ഇന്ന് നയന്‍താരയുടെ 40-ാം ജന്മദിനമാണ്. ഈ സുദിനത്തില്‍ അവര്‍ പതിവില്ലാത്ത വിധം വിവാദപരമായ ഒരു വാര്‍ത്തയില്‍ നിറയുകയാണ്. വ്യക്തി എന്ന നിലയില്‍നയന്‍താരയെ അടുത്തറിയാത്തവരാണ് ഏറെയും. കേട്ട കഥകളും കണ്ട സിനിമകളും മാത്രമാണ് പലര്‍ക്കും നയന്‍സിലേക്കുളള വാതില്‍. കണ്ണടച്ചു തുറക്കും വേഗത്തില്‍ അവര്‍

ഇന്ന് നയന്‍താരയുടെ 40-ാം ജന്മദിനമാണ്. ഈ സുദിനത്തില്‍ അവര്‍ പതിവില്ലാത്ത വിധം വിവാദപരമായ ഒരു വാര്‍ത്തയില്‍ നിറയുകയാണ്. വ്യക്തി എന്ന നിലയില്‍നയന്‍താരയെ അടുത്തറിയാത്തവരാണ് ഏറെയും. കേട്ട കഥകളും കണ്ട സിനിമകളും മാത്രമാണ് പലര്‍ക്കും നയന്‍സിലേക്കുളള വാതില്‍. കണ്ണടച്ചു തുറക്കും വേഗത്തില്‍ അവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് നയന്‍താരയുടെ 40-ാം ജന്മദിനമാണ്. ഈ സുദിനത്തില്‍ അവര്‍ പതിവില്ലാത്ത വിധം വിവാദപരമായ ഒരു വാര്‍ത്തയില്‍ നിറയുകയാണ്. വ്യക്തി എന്ന നിലയില്‍നയന്‍താരയെ അടുത്തറിയാത്തവരാണ് ഏറെയും. കേട്ട കഥകളും കണ്ട സിനിമകളും മാത്രമാണ് പലര്‍ക്കും നയന്‍സിലേക്കുളള വാതില്‍. കണ്ണടച്ചു തുറക്കും വേഗത്തില്‍ അവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് നയന്‍താരയുടെ 40-ാം ജന്മദിനമാണ്. ഈ സുദിനത്തില്‍ അവര്‍ പതിവില്ലാത്ത വിധം വിവാദപരമായ ഒരു വാര്‍ത്തയില്‍ നിറയുകയാണ്. വ്യക്തി എന്ന നിലയില്‍ നയന്‍താരയെ അടുത്തറിയാത്തവരാണ് ഏറെയും. കേട്ട കഥകളും കണ്ട സിനിമകളും മാത്രമാണ് പലര്‍ക്കും നയന്‍സിലേക്കുളള വാതില്‍. കണ്ണടച്ചു തുറക്കും വേഗത്തില്‍ അവര്‍ തെന്നിന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാഞ്ജിയായി മാറുന്ന കാഴ്ചയാണ് പുറത്തു നില്‍ക്കുന്നവര്‍ കണ്ടത്. അതിനു പിന്നില്‍ കഷ്ടപ്പാടിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പുറംലോകം അറിയാത്ത പല തലങ്ങളുണ്ടെന്നത് മറ്റൊരു സത്യം. വിഷയം ഇതൊന്നുമല്ല. എക്കാലവും സിനിമയിലെ കളളക്കളികളും കാപട്യങ്ങളും വശമില്ലാത്ത സ്‌ട്രെയിറ്റ് ഫോര്‍വേഡ് നേച്ചറുളള സ്ത്രീയായിരുന്നു അവര്‍. ആര്‍ക്കെതിരെയും അനാവശ്യമായി വാളെടുക്കുകയോ സഹതാരങ്ങളുടെ അവസരങ്ങള്‍ തട്ടിപ്പറിക്കുകയോ ചെയ്യില്ല. അഭിമുഖങ്ങളില്‍ ഒന്ന് പറയുകയും നേര്‍ വിപരീതമായി ജീവിതത്തില്‍ പെരുമാറുകയും ചെയ്യുന്ന ശീലവുമില്ല. പറയുന്നത് ചെയ്യും. ചെയ്യുന്നതേ പറയൂ നയന്‍.

