായില്ലെങ്കിൽ പറയണം. എത്ര ടേക്ക് പോകാനും എനിക്ക് മടിയില്ല’, എന്ന്. മാഡം അങ്ങനെ പറഞ്ഞത് എനിക്ക് വലിയ ആത്മവിശ്വാസം തന്നു. ഷൂട്ട് കഴിഞ്ഞു പോയിട്ട് ഒരിക്കൽ കണ്ടപ്പോൾ മാഡം പറഞ്ഞു, ‘വിക്കി എനിക്ക് നിങ്ങളുടെ സെറ്റ് മിസ് ചെയ്യുന്നു’. അപ്പോൾ ഞാനും പറഞ്ഞു, ‘എനിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ട്’.
സുന്ദരികളായ പെൺകുട്ടികളെ കണ്ടാൽ ആരായാലും നോക്കിപ്പോകും. പക്ഷേ നയൻ മാമിനെ കാണുമ്പോൾ ഞാൻ മറ്റു പെൺകുട്ടികളെ നോക്കുന്നത് പോലെ നോക്കിയിട്ടില്ല. ഒരു ദിവസം നയൻ തന്നെയാണ് എന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞത്. നയൻ അത് പറഞ്ഞപ്പോൾ എനിക്ക് എന്നെ കളിയാക്കുന്നതാണോ എന്നാണ് തോന്നിയത്. പക്ഷേ, പിന്നീട് ഞങ്ങൾ ഒരു ദിവസം കുറേനേരം ഫോണിൽ സംസാരിച്ചു. അതിനു ശേഷമാണ് ഞങ്ങൾ റിലേഷൻപ്പിൽ ആയത്. സെറ്റിൽ ഉണ്ടായിരുന്നവർക്ക് ആർക്കും ഞങ്ങൾ തമ്മിൽ അടുപ്പത്തിൽ ആണെന്ന് അറിയിക്കുന്ന ഒരു സൂചനയും നൽകിയിട്ടില്ല. സംവിധായകനോട് ബന്ധമുള്ളതുകൊണ്ട് ഒരിക്കലും നയൻ സെറ്റിൽ താമസിച്ച് വരികയോ ഞങ്ങളുടെ ബന്ധം വർക്കിനെ ബാധിക്കുകയോ ചെയ്തിട്ടില്ല. ഞാൻ കൂടുതൽ ഫോക്കസ് ചെയ്തിരുന്നത് സിനിമയിലാണ്. ആ സമയത്ത് മറ്റെന്തെങ്കിലും ചിന്തിച്ചാൽ അത് പടത്തെ ബാധിക്കും എന്ന പേടി ഉണ്ടായിരുന്നു. പടം നിന്നുപോകുമോ എന്ന പേടി പോലും ഉണ്ടായിരുന്നു.
നയനോട് തോന്നിയ സ്നേഹം ഒരു പ്രത്യേക ഫീൽ ആയിരുന്നു. പേരുപോലെ തന്നെ സുന്ദരിയായ നയൻ എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇന്നലെ വരെ മാഡം എന്ന് വിളിച്ചിട്ട് പെട്ടെന്ന് നയൻ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രണയത്തെപ്പറ്റി ആദ്യം പുറത്തറിഞ്ഞപ്പോൾ അതിനെപ്പറ്റി ഒരു പ്രശസ്തമായ മീം ഇറങ്ങി, 'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി' എന്ന് എഴുതി ഞങ്ങളുടെ രണ്ടുപേരുടെയും പടം വച്ച് പ്രചരിപ്പിച്ചു. സുന്ദരി പ്രണയിച്ച ഭൂതത്തിന്റെ കഥയുള്ളപ്പോൾ, സിനിമയിൽ ബസ് കണ്ടക്ടർ ആയിരുന്ന ആൾ നായകനായ ചരിത്രമുള്ളപ്പോൾ ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്തുകൊണ്ട് നയനെ പ്രണയിക്കാൻ പാടില്ല?! നയൻ വന്നതിനു ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. എന്റെ ജീവിതത്തിനു ഒരു അർഥം വന്നത് തന്നെ നയൻ വന്നതിന് ശേഷമാണ്. കാർമേഘം മൂടിയ മാനത്ത് പെട്ടെന്ന് സൂര്യൻ ഉദിച്ചതുപോലെ നയൻ എന്റെ ജീവിതത്തിലേക്ക് വന്ന് എല്ലാം സുന്ദരവും മനോഹരവുമാക്കി,’’ വിഘ്‌നേശ് ശിവൻ പറയുന്നു.