ഗോഡ്ഫാദറിലെ മാലു എന്ന ഒറ്റ കഥാപാത്രം മതി കനക എന്ന നടി എക്കാലവും ഓർമിക്കപ്പെടാന്‍. കനകലക്ഷ്മി എന്നായിരുന്നു അവരുടെ യഥാർഥ പേര്. മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാല്യൂവുളള പടങ്ങളില്‍ ഒന്നായ ഗോഡ്ഫാദര്‍ ഇന്നും യുട്യൂബിലുടെയും ഒ.ടി.ടിയിലുടെയും ടിവി ചാനലുകളിലുടെയും ആളുകള്‍ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നു. മുകേഷും ജഗദീഷും തിലകനും എന്‍.എന്‍.പിളളയും ഇന്നസന്റും അവതരിപ്പിച്ച പുതുമ മങ്ങാത്ത കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അന്ന് പുതുമുഖമായിരുന്ന കനകയുടെ മാലുവും സ്ഥാനം പിടിച്ചു. പിന്നീട് വിയറ്റ്‌നാം കോളനി, പിന്‍ഗാമി, നരസിംഹം, വാര്‍ദ്ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ഗോളാനന്തരവാര്‍ത്ത..എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ അവര്‍ വളരെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തു.

ഗോഡ്ഫാദറിലെ മാലു എന്ന ഒറ്റ കഥാപാത്രം മതി കനക എന്ന നടി എക്കാലവും ഓർമിക്കപ്പെടാന്‍. കനകലക്ഷ്മി എന്നായിരുന്നു അവരുടെ യഥാർഥ പേര്. മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാല്യൂവുളള പടങ്ങളില്‍ ഒന്നായ ഗോഡ്ഫാദര്‍ ഇന്നും യുട്യൂബിലുടെയും ഒ.ടി.ടിയിലുടെയും ടിവി ചാനലുകളിലുടെയും ആളുകള്‍ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നു. മുകേഷും ജഗദീഷും തിലകനും എന്‍.എന്‍.പിളളയും ഇന്നസന്റും അവതരിപ്പിച്ച പുതുമ മങ്ങാത്ത കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അന്ന് പുതുമുഖമായിരുന്ന കനകയുടെ മാലുവും സ്ഥാനം പിടിച്ചു. പിന്നീട് വിയറ്റ്‌നാം കോളനി, പിന്‍ഗാമി, നരസിംഹം, വാര്‍ദ്ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ഗോളാനന്തരവാര്‍ത്ത..എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ അവര്‍ വളരെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോഡ്ഫാദറിലെ മാലു എന്ന ഒറ്റ കഥാപാത്രം മതി കനക എന്ന നടി എക്കാലവും ഓർമിക്കപ്പെടാന്‍. കനകലക്ഷ്മി എന്നായിരുന്നു അവരുടെ യഥാർഥ പേര്. മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാല്യൂവുളള പടങ്ങളില്‍ ഒന്നായ ഗോഡ്ഫാദര്‍ ഇന്നും യുട്യൂബിലുടെയും ഒ.ടി.ടിയിലുടെയും ടിവി ചാനലുകളിലുടെയും ആളുകള്‍ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നു. മുകേഷും ജഗദീഷും തിലകനും എന്‍.എന്‍.പിളളയും ഇന്നസന്റും അവതരിപ്പിച്ച പുതുമ മങ്ങാത്ത കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അന്ന് പുതുമുഖമായിരുന്ന കനകയുടെ മാലുവും സ്ഥാനം പിടിച്ചു. പിന്നീട് വിയറ്റ്‌നാം കോളനി, പിന്‍ഗാമി, നരസിംഹം, വാര്‍ദ്ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ഗോളാനന്തരവാര്‍ത്ത..എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ അവര്‍ വളരെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോഡ്ഫാദറിലെ മാലു എന്ന ഒറ്റ കഥാപാത്രം മതി കനക എന്ന നടി എക്കാലവും ഓർമിക്കപ്പെടാന്‍. കനകലക്ഷ്മി എന്നായിരുന്നു അവരുടെ യഥാർഥ പേര്. മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാല്യൂവുളള പടങ്ങളില്‍ ഒന്നായ ഗോഡ്ഫാദര്‍ ഇന്നും യുട്യൂബിലൂടെയും ഒടിടിയിലുടെയും ടിവി ചാനലുകളിലുടെയും ആളുകള്‍ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നു.  മുകേഷും ജഗദീഷും തിലകനും എന്‍.എന്‍.പിളളയും ഇന്നസന്റും അവതരിപ്പിച്ച പുതുമ മങ്ങാത്ത കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അന്ന് പുതുമുഖമായിരുന്ന കനകയുടെ മാലുവും സ്ഥാനം പിടിച്ചു. പിന്നീട് വിയറ്റ്‌നാം കോളനി, പിന്‍ഗാമി, നരസിംഹം, വാര്‍ദ്ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ഗോളാനന്തരവാര്‍ത്ത എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ അവര്‍ വളരെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തു. 