പ്രഫഷനലിസം

ADVERTISEMENT

പക്കാ പ്രഫഷനലിസമാണ് മറ്റൊരു സവിശേഷത. സെറ്റില്‍ സമയനിഷ്ഠ പാലിക്കുകയും പ്രഫഷനോട് കറകളഞ്ഞ ആത്മാർഥത പുലര്‍ത്തുകയും ചെയ്യും. പറയുന്ന വാക്ക് കൃത്യമായി പാലിക്കും. പരാതികള്‍ക്ക് ഇടനല്‍കാതെ സിനിമാ ഷെഡ്യൂളുകള്‍ ക്രമീകരിക്കാന്‍ അവര്‍ക്കറിയാം.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നയന്‍സിലേക്ക് എത്തിപ്പെടുക എന്നത് അത്ര എളുപ്പമല്ല. തമിഴിലെ ഏതൊരു മുന്‍നിര താരവും പോലെ ഒരു കൂട്ടം മാനേജേഴ്‌സിന്റെ നടുവിലാണ് അവര്‍. നയന്‍സിനോട് ഒരു കഥ പറയുക, അവരുടെ ഡേറ്റ് ലഭിക്കുക എന്നതൊക്കെ മുന്‍നിര സിനിമാക്കാര്‍ക്ക് പോലും ബാലികേറാമലയാണ്. പക്ഷേ ഇതൊന്നും തെറ്റല്ല. നൂറുകണക്കിന് ആളുകള്‍ സമീപിക്കുമ്പോള്‍ ഒരു വലിയ താരം ചൂസിയാവുന്നത് സ്വാഭാവികം. 

തീരുമാനമെടുത്താല്‍ പിന്നെ ആ പ്രൊജക്ടിനൊപ്പം അവര്‍ എല്ലാം മറന്ന് നില്‍ക്കും. ആര്‍ക്കും പരാതികള്‍ക്കിട നല്‍കാതെയാണ് നാളിതുവരെ അവര്‍ പ്രവര്‍ത്തിച്ചു പോന്നിട്ടുളളത്. നയന്‍സിന് തലക്കനമുണ്ടെന്നോ ഫെമിനിച്ചി ചമയലും അകാരണവും അനാവശ്യവുമായ പുരുഷവിദ്വേഷമുണ്ടെന്നോ ആരും പറഞ്ഞു കേട്ടിട്ടില്ല. അവര്‍ എന്നും സ്‌നേഹിക്കപ്പെടാന്‍ മോഹിച്ച സ്ത്രീയായിരുന്നു. പല കാലങ്ങളില്‍ പല പ്രണയങ്ങള്‍ അവരുടെ പേരുമായി ചേര്‍ത്തു വച്ച് വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിലൊന്നും തെറ്റ് നയന്‍സിന്റെ ഭാഗത്തല്ലായിരുന്നു. താത്ക്കാലിക ലാഭങ്ങള്‍ക്കായി അടുത്തു കൂടിയവരായിരുന്നു പല കാമുകന്‍മാരും.

നയന്‍സാവട്ടെ ഹൃദയത്തില്‍ തൊട്ടാണ് സ്‌നേഹിച്ചതും. അവരുടെ ആത്മാര്‍ഥതയുടെ യഥാര്‍ഥമൂല്യം തിരിച്ചറിഞ്ഞ് ഒടുവില്‍ വിഘ്‌നേഷ് ശിവൻ എന്ന നല്ല മനുഷ്യന്‍ എത്തിയതോടെ വിവാഹം എന്ന ധന്യതയും സംഭവിച്ചു. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായി. വാരിവലിച്ച് പടങ്ങള്‍ ചെയ്യാതെ തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന പ്രൊജക്ടുകള്‍ മാത്രം തിരഞ്ഞെടുത്തു. 

സിനിമയിലെ നായകന്‍ ജീവിതത്തില്‍ വില്ലന്‍?

ADVERTISEMENT

പൊതുവെ അനാവശ്യ വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിക്കുന്ന ശീലം അവര്‍ക്കില്ല. പ്രണയകഥകളിലെ പൊടിപ്പും തൊങ്ങലുമെല്ലാം ഒളിഞ്ഞുനോട്ടക്കാരായ പാപ്പരാസികളുടെ ഭാവനയാണ്. തന്റെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും ശിഷ്ടസമയം കുടുംബത്തിനൊപ്പം ചിലവിട്ടും കഴിയുന്നതാണ് നയന്‍സ് സ്‌റ്റൈല്‍. എന്നിട്ടും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന വിവാദം നയന്‍താരയുമായി ബന്ധപ്പെട്ടാണ്. നടന്‍ ധനുഷ് അവരോട് ചെയ്ത അനീതിയെക്കുറിച്ച് നയന്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു കത്താണ് വിവാദത്തിന് ആധാരം.  നമ്മുടെ നാട്ടിലെ ചില ബോയ് നെക്‌സ്റ്റ് ഡോര്‍ നാട്യക്കാരെ പോലെ  തമിഴ്‌നാട്ടില്‍ പാവം ഇമേജ് സൃഷ്ടിച്ചെടുത്തയാളാണ് ധനുഷ്. രൂപഭാവങ്ങള്‍ കൊണ്ട് അത് ശരിവയ്പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ധനുഷിന്റെ പരിചിതമല്ലാത്ത ഒരു മുഖമാണ് നയന്‍സ് ജനശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുളളത്. 

   

ഫെയ്സ്ബുക്ക് -ഇന്‍സ്റ്റ- ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ അവര്‍ പങ്ക് വച്ച സ്വന്തം ലെറ്റര്‍ഹെഡിലുളള കത്താണ് സംഭവം പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. അതിലെ നൈതികത പരിശോധിക്കപ്പെടേണ്ടതുണ്ട്. ധനുഷ് നിര്‍മിച്ച് വിജയ് സേതുപതി നായകനായി അഭിനയിച്ച നാനും റൗഡി താന്‍ എന്ന പടത്തില്‍ നയന്‍താരയായിരുന്നു നായിക. അതേ സെറ്റില്‍ വച്ചാണ് നയന്‍സും സംവിധായകനായ വിഘ്‌നേഷ് ശിവയും തമ്മില്‍ പ്രണയത്തിലാവുന്നത്. നയന്‍സിനെക്കുറിച്ചുളള ഒരു ഡോക്യുമെന്ററി ( നയന്‍താര : ബിയോണ്ട് ദ് ഫെയറി ടെയ്ല്‍) നെറ്റ്ഫ്‌ളിക്‌സ് എയര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ ജീവിതത്തില്‍ വഴിത്തിരിവായ സിനിമയിലെ ചില സീനുകളും പാട്ട് രംഗങ്ങളും ഉള്‍പ്പെടുത്താനുളള താത്പര്യം പ്രകടിപ്പിച്ചെങ്കിലും നിര്‍മാതാവായ ധനുഷ് പച്ചക്കൊടി കാട്ടിയില്ല. 

ഗത്യന്തരമില്ലാതെ സിനിമയുടെ സെറ്റില്‍ വച്ച് സ്വന്തം ഐ ഫോണില്‍ പകര്‍ത്തിയ 3 മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന ദൃശ്യങ്ങള്‍ നയന്‍സ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അത് ധനുഷിനെ ചൊടിപ്പിച്ചു എന്ന് മാത്രമല്ല 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഈ അനുഭവം നയന്‍താരയെ പ്രകോപിപ്പിക്കുകയും അവര്‍ പരസ്യപ്രതികരണത്തിന് തയ്യാറാവുകയും ചെയ്തതോടെ ധനുഷ് എന്ന നടന്റെ മുഖംമൂടി അഴിഞ്ഞുവീണു. പൊതുയോഗങ്ങളിലും മറ്റും നന്മയെക്കുറിച്ചും നീതിയെക്കുറിച്ചും അതിവാചാലനാവുകയും പരമസാധുവായി പെരുമാറുകയും ചെയ്ത ഒരാളുടെ മറ്റൊരു മുഖത്തെക്കുറിച്ചും നയന്‍സിന്റെ കത്തില്‍ പരാമര്‍ശമുണ്ട്.

ADVERTISEMENT

വളരെയേറെ മാനസിക വിക്ഷോഭം അനുഭവിക്കുന്ന ഘട്ടത്തിലും അങ്ങേയറ്റം മാന്യവും സഭ്യവും നിലവാരം കൈവിടാത്തതുമായ ഒരു കത്താണ് അവര്‍ തയാറാക്കിയിട്ടുളളത്. തന്നോട് ശത്രുത പ്രകടിപ്പിക്കുന്നവരോട് പോലും തിരിച്ച് മാന്യത പുലര്‍ത്തുന്ന ഉയര്‍ന്ന വ്യക്തിത്വത്തിന് ഉടമയാണ് നയന്‍താരയെന്ന് ആ കത്തിലെ വരികള്‍ വിളിച്ചു പറയുന്നുണ്ട്. താന്‍ നേരിട്ട ഒരു അനീതി പുറത്ത് കൊണ്ടുവരിക എന്ന സാമാന്യദൗത്യം മാത്രമേ കത്തിന് പിന്നിലുളളു.