ആദ്യചിത്രം തമിഴില്‍ രാമരാജന്‍ നായകനായ കരകാട്ടക്കാരന്‍. വലിയ വിജയം നേടിയ സിനിമയായിരുന്നു അത്. പിന്നീട് അവര്‍ക്ക് നിന്നു തിരിയാന്‍ കഴിയാത്ത വിധം തിരക്കായി. ഒരേ സമയം നാല് പടങ്ങളില്‍ വരെ അഭിനയിച്ചിരുന്നതായി അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത കിളിപ്പേച്ച്  കേള്‍ക്കവാ എന്ന തമിഴ്ചിത്രത്തിലും കനകയായിരുന്നു നായിക. മലയാളം അടക്കം നിരവധി ഭാഷാസിനിമകളില്‍ വേഷമിട്ട ആദ്യകാല നടി ദേവികയായിരുന്നു കനകയുടെ അമ്മ. എന്‍.ടി.രാമറാവുവും ശിവാജി ഗണേശനും മുതല്‍ പ്രേംനസീറും സത്യനും മധുവും വരെയുളളവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട് ദേവിക. 

ADVERTISEMENT

കനക എവിടെ?

മകള്‍ തന്നേക്കാള്‍ വലിയ നടിയായി കാണണം എന്നതായിരുന്നു ദേവികയുടെ മോഹം. അത് യാഥാർഥ്യത്തിലേക്ക് നീങ്ങുന്നതിനിടയില്‍  ഒരു ദിവസം അവിചാരിതമായി കനക ലൈംലൈറ്റില്‍ നിന്നും അപ്രത്യക്ഷയായി. അതാത് സമയങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നവര്‍ മാത്രം പരിഗണിക്കപ്പെടുന്ന സിനിമാ മേഖലയില്‍ ആരും കനകയെക്കുറിച്ച് അന്വേഷിക്കാന്‍ മിനക്കെട്ടില്ല. കനക എവിടെപ്പോയി ? അതിനുളള ഉത്തരം പോലെ അവരെക്കുറിച്ച് വിവാദപരമായ പല വാർത്തകളും വന്നു. അതില്‍ പറയുന്ന കാര്യങ്ങളില്‍ പലതും കനക പിന്നീട് നിഷേധിച്ചു. സത്യം എന്തായിരുന്നാലും ദുരന്താത്മകമായ ഒരു ജീവിതചിത്രം അനാവരണം ചെയ്യുന്നതായിരുന്നു ആ വാര്‍ത്തകളില്‍ ഏറെയും. മുന്‍പും ഈ തരത്തില്‍ സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ കനകയുമായി ബന്ധപ്പെട്ട് പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് അതൊന്നും ആരും കാര്യമാക്കിയില്ല. അതേസമയം എന്തെങ്കിലും വാസ്തവമില്ലാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കപ്പെടുമോ എന്ന് ചോദിക്കുന്നവരുമുണ്ട്. 

കനകയ്ക്ക് എന്ത് സംഭവിച്ചു?

വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട കനകയ്ക്ക് എല്ലാമെല്ലാം അവരുടെ അമ്മയായിരുന്നു. അമ്മയുടെ മരണത്തോടെ കനക മാനസികമായി ആകെ തകര്‍ന്നുവെന്നും തനിച്ചുളള ജീവിതം അവര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നുമാണ് പൊതുവില്‍ പറയപ്പെടുന്നത്. ഇടയ്ക്ക് കനകയെ കാണ്‍മാനില്ലെന്ന് വരെ വാര്‍ത്ത വന്നു. ഒരു സുപ്രഭാതത്തില്‍  അവര്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് താന്‍ ഇതാ ഇവിടെ ചെന്നെയിലെ വീട്ടില്‍ തന്നെയുണ്ടെന്ന് പറഞ്ഞെങ്കിലും വെളുത്ത് കൊലുന്നനെയുളള സുന്ദരിയായ കനകയുടെ സ്ഥാനത്ത് തടിച്ചു ചീര്‍ത്ത് വല്ലാത്ത രൂപമാറ്റങ്ങളുമായി അവര്‍ വന്നപ്പോള്‍ പലരും അമ്പരന്നു. ഈ കുട്ടിക്ക് ഇത് എന്ത് പറ്റി?

ADVERTISEMENT

കനകയ്ക്ക് 51 വയസ്സ് പിന്നിട്ടുവെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസം. ആഭ്യന്തരമന്ത്രിയുടെ വിവാഹാലോചന വന്നിട്ട് പഠനം അവസാനിപ്പിച്ച് പോകുന്ന കോളജ്കുമാരിയായിരുന്നല്ലോ ഗോഡ്ഫാദറിലെ മാലു.

വീണ്ടും കനക വാര്‍ത്തകളില്‍ നിന്ന് മാഞ്ഞു. ആരും അവരെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയായി. ഇപ്പോഴിതാ ആലപ്പി അഷ്റഫ് ‘കനക ആലപ്പുഴയിലെ കാന്‍സര്‍ സെന്ററില്‍ മരിച്ചു കിടക്കുന്നു’ എന്ന സ്തോഭജനകമായ വ്യാജവാര്‍ത്തയുടെ നിജസ്ഥിതിയുമായി രംഗത്ത് വന്നു.

അഭിനയത്തിന് പ്രായപരിധിയില്ല

ഒരു ഗള്‍ഫ്‌ഷോയ്ക്ക് ക്ഷണിക്കുന്നതിനായി അഷ്റഫ് ചെന്നെയിലുളള കനകയുടെ വീട്ടിലെത്തുന്നു. അങ്ങനെ ആ കുടുംബവുമായി നല്ല അടുപ്പത്തിലായി. കനകയുടെ അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം കോഴിക്കുഞ്ഞിനെ ചിറകിന്‍ കീഴില്‍ കൊണ്ടു നടക്കുന്ന തളളക്കോഴിയെ പോലെയാണ് അമ്മ കനകയെ പരിപാലിച്ചിരുന്നത്. പിതാവ് തന്നെ മകളില്‍ നിന്നും വേര്‍പിരിക്കുമോ എന്ന ഭയം ദേവികയെ സദാ പിന്തുടര്‍ന്നിരുന്നു. അച്ഛന്‍ വന്ന് പിടിച്ചുകൊണ്ടുപോകുമെന്ന് പേടിച്ച് പല ദിവസങ്ങളിലും അമ്മ തന്നെ സ്‌കൂളില്‍ പോലും വിടുമായിരുന്നില്ലെന്ന് കനക തന്നെ അഷ്റഫിനോട് സൂചിപ്പിച്ചിരുന്നു.

ADVERTISEMENT

കരകാട്ടക്കാരന്‍ എന്ന പടത്തില്‍ അഭിനയിക്കുമ്പോള്‍ കനകയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അക്കാരണം പറഞ്ഞ് കനകയുടെ പിതാവ് കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി. അതോടെ പടത്തിന്റെ നിർമാതാക്കളും സംവിധായകനും വെട്ടിലായി. അവര്‍ തങ്ങളുടെ ഭാഗം പറഞ്ഞ് കോടതിയെ സമീപിച്ചു. ഒടുവില്‍ നിര്‍ണ്ണായകമായ വിധി വന്നു. ഒരു പെണ്‍കുട്ടിക്ക് വിവാഹസമയത്ത് മാത്രമേ പ്രായം നോക്കേണ്ടതുളളു എന്നും പ്രഫഷന്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രായം ഒരു ഘടകമല്ലെന്നുമായിരുന്നു സുപ്രധാനമായ വിധി.  യഥാർഥത്തില്‍ മകള്‍ ഒരു കലാകാരിയാകുന്നതില്‍ ആ പിതാവിന് യാതൊരു എതിര്‍പ്പൂം ഉണ്ടായിരുന്നില്ല. മറിച്ച് സിനിമ പോലെ അപകടകരമായ ഒരു മേഖലയിലേക്ക് ഒരു കുഞ്ഞിനെ അയക്കുന്നതിലെ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തെ അലട്ടിയത്. അങ്ങനെ കരകാട്ടക്കാരന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. എന്നാല്‍ ദേവികയോടുളള വിദ്വേഷം മൂലം കനകയുടെ പിതാവ് നിരന്തരം അമ്മയുടെയും മകളുടെയും ജീവിതത്തില്‍ പല വിധ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 