ആരുടെ ഭാഗത്താണ് തെറ്റ്?

ഈ വിഷയത്തിന്റെ ന്യായാന്യായങ്ങള്‍ പരിശോധിച്ചാല്‍ പൂര്‍ണമായും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് നടന്‍ ധനുഷാണെന്ന് കാണാം. കാരണം നാന്‍ റൗഡി താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലിസായ സിനിമയാണ്. അതിന്റെ പകര്‍പ്പവകാശം ലംഘിക്കപ്പെട്ടു എന്ന് വാദിക്കണമെങ്കില്‍ ഒന്നുകില്‍ സമാനമായ കഥാംശം ഉള്‍ക്കൊളളുന്ന ഒരു പടം തമിഴിലോ ഇതര ഭാഷകളിലോ നിര്‍മിക്കപ്പെടണം. അല്ലെങ്കില്‍ സിനിമയിലെ ചില ഭാഗങ്ങള്‍ നിര്‍മാതാവിന്റെ അനുവാദമില്ലാതെ ഉപയോഗിക്കപ്പെടണം. നയന്‍താര ചെയ്തത് ഇതൊന്നുമല്ല. ഏതൊരു സെലിബ്രിറ്റിയെക്കുറിച്ചും അവരുടെ ജീവിതരേഖ എന്ന നിലയില്‍ ഡോക്യുമെന്ററി നിര്‍മ്മിക്കപ്പെടുമ്പോള്‍ അവരുടെ കരിയറില്‍ ഏറ്റവും സൂപ്രധാനമായ വഴിത്തിരിവുകള്‍ സൃഷ്ടികളെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുക സ്വാഭാവികം. 

നയന്‍താരയെ സംബന്ധിച്ച് അവരുടെ വ്യക്തിജീവിതത്തില്‍ കൂടി വഴിത്തിരിവായ ഒരു പടം എന്ന നിലയില്‍ നാന്‍ റൗഡി താനിലെ രംഗങ്ങളും പാട്ടുകളും ഉള്‍പ്പെടുത്താനുളള സമ്മതം അവര്‍ വളരെ മുന്‍പേ ധനുഷിനോട് ആവശ്യപ്പെടുകയാണ് ചെയ്തത്. വിഘ്‌നേഷ്ശിവൻ തന്നെ എഴുതിയ അതിലെ പല പാട്ടുകളിലും അവരുടെ പ്രണയതീവ്രത ഉളളതായി നയന്‍സും വിഘ്‌നേഷും പല അഭിമുഖങ്ങളിലും പറഞ്ഞു. അത്രമേല്‍ പ്രധാനമായ ഒരു ഘടകം എന്ന നിലയില്‍ ആ സിനിമയുടെ സാന്നിധ്യം ഈ ഡോക്യുമെന്ററിയില്‍ അനിവാര്യമാണെന്ന ബോധ്യം മൂലം ധനുഷിന്റെ അനുകൂല മറുപടിക്കായി അവര്‍ ഏറെക്കാലം കാത്തിരുന്നു. എന്നാല്‍ ധനുഷ് അതിനോട് പ്രതികരിക്കാതെ അവഗണിച്ച സന്ദര്‍ഭത്തിലാണ് സിനിമയുടെ സെറ്റില്‍ വച്ച് സ്വകാര്യ ഡിവൈസുകളില്‍ പകര്‍ത്തിയ മൊമെന്റ്‌സ് അവര്‍ ഉള്‍പ്പെടുത്തിയത്. ഇതിനെ കോപ്പിറൈറ്റ് വയലേഷന്‍ എന്ന ഗണത്തില്‍ പെടുത്തി നിയമപരമായി നേരിടാനാണ് വൈരനിര്യാതന ബുദ്ധിയുളള ധനുഷ് ശ്രമിച്ചതെന്നും നയന്‍സ് ആരോപിക്കുന്നു. സിനിമയുടെ ഷൂട്ടിങ് സമയത്തും ധനുഷിന്റെ പെരുമാറ്റ രീതികള്‍ ഒട്ടും മാതൃകാരപരമായിരുന്നില്ലെന്നും അവര്‍ക്ക് പരാതിയുണ്ട്.

നിലപാടുകള്‍ മാതൃകാപരം

നയന്‍താരയുടെ കത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാള നടിമാരായ പാര്‍വതി തെരുവോത്ത്, ഗീതു മോഹന്‍ദാസ്..എന്നിങ്ങനെ ചിലര്‍ സമൂഹമാധ്യമങ്ങളിലുടെ പ്രതികരിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകയ്ക്ക് ഒരു പ്രശ്‌നം നേരിടുമ്പോള്‍ ഒപ്പം നില്‍ക്കാനുളള അവരുടെ മനസ് മാതൃകാപരമാണ്. എന്നാല്‍ നയന്‍താര ഇതര നടികളില്‍ നിന്നും എങ്ങനെ വ്യത്യസ്തയാവുന്നു എന്നത് കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. നടി ആക്രമിക്കപ്പെട്ട കേസാണ് വാസ്തവത്തില്‍ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെയും സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയും ഡബ്ലുസിസി എന്നൊരു സംഘടന രൂപീകരിക്കാന്‍ പ്രേരണയായതെന്ന് എല്ലാവര്‍ക്കുമറിയാം. തത്ഫലമായി രൂപീകരിക്കപ്പെട്ട ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും പിന്‍ബലത്തിലും മാധ്യമങ്ങളിലൂടെയും നിയമസംവിധാനങ്ങള്‍ക്ക് മുന്നിലും തുറന്നു പറച്ചിലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല നടികളും രംഗത്ത് വന്നു. 

സിനിമാ പ്രേമികള്‍ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാത്ത വിധം ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മിന്നായം പോലെ മറഞ്ഞു പോയവരാണ് ഇവരില്‍ ഏറെയും. മുന്നില്‍ വലിയ കരിയര്‍ സാധ്യതകള്‍ പ്രതീക്ഷിക്കാവുന്നതും നിലവില്‍ ഒരിടത്തും എത്തിയിട്ടില്ലാത്തതുമായ ചിലര്‍. എന്നിട്ടും അവര്‍ സധൈര്യം തങ്ങള്‍ നേരിട്ട അപമാനങ്ങളെക്കുറിച്ചും പീ‍ഡനങ്ങളെക്കുറിച്ചും പൊതുവേദികളില്‍ ആവര്‍ത്തിച്ച് പറയാന്‍ സന്നദ്ധമായി. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ പല കേസുകളും റജിസ്റ്റര്‍ ചെയ്യപ്പെട്ടു. പല പ്രമുഖരും പ്രതിസ്ഥാനത്ത് വന്നു. അപ്പോഴും വളരെ പ്രകടമായി നിലനിന്ന ഒരു യാഥാർഥ്യമുണ്ട്. ഡബ്ലുസിസി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ പലരുടെയും ഒളിച്ചുകളിയായിരുന്നു ഇതില്‍ പ്രധാനം. സംഘടനയിലെ ഒരു പ്രധാന അംഗം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ തുടക്കകാലത്ത് വേദനാജനകമായ നിരവധി അനുഭവങ്ങള്‍ക്ക് താന്‍ വിധേയയായിട്ടുണ്ടെന്ന് ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെ വെളിപ്പെടുത്തുകയുണ്ടായി. 