പിതാവിനെ ഭയന്ന് പൂജ

ആലപ്പുഴയില്‍ വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ കനക താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ വച്ച ഒരു പ്രത്യേക പുജ നടന്നതായി അഷറഫിനോട് പറയുന്നത് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. ആ മനുഷ്യനെ അവര്‍ അത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. കനകയെ സംബന്ധിച്ച് അടുത്ത സുഹൃത്തുക്കളില്ല. കാമുകന്‍മാരോ പ്രണയമോ ഇല്ല. മകള്‍ക്ക് അമ്മയും അമ്മയ്ക്ക് മകളും മാത്രം. അവര്‍ രണ്ടുപേരും മാത്രമുളള ഒരു സങ്കുചിത ലോകം. അവിടേക്ക് ആരും കടന്നു വരാന്‍ ദേവിക അനുവദിച്ചിരുന്നുമില്ല.

കേവലം 60 വയസ്സ് മാത്രമുളളപ്പോള്‍ തീരെ പ്രതീക്ഷിക്കാതെ ദേവികയുടെ മരണം സംഭവിച്ചു. അതോടെ കനക തീര്‍ത്തും ഒറ്റപ്പെട്ടു. പലപ്പോഴും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. ആരോടും സംസാരിക്കാതെയായി. കനകയുടെ വിചിത്രമായ മനോനില മൂലം പല പടങ്ങളുടെയും ഷൂട്ടിംഗ് മുടങ്ങി. പല സിനിമകളില്‍ നിന്നും അവര്‍ പിന്‍മാറി. പല നല്ല പ്രൊജക്ടുകളും ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറി. സദാ അമ്മയുടെ സംരക്ഷണകവചമുളളപ്പോഴും സെറ്റില്‍ ഹൃദ്യമായി ചിരിച്ച് കിലുക്കാംപെട്ടി പോലെ നടന്ന പെണ്‍കുട്ടി മൂകയാകുന്നത് കണ്ട് ആളുകള്‍ അമ്പരന്നു. ക്രമേണ താന്‍ മാത്രമുളള ഒരു ലോകത്തേക്ക് കനക ഒതുങ്ങിക്കൂടി. 

ഏതു സമയവും വീട്ടിനുളളില്‍ കയറി കതകടച്ചിരിക്കുന്ന കനകയെ കണ്ട് ചിലര്‍ അമ്പരന്നു. മറ്റ് ചിലര്‍ അതിന് വിചിത്രമായ വ്യാഖ്യാനം നല്‍കി. അമ്മയുടെ ആത്മാവുമായി സംവദിക്കാനുളള ശ്രമമാണെന്ന് വരെ പറഞ്ഞു. 

മാനേജരുടെ പ്രണയാഭ്യര്‍ത്ഥന

ഇതിനിടയില്‍ ദേവികയുടെ ഒരു സുഹൃത്ത് കനകയെ വന്ന് കണ്ട് ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ലെന്ന് ഗുണദോഷിച്ചു. തന്റെ മകനെ കനകയുടെ മാനേജരായി നിര്‍ത്താമെന്നും വീണ്ടും ഷൂട്ടിന് പോകണമെന്നും അയാള്‍ നിര്‍ദ്ദേശിച്ചു. കനക അത് സമ്മതിച്ചു. രാമചന്ദ്രന്‍ എന്ന ആ യുവാവിന്റെ വരവോടെ കനകയുടെ മാനസികനില കുറെയൊക്കെ മെച്ചപ്പെട്ടു. രാമചന്ദ്രന്‍ കേവലം ഒരു മാനേജര്‍ എന്നതിനപ്പുറം കനകയ മനസില്‍ വച്ചാരാധിക്കാന്‍ തുടങ്ങി. അത് പ്രണയമായി മാറി. കനകയെ ചേര്‍ത്ത് ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു രാമചന്ദ്രന്‍. 

ഒരു ദിവസം അയാള്‍ കനകയോട് പ്രണയം തുറന്ന് പറഞ്ഞ് വിവാഹാഭ്യർഥന നടത്തി. രോഷാകുലയായ കനക പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞ് അയാളെ ഭീഷണിപ്പെടുത്തി. ആകെ ഭയന്നു പോയ രാമചന്ദ്രന്‍ മാനേജര്‍ സ്ഥാനത്തു നിന്ന് അപ്പോള്‍ തന്നെ ഒഴിവായി. ഏതാനും മാസങ്ങള്‍ക്കുളളില്‍ അയാള്‍ ഒരു അപകടത്തില്‍ മരിച്ചുപോയി. ഇത് കനകയെ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി. തന്നെ സ്‌നേഹിച്ച ഒരു യുവാവ് താന്‍മൂലം മരിക്കേണ്ടി വന്നു എന്ന തോന്നല്‍ വല്ലാതെ അലട്ടാന്‍ തുടങ്ങി. അമ്മയും രാമചന്ദ്രനും ഇല്ലാതായതോടെ വീണ്ടും ഒറ്റപ്പെട്ട കനക നാള്‍ക്കുനാള്‍ മാനസികമായി തകര്‍ന്നുകൊണ്ടേയിരുന്നു. അരക്ഷിതാബോധം പല തരത്തില്‍ അവരെ വേട്ടയാടി.

അക്കാലത്ത് കനകയ്ക്ക് 13 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഉണ്ടായിരുന്നു. ആരെങ്കിലും അത് തട്ടിയെടുക്കുമോ എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു. ആരെങ്കിലും വീട്ടില്‍ വന്ന് കോളിംഗ് ബെല്‍ അടിച്ചാല്‍ അവര്‍ വാതില്‍ തുറക്കാതെ ഒരു ജനല്‍പാളി മാത്രം തുറന്ന് അതിലുടെ സംസാരിച്ച് പറഞ്ഞയക്കും. തൊട്ടടുത്ത വീട്ടിലെ വാച്ച്മാനാണ് പലചരക്കും പച്ചക്കറിയുമൊക്കെ വാങ്ങി കൊടുത്തിരുന്നത്. ഏതായാലും അതോടെ സിനിമാ ലോകം അവരെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ മറന്നു കഴിഞ്ഞു. 

കനകയുടെ മരണവാര്‍ത്ത

ആ സമയത്ത് തമിഴിലെ പ്രമുഖ ചാനല്‍ പെട്ടെന്ന് ഒരു വാര്‍ത്ത പുറത്തു വിട്ടു. കനക ആലപ്പുഴയിലെ ഒരു കാന്‍സര്‍ സെന്ററില്‍ മരിച്ചു കിടക്കുന്നു. അനാഥയായ അവരുടെ മൃതദേഹം ചെന്നെയില്‍ എത്തിക്കാന്‍ പോലും ആരുമില്ലത്രെ. വിവരം അറിയേണ്ട താമസം കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം ആലപ്പുഴയിലെത്തി എല്ലാ ആശുപത്രികളും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പലരും അനാഥാലയങ്ങളില്‍ വരെ പോയി അന്വേഷിച്ചു.  ആലപ്പുഴയില്‍ അങ്ങനെ ഒരു കാന്‍സര്‍ സെന്ററില്ലെന്നും മാധ്യമങ്ങള്‍ കണ്ടെത്തി. 