സിനിമയില്‍ ഈ തരത്തില്‍ പലതരം അനീതികളും മനുഷ്യത്വവിരുദ്ധതകളും നടക്കുന്നുണ്ടെന്ന് ആരും പറയാതെ തന്നെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. അതേസമയം ആര് എപ്പോള്‍ എങ്ങനെ എന്തിന് എന്ന് സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാള്‍ തുറന്ന് പറയുകയും നിയമസംവിധാനങ്ങളെ ആര്‍ജവത്തോടെ സമീപിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഈ ആരോപണങ്ങള്‍ക്ക് അര്‍ഥമുളളു. അതിന് പകരം അവിടെയും ഇവിടെയും തൊടാതെ കാടടച്ച് വെടിവയ്ക്കുകയും എന്നാല്‍ പരാതിപ്പെട്ടിയുമായി നടക്കുകയും ചെയ്യുന്നത് പാപ്പരത്തമാണ്. ഇക്കാര്യത്തില്‍ ഒരു സംഘടനയുമായും പ്രത്യക്ഷ ബന്ധമില്ലാത്ത അതിജീവിതയെ തന്നെ മാതൃകയാക്കാം. വരുംവരാഴികകളെ ഭയക്കാതെ തന്റേടത്തോടെ പൊലീസിനെയും കോടതിയെയും സമീപിക്കുകയും മറുവശത്ത് നില്‍ക്കുന്നവര്‍ എത്ര ഉന്നതരായാലും തനിക്ക് നീതി ലഭിക്കണമെന്ന് നിരന്തരമായി വാദിക്കുകയും ചെയ്തു അവര്‍. അതിന്റെ പേരില്‍ പലതരം മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടും അവര്‍ പിന്‍മാറിയില്ല. 

അതേസമയം മറ്റ് ചില സഹപ്രവര്‍ത്തകര്‍ മലയാള സിനിമയില്‍ മുഴുവന്‍ പ്രശ്‌നങ്ങളാണെന്ന മട്ടില്‍ പുകമറ സൃഷ്ടിക്കുകയും ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടും അവര്‍ക്ക് മുന്നില്‍ ഹാജരായി തങ്ങളുടെ പരാതികളുന്നയിക്കാനോ പ്രതിസ്ഥാനത്തുളളവരുടെ പേര് വെളിപ്പെടുത്താനോ തയാറായിട്ടില്ല. പരാതികളുളളവര്‍ക്ക് പൊലീസിനെ സമീപിക്കാമെന്ന് മന്ത്രി ഉള്‍പ്പെടെ പരസ്യമായി പറഞ്ഞിട്ടും ആരും പരാതിപ്പെടാതെ മൊത്തത്തില്‍ പ്രശ്‌നമാണെന്ന ധാരണ പരത്തുകയാണ് ചെയ്തത്.

നയൻതാര

ഇത്തരം ഒളിച്ചുകളി മൂലം സംഭവിക്കുന്നത് മറ്റൊന്നാണ്. സിനിമയിലുളള മുഴുവന്‍ പേരും കുഴപ്പക്കാരാണെന്ന് പൊതുസമൂഹം കരുതുന്നു. അതിനപ്പുറം വലിയ താരമൂല്യമുളള നടികള്‍ വെളിപ്പെടുത്തലുകള്‍ക്ക് വിമുഖരാകുമ്പോള്‍ തങ്ങളെ പോലുളള സാധാരണക്കാര്‍ എങ്ങനെ അതിന് തയ്യാറാകുമെന്ന് മറ്റുളളവര്‍ ഭയക്കുന്നു. ഇവിടെയാണ് നയന്‍താരയുടെ മഹത്ത്വം. അവര്‍ ആരെയും മനഃപൂര്‍വം കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്നില്ല. ചലച്ചിത്ര വ്യവസായത്തെ മൊത്തമായി സംശയ നിഴലില്‍ നിര്‍ത്തുന്നില്ല. പകരം തനിക്ക് ഇന്ന വ്യക്തിയില്‍ നിന്ന് ഇന്ന സമയത്ത് ഇന്ന കാരണത്തിന്റെ പേരില്‍ നീതിനിഷേധം നേരിടേണ്ടി വന്നുവെന്ന്  രേഖാമൂലം പ്രഖ്യാപിക്കാന്‍ സന്നദ്ധയായി. അതില്‍ പോലും തനിക്ക് ആരോടും ശത്രുതയുളളതായി അവര്‍ പറയുന്നില്ല. 

മറിച്ച് ധനുഷ് എന്ന നടന്‍ എന്തിനാണ് തന്നോട് അകാരണമായ ശത്രുത സൂക്ഷിക്കുന്നതെന്നാണ് അവരുടെ ചോദ്യം. ഈ സമീപനമാണ് അവര്‍ ഉന്നയിച്ച വിഷയത്തേക്കാള്‍ പൊതുസമൂഹത്തിന്റെ കയ്യടി നേടിയിരിക്കുന്നത്. ധനുഷ് അകാരണമായി തന്നെ പ്രതിചേര്‍ത്ത് കേസ് ഫയല്‍ ചെയ്തപ്പോള്‍ മാത്രമാണ് അവര്‍ പ്രതികരിച്ചതെന്നും ഓര്‍ക്കണം. അല്ലാത്തപക്ഷം ആവശ്യത്തിനും അനാവശ്യത്തിനും പൊതുവേദികളില്‍ വന്ന് വിവാദങ്ങള്‍ സൃഷ്ടിക്കുന്നയാളല്ല നയന്‍താര. കഴിയുന്നത്ര ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. സ്ത്രീവിമോചനം, സ്ത്രീശാക്തീകരണം, പുരുഷവിദ്വേഷം തുടങ്ങിയ പതിവു പല്ലവികളും അവര്‍ക്കില്ല. അന്യായം ആരുടെ ഭാഗത്താണെങ്കിലും അതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ സ്ത്രീയായാലും പുരുഷനായാലും പ്രതികരിക്കുക എന്ന സാമാന്യ ധര്‍മം മാത്രമാണ് അവര്‍ കൈക്കൊണ്ടിട്ടുളളത്.

അതുകൊണ്ട് തന്നെ ഈ വിഷയം വ്യാപകമായി ചര്‍ച്ചയാവുകയും നായകനടന്‍മാരുടെ ഫാന്‍സ് പേജുകളില്‍ അടക്കം നയന്‍താരയ്ക്ക് വലിയ പിന്‍തുണ ലഭിക്കുകയും ചെയ്തു. നയന്‍സ് ഒരു പ്രശ്‌നത്തെ സമീപിച്ചത് തനിക്ക് നേരിട്ട ദുരനുഭവം എന്ന നിലയിയാണ്. എതിര്‍പക്ഷത്തു നില്‍ക്കുന്നയാള്‍ പുരുഷനോ സ്ത്രീയോ എന്നതല്ല അവര്‍ ഉയര്‍ത്തിക്കാട്ടിയത്. പുരുഷന്‍മാരെ ഒന്നടങ്കം വിമര്‍ശിക്കുന്ന പഞ്ച് വേര്‍ഡുകളോ ഡയലോഗുകളോ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുമില്ല. കാര്യം കാര്യമായി തന്നെ തുറന്ന് പറയാനുളള ഈ സത്യസന്ധത നയന്‍താരയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

അവര്‍ ആര്‍ക്ക് എതിരെയും വാള്‍ ഉയര്‍ത്തുന്നില്ല. ദാ..നോക്ക്..ഇങ്ങനെയൊരു ദുരനുഭവം എനിക്ക് നേരിട്ടിരിക്കുന്നുവെന്ന് സത്യസന്ധമായി പറയുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റേതായ അര്‍ഥത്തില്‍ മനസിലാക്കാനും ഒപ്പം നില്‍ക്കാനും മാധ്യമങ്ങള്‍ അടക്കമുളള പൊതുബോധത്തിന് കഴിയുന്നു. തെന്നിന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു താരം അവരുടെ ജീവിതരേഖയുടെ ദൃശ്യാവിഷ്‌കാരം ഒരുക്കുമ്പോള്‍ അതില്‍ സഹകരിക്കുക എന്ന ബാധ്യത ധനുഷിന് മാത്രമല്ല ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട ഓരോരുത്തര്‍ക്കുമുണ്ട്. നടന്‍ നാഗാര്‍ജുന അടക്കമുളള പല സീനിയര്‍ താരങ്ങളും ആ കടമ ഭംഗിയായി നിറവേറ്റിക്കൊണ്ട് ഡോക്യുമെന്ററിയില്‍ ബൈറ്റ് നല്‍കിയിട്ടുമുണ്ട്.

ഏത് സന്നിഗ്ധ ഘട്ടത്തിലും മാന്യതയുടെ വഴിയിലുടെ എങ്ങനെ കുലീനമായി പ്രതികരിക്കാമെന്ന് വെളിവാക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ നയന്‍താര പങ്ക് വച്ച ആ കത്ത്. അഭിനയത്തില്‍ മാത്രമല്ല സമീപനങ്ങളിലും നിലപാടുകളിലും നയന്‍താര ടച്ച് നിലനിര്‍ത്തുന്ന അവര്‍ക്ക് അതുകൊണ്ട് തന്നെ ഈ ജന്മദിനത്തിലും ആരാധകരുടെ പിന്‍തുണയേറുന്നു.

English Summary:

Nayanthara at 40: Birthday Overshadowed by Shocking Controversy