ഇതേസമയം ചെന്നെയിലെ മാധ്യമങ്ങളും ചില സിനിമാ പ്രേമികളും കനകയുടെ വീട്ടിലേക്ക് പാഞ്ഞു. അടഞ്ഞു കിടക്കുന്ന വീട് കണ്ട് അവര്‍ക്ക് ആശയക്കുഴപ്പമായി. നിമിഷനേരത്തിനുളളില്‍ വീടും പരിസരവും ജനനിബിഢമായി. ആരോ വീട്ടുമുറ്റത്തേക്ക് കടന്ന് ജനാലയില്‍ തട്ടി. ശബ്ദം കേട്ട് ഒരു ജനല്‍പ്പാളി തുറക്കപ്പെട്ടു. അതിന് പിന്നില്‍ കനകയുടെ മുഖം കണ്ട് ജനം വീണ്ടും അമ്പരന്നു. വിവരം അന്വേഷിച്ചവരോട് അവര്‍ അർഥശങ്കയ്ക്കിടയില്ലാത്ത വണ്ണം പറഞ്ഞു. 'ഞാന്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും ആലപ്പുഴയില്‍ പോകുന്നത് വിയറ്റ്‌നാംകോളനി എന്ന പടത്തിന്റെ ഷൂട്ടിങിനാണ്. അന്ന് ഷൂട്ടിങ് നടന്ന കെട്ടിടത്തിന്റെ ഉടമയുടെ മകളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ ഇടയ്‌ക്കൊക്കെ എന്നെ വിളിക്കുമായിരുന്നു. ആലപ്പുഴയുമായി എനിക്കുണ്ടായിരുന്ന ഏകബന്ധം അതായിരുന്നു.‌ മാത്രമല്ല എനിക്ക് അങ്ങനെയൊരു അസുഖമില്ല. അഥവാ അസുഖമുണ്ടായാല്‍ പോലും ചെന്നെയില്‍ ഒന്നാം തരം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉളളപ്പോള്‍ ഞാനെന്തിന് ആലപ്പുഴയില്‍ പോയി അഡ്മിറ്റാവണം ?'

ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോ?

കനകയ്ക്ക് സംഭവിച്ച രൂപമാറ്റങ്ങളാണ് പിന്നീട് ചര്‍ച്ചാ വിഷയമായത്. ഇടയ്ക്ക് വല്ലാതെ മെലിഞ്ഞ് കണ്ടാല്‍ അറിയാത്തതു പോലെയായ കനക ഇപ്പോള്‍ അമിതമായി തടിച്ച് മറ്റൊരു രൂപത്തിലായിരിക്കുന്നു. അടുത്തിടെ പഴയകാല നടി കുട്ടി പത്മിനി കനകയെ കാണാനായി വീട്ടില്‍ ചെന്നു. മൂന്ന് മണിക്കൂറോളം വാതില്‍ക്കല്‍ കാത്തിരുന്ന ശേഷമാണ് കാണാന്‍ കഴിഞ്ഞത്. അവര്‍ കനകയോട് ഇങ്ങനെ പറഞ്ഞു. 'മോളെ...നീ ഇനി നന്നായി ജീവിക്കണം. ഈ വീടൊക്കെ  വിറ്റ് ഏതെങ്കിലും ഫ്‌ളാറ്റിലേക്ക് മാറണം. അവിടെയാകുമ്പോള്‍ സെക്യൂരിറ്റിയൊക്കെ ഉണ്ടാവും. ഈ വീട്ടില്‍ കിടന്നാല്‍ നീ മാനസികമായി ആകെ തകരും.' അങ്ങനെ ചെയ്യാമെന്ന് കനക പത്മിനിക്ക് വാക്ക് കൊടുത്ത ശേഷമാണ് അവര്‍ പിരിഞ്ഞത്. 

പക്ഷേ അമ്മയുടെ ഓര്‍മ്മകളും ഗന്ധവും സാന്നിധ്യവുമെല്ലാമുളള ആ വീട്ടില്‍ നിന്നും കനക മറ്റൊരിടത്തേക്ക് കൂടുമാറ്റത്തിന് തയ്യാറാവുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. കനകയെ സങ്കടത്തോടെ കാണാന്‍ അവരെ അടുത്തറിയുന്ന ആര്‍ക്കും ആവില്ല. അത്രയ്ക്ക് സാധുവായ സ്ത്രീയാണ് അവര്‍. പൂക്കാലം വന്നു പൂക്കാലം എന്ന പ്രസാദമധുരമായ ഡ്യുവറ്റും പാടി നായകന്റെ സൈക്കിളിന് മുന്നിലിരുന്ന് പായുന്ന മാലുവിനെ ഹൃദയത്തില്‍ തൊടുന്ന മനോഹരമായ ആ പുഞ്ചിരിയോടെയല്ലാതെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?

English Summary:

The heroine of the biggest blockbuster of all time, suddenly disappeared one day: What happened to Kanaka